ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനിയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. ഉടനടി ലാഭവിഹിതം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 14 ഓഹരികളാണ് താഴെ ചേര്‍ക്കുന്നത്.
മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. ഇത് നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ്. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം.
- ഏഞ്ചല്‍ വണ്‍- പ്രതിയോഹരി 7.00 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 8-നും റെക്കോഡ് ഡേറ്റ് 11-നുമായാണ് നിശ്ചയിച്ചിട്ടുളളത്.
- ബിഎംഡബ്ല്യൂ ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 0.02 രൂപ വീതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 11-നും റെക്കോഡ് ഡേറ്റ് 12-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
- സനോഫി ഇന്ത്യ- സ്പെഷ്യല്‍ ഡിവിഡന്റും അന്തിമ ലാഭവിഹിതവുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യല്‍ ഡിവിഡന്റ് വീതമായ പ്രതിയോഹരി 309 രൂപ വീതം നല്‍കും. ഇതിനോടൊപ്പം അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 181 രൂപ വീതവും വിതരണം ചെയ്യും. ഇതു രണ്ടിനുമുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 12-നാണ് നിശ്ചയിച്ചിരിക്കുന്നത്. റെക്കോഡ് ഡേറ്റ് സംബന്ധിച്ച അറിയിപ്പ് ഉടനെയുണ്ടാകും.
- മഹീന്ദ്ര സിഐഇ- പ്രതിയോഹരി 2.50 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 13-നാണ് നിശ്ചയിച്ചിരിക്കുന്നത്. റെക്കോഡ് ഡേറ്റ് എന്നാണെന്ന അറിയിപ്പ് ഉടനെയുണ്ടാകും.
- ഷാഫ്ലര് ഇന്ത്യ- ഓഹരിയൊന്നിന് 16.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 19-നായിരിക്കും. റെക്കോഡ് ഡേറ്റ് സംബന്ധിച്ച അറിയിപ്പ് ഉടനെയുണ്ടാകും.
- ഹൂഹ്തമാക്കി ഇന്ത്യ- പ്രതിയോഹരി 1.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 20-നാണ് നിശ്ചയിച്ചിരിക്കുന്നത്. റെക്കോഡ് ഡേറ്റ് എന്നായിരിക്കുമെന്ന അറിയിപ്പ് ഉടനുണ്ടാകും.
- നെസ്ലെ- ഓഹരിയൊന്നിന് 65.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 21-നാണ് നിശ്ചയിച്ചിട്ടുള്ളത്. റെക്കോഡ് ഡേറ്റ് 22-നുമായിരിക്കും.
- എബിബി ഇന്ത്യ- പ്രതിയോഹരി 5.20 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 27-നാണ് നിശ്ചയിച്ചിരിക്കുന്നത്. റെക്കോഡ് ഡേറ്റ് എന്നായിരിക്കുമെന്ന അറിയിപ്പ് ഉടനുണ്ടാകും.
- വെസൂവിയസ് ഇന്ത്യ- ഓഹരിയൊന്നിന് 8.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 28-നാണ് നിശ്ചയിച്ചിരിക്കുന്നത്. റെക്കോഡ് ഡേറ്റ് 29-നുമായിരിക്കും.
- സ്റ്റോവെക് ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 57.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 28-നാണ് നിശ്ചയിച്ചിരിക്കുന്നത്. റെക്കോഡ് ഡേറ്റ് എന്നായിരിക്കുമെന്ന അറിയിപ്പ് ഉടനുണ്ടാകും.
മുത്തൂറ്റ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക് ഓഹരികള്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. എത്ര വീതമായിരിക്കും ലാഭവിഹിതമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുത്തൂറ്റ് ഫിനാന്‍സിന്റെ എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 25-നും റെക്കോഡ് ഡേറ്റ് 26-നുമായിരിക്കും. എച്ച്സിഎല്‍ ടെക്കിന്റെ എക്സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 28-നും റെക്കോഡ് ഡേറ്റ് 29-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ലാഭവിഹിതം എത്രയെന്നത് സംബന്ധിച്ച അറിയിപ്പ്് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications