ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്‍ അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
ഇടക്കാല ലാഭവീതം
ഒരു കമ്പനി അതിന്റെ വാര്‍ഷിക പൊതു യോഗം കൂടുന്നതിനു മുന്നേയും വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നേയും നല്കുന്ന പ്രതിയോഹരി ലാഭ വീതമാണ് ഇടക്കാല ലാഭവിഹിതം. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം കമ്പനിക്ക് വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാല്‍, നേരത്തെ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം.
- ഗെയില്‍ ഇന്ത്യ- ഓഹരിയൊന്നിന് 5.00 രൂപ വീതമാകും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. ഇതിനുളള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 22-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 21-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- മിശ്ര ധാതു നിഗം- പ്രതിയോഹരി 1.56 രൂപ ഇടക്കാല ലാഭവിതമായി നല്‍കുമെന്നാണ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 23-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 22-നുമായിരിക്കും.
- എജിഐ ഇന്‍ഫ്രാ- ഓഹരിയൊന്നിന് 1.00 രൂപ വീതമാകും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. ഇതിനുളള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 23-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 22-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- ബിസിഎല്ഇന്ഡസ്ട്രീസ്- പ്രതിയോഹരി 2.00 രൂപ ഇടക്കാല ലാഭവിതമായി നല്‍കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 23-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 22-നുമായിരിക്കും.
- മോള്‍ഡ് ടെക് ടെക്നോളജീസ്- ഓഹരിയൊന്നിന് 1.70 രൂപ വീതമാകും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. ഇതിനുളള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 24-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 23-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- ആള്കാര്ഗോലോജിസ്റ്റിക്സ്- പ്രതിയോഹരി 3.00 രൂപ ഇടക്കാല ലാഭവിതമായി നല്‍കുമെന്നാണ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 25-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 24-നുമായിരിക്കും.
- റൈറ്റ്സ്- ഓഹരിയൊന്നിന് 7.50 രൂപ വീതമാകും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. ഇതിനുളള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 25-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 24-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- ഭാരത് ഇലക്ട്രോണിക്സ്- പ്രതിയോഹരി 1.50 രൂപ ഇടക്കാല ലാഭവിതമായി നല്‍കുമെന്നാണ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 26-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 24-നും ആയിരിക്കും.
- റെയില്‍ വികാസ് നിഗം- ഓഹരിയൊന്നിന് 1.58 രൂപ വീതമാകും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. ഇതിനുളള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 25-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 24-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- ടിവിഎസ്മോട്ടോര്‍- പ്രതിയോഹരി 3.75 രൂപ വീതം ഇടക്കാല ലാഭവിതമായി നല്‍കുമെന്നാണ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 28-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 28-നും ആയിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications