മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ ആദ്യ പകുതിയില്‍ 30% ലാഭം നല്‍കിയ 15 ഓഹരികള്‍; ഇത്തവണ വാങ്ങണോ?

പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് (2022- 23) കടന്നിട്ട് ഒരു മാസമാകുന്നു. ഇതിനോടകം നിരവധി അവസരങ്ങള്‍ വിപണി തുറന്നിട്ടുകഴിഞ്ഞു. അതേസമയം കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ 15 ഓഹരികള്‍ ആദ്യ പകുതയില്‍ നേട്ടം ആവര്‍ത്തിക്കുന്നതായി കണ്ടെത്തി. കുറഞ്ഞത് 30 ശതമാനം വര്‍ധനയാണ് കഴിഞ്ഞ 3 തവണയും ഈ ഓഹരികളില്‍ നിന്നും രേഖപ്പെടുത്തിയത്. 1,000 കോടിയെങ്കിലും മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ ഉള്ള കമ്പനികളില്‍ നിന്നും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 30 ശതമാനം നേട്ടം ആവര്‍ത്തിച്ച 15 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

1) ബജാജ് ഫിനാന്‍സ്

1) ബജാജ് ഫിനാന്‍സ്

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സ് ഓഹരികള്‍ 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 34 ശതമാനവും 2020- 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 46 ശതമാനവും 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 48 ശതമാനവും വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7,160 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 11 ശതമാനം അകലെയാണിത്.

2) എസ്ബിഐ ലൈഫ്

2) എസ്ബിഐ ലൈഫ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബിഎന്‍പി പരിബാസ് കാര്‍ഡിഫും സംയുക്തമായി ആരംഭിച്ച ഇന്‍ഷുറന്‍സ് കമ്പനിയാണ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്. ഇതിന്റെ ഓഹരികള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 46 ശതമാനവും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 30 ശതമാനവും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 39 ശതമാനവും വീതം നേട്ടം ആവര്‍ത്തിച്ചു. ഇന്ന് രാവിലെ 1,137 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 12 ശതമാനം അകലെയാണിത്.

3) ട്രെന്‍ഡ്

3) ട്രെന്‍ഡ്

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭമായ ട്രെന്‍ഡ് ഓഹരികള്‍ 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 35 ശതമാനവും 2020- 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 47 ശതമാനവും 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 35 ശതമാനവും വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 1,280 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 5 ശതമാനം അകലെയാണിത്.

4) ഡോ ലാല്‍ പാത്‌ലാബ്‌സ്

4) ഡോ ലാല്‍ പാത്‌ലാബ്‌സ്

രാജ്യത്തെ ഏറ്റവും വലിയ രോഗനിര്‍ണയകേന്ദ്ര ശൃംഖലയിലൊന്നും കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ബ്രാന്‍ഡുമാണ് ഡോ. ലാല്‍ പാത്‌ലാബ്‌സ്. ഇതിന്റെ ഓഹരികള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 32 ശതമാനവും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 32 ശതമാനവും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 41 ശതമാനവും വീതം നേട്ടം ആവര്‍ത്തിച്ചു. ഇന്ന് രാവിലെ 2,745 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 35 ശതമാനം അകലെയാണിത്.

5) വിനതി ഓര്‍ഗാനിക്‌സ്

5) വിനതി ഓര്‍ഗാനിക്‌സ്

സവിശേഷ ജൈവ ഘടകപദാര്‍ത്ഥങ്ങളും മോണോമേര്‍സും നിര്‍മിക്കുന്ന മിഡ് കാപ് കെമിക്കല്‍ കമ്പനിയായ വിനതി ഓര്‍ഗാനിക്‌സിന്റെ ഓഹരികള്‍ 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 31 ശതമാനവും 2020- 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 68 ശതമാനവും 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 37 ശതമാനവും വിലയില്‍ വര്‍ധന രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 2,084 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 8 ശതമാനം അകലെയാണിത്.

6) ടിംകെന്‍ ഇന്ത്യ

6) ടിംകെന്‍ ഇന്ത്യ

വിവിധ വ്യാവസായിക മേഖലകളിലേക്ക് വേണ്ട ആന്റി-ഫ്രിക്ഷന്‍ ബെയറിംഗ്‌സ്, പവര്‍ ട്രാന്‍സ്മിഷന്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ടിംകെന്‍ ഇന്ത്യ ലിമിറ്റഡ്. ഇതിന്റെ ഓഹരികള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 30 ശതമാനവും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 61 ശതമാനവും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 33 ശതമാനവും വീതം നേട്ടം ആവര്‍ത്തിച്ചു. ഇന്ന് രാവിലെ 2,124 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 8 ശതമാനത്തോളം അകലെയാണിത്.

7) ഫൈന്‍ ഓര്‍ഗാനിക്

7) ഫൈന്‍ ഓര്‍ഗാനിക്

ഭക്ഷണത്തിലും ചര്‍മ സംരക്ഷണത്തിനും പ്ലാസ്റ്റിക്‌സും ഉള്‍പ്പെടെയുള്ള സവിശേഷ മേഖലകളിലേക്ക് വേണ്ട വിവിധതരം ഒലിയോകെമിക്കല്‍ അധിഷ്ഠിത അഡിറ്റീവ്‌സ് നിര്‍മിക്കുന്ന കമ്പനിയായ ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്. ഈ ഓഹരികള്‍ 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 40 ശതമാനവും 2020- 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 41 ശതമാനവും 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 35 ശതമാനവും വിലയില്‍ വര്‍ധന രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ 4,500 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 4 ശതമാനം അകലെയാണിത്.

8) ഗാലക്‌സി സര്‍ഫക്ടന്റ്‌സ്

8) ഗാലക്‌സി സര്‍ഫക്ടന്റ്‌സ്

ഒലിയോകെമിക്കല്‍ അധിഷ്ഠിത സര്‍ഫക്ടന്റ്‌സ് നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ഗാലക്‌സി സര്‍ഫക്ടന്റ്‌സ് ലിമിറ്റഡ്. ഇതിന്റെ ഓഹരികള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 37 ശതമാനവും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 60 ശതമാനവും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 35 ശതമാനവും വീതം നേട്ടം ആവര്‍ത്തിച്ചു. ഇന്ന് രാവിലെ 2,982 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 17 ശതമാനത്തോളം അകലെയാണിത്.

9) അപ്പോളോ ട്രൈകോട്ട്

9) അപ്പോളോ ട്രൈകോട്ട്

എപില്‍ അപ്പോളോ ഗ്രൂപ്പ് 2019-ല്‍ ഏറ്റെടുത്ത സ്റ്റീല്‍ പൈപ്‌സ്, ട്യൂബ് നിര്‍മാണവുമായി ബന്ധപ്പെട്ട സ്‌മോള്‍ കാപ് കമ്പനിയാണ് അപ്പോളോ ട്രൈകോട്ട് ട്യൂബ്‌സ്. ഈ ഓഹരികള്‍ 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 32 ശതമാനവും 2020- 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 113 ശതമാനവും 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 38 ശതമാനവും വിലയില്‍ വര്‍ധന രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 971 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ പുതിയ ഉയര്‍ന്ന നിലവാരമാണിത്.

10) ഭാരത് രസായന്‍

10) ഭാരത് രസായന്‍

കാര്‍ഷിക മേഖലയിലേക്ക് വേണ്ട ടെക്‌നിക്കല്‍ ഗ്രേഡ് കീടനാശിനികളും ഘടകപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ഭാരത് രസായന്‍ ലിമിറ്റഡ്. ഇതിന്റെ ഓഹരികള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 42 ശതമാനവും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 76 ശതമാനവും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 30 ശതമാനവും വീതം നേട്ടം ആവര്‍ത്തിച്ചു. ഇന്ന് രാവിലെ 14,087 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 7 ശതമാനത്തോളം അകലെയാണിത്.

11) ബെസ്റ്റ് അഗ്രോലൈഫ്

11) ബെസ്റ്റ് അഗ്രോലൈഫ്

കാര്‍ഷിക മേഖലയ്ക്കു വേണ്ട കെമിക്കല്‍ ഉത്പന്നങ്ങളും പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ്, പിവിസി റെസിന്‍, സോള്‍വന്റ്‌സ് തുടങ്ങിയ ഉത്പന്നങ്ങളും നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ബെസ്റ്റ് അഗ്രോലൈഫ് ലിമിറ്റഡ്. ഈ ഓഹരികള്‍ 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 521 ശതമാനവും 2020- 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 213 ശതമാനവും 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 80 ശതമാനവും വിലയില്‍ വര്‍ധന രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ 956 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 44 ശതമാനത്തോളം അകലെയാണിത്.

12) ഗോള്‍ഡിയാം

12) ഗോള്‍ഡിയാം

ഡയമണ്ട് ജ്വല്ലറികളും സ്വര്‍ണ ആഭരണങ്ങളും രാജ്യാന്തര റീട്ടെയിലേര്‍സിന് കയറ്റുമതി ചെയ്യുന്ന സ്‌മോള്‍ കാപ് കമ്പനിയാമ് ഗോള്‍ഡിയാം ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ഇതിന്റെ ഓഹരികള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 86 ശതമാനവും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 52 ശതമാനവും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 174 ശതമാനവും വീതം നേട്ടം ആവര്‍ത്തിച്ചു. ഇന്ന് രാവിലെ 152 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 34 ശതമാനം അകലെയാണിത്.

13) മനോരമ ഇന്‍ഡസ്ട്രീസ്

13) മനോരമ ഇന്‍ഡസ്ട്രീസ്

വിശേഷ പരിപ്പുകളിലും കുരുക്കളില്‍ നിന്നും നെയ്യും വെണ്ണയും ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ സംസ്കരണ കമ്പനിയാണ് മനോരമ ഇന്‍ഡസ്ട്രീസ്. ഈ ഓഹരികള്‍ 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 33 ശതമാനവും 2020- 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 168 ശതമാനവും 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 95 ശതമാനവും വിലയില്‍ വര്‍ധന രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 1,266 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 54 ശതമാനം അകലെയാണിത്.

14) 63 മൂണ്‍സ് ടെക്‌നോളജീസ്

14) 63 മൂണ്‍സ് ടെക്‌നോളജീസ്

കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങും കണ്‍സള്‍ട്ടന്‍സി അനുബന്ധ സേവനങ്ങളും നല്‍കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് 63 മൂണ്‍സ് ടെക്‌നോളജീസ് ലിമിറ്റഡ്. ഇതിന്റെ ഓഹരികള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 55 ശതമാനവും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 49 ശതമാനവും 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 33 ശതമാനവും വീതം നേട്ടം ആവര്‍ത്തിച്ചു. ഇന്ന് രാവിലെ 285 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 24 ശതമാനം അകലെയാണിത്.

15) 5പൈസ കാപിറ്റല്‍

15) 5പൈസ കാപിറ്റല്‍

ഓണ്‍ലൈന്‍ ഡിസ്‌കൗണ്ടഡ് സ്‌റ്റോക്ക് ബ്രോക്കിങ് സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ ഫിന്‍ടെക് കമ്പനിയാണ് 5പൈസ കാപിറ്റല്‍. ഈ ഓഹരികള്‍ 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 34 ശതമാനവും 2020- 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 233 ശതമാനവും 2021- 22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 81 ശതമാനവും വിലയില്‍ വര്‍ധന രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 382 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 35 ശതമാനം അകലെയാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X