സമീപകാല താഴ്ചയില്‍ നിന്നും വിപണി കരകയറിക്കഴിഞ്ഞു. സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 6 ശതമാനത്തോളം മാത്രം അകലെയാണ് പ്രധാന സൂചികകള്‍ നില്‍ക്കുന്നത്. മിക്ക ഓഹരികളും നഷ്ടം നികത്തി മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തുകയാണ്. ഇതിനിടെ രാജ്യത്തെ പ്രമുഖ വിപണി വിദഗ്ധരുടെ ഇടയില്‍ ലാര്‍ജ് കാപ് ഓഹരികളുടെ സമീപ ഭാവിയിലെ പ്രകടനം സംബന്ധിച്ച അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു.
ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ അടുത്ത 12 മാസക്കാലത്തേക്ക് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലാര്‍ജ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്. ചുരുങ്ങിയത് 10 വിപണി വിദഗ്ധര്‍ എങ്കിലും വാങ്ങാമെന്ന് നിര്‍ദേശിച്ചതും ശരാശരി 25 ശതമാനം നേട്ടമെങ്കിലും പ്രതീക്ഷിക്കാവുന്നതുമായ 24 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം 25,000 കോടി രൂപയില്‍ കൂടുതല്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷുള്ള കമ്പനികളാണ്.
- സെയില്‍- വെള്ളിയാഴ്ച 102 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ശരാശരി 50.9 ശതമാനം ഉയര്‍ച്ചയെങ്കിലും ഓഹരി വിലയിലുണ്ടാകും എന്നാണ് 24 അനലിസ്റ്റുകള്‍ അഭിപ്രയാപ്പെട്ടത്. വാങ്ങാം എന്ന റേറ്റിങ്ങാണ് നല്‍കിയത്.
- ബിപിസിഎല്‍- കഴിഞ്ഞയാഴ്ച 374 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 41.1 ശതമാനം നേട്ടമെങ്കിലും പ്രതീക്ഷിക്കാമെന്നാണ് 35 വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. വാങ്ങാം എന്ന റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്.
- സീ എന്റര്‍ടെയിന്‍മെന്റ്- വെള്ളിയാഴ്ച 300 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ശരാശരി 41 ശതമാനമെങ്കിലും മുന്നേറ്റം കാണാനാകുമെന്നാണ് 22 അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയത്. ഓഹരിക്ക് വാങ്ങാം എന്ന റേറ്റിങ്ങാണ് നല്‍കിയത്.
- ആദിത്യ ബിര്‍ള കാപിറ്റല്‍- കഴിഞ്ഞ ദിവസം 112 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 40.2 ശതമാനം ലാഭം പ്രതീക്ഷിക്കാമെന്നാണ് 10 വിപണി നിരീക്ഷകര്‍ സൂചിപ്പിച്ചത്. ശക്തമായി വാങ്ങാം എന്ന റേറ്റിങ്ങാണ് ലഭിച്ചത്.
- ഇന്ദ്രപ്രസ്ഥ ഗ്യാസ്- കഴിഞ്ഞയാഴ്ച 380 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ശരാശരി 38.8 ശതമാനം ഉയര്‍ച്ചയെങ്കിലും നേടാനാകുമെന്ന് 29 അനലിസ്റ്റുകളാണ് വ്യക്തമാക്കിയത്. ഓഹരിക്ക് വാങ്ങാം എന്ന റേറ്റിങ്ങാണ് നല്‍കിയത്.
- എച്ച്പിസിഎല്‍- വെള്ളിയാഴ്ച 277 രൂപയിലാണ് ഓഹരി വ്യാപാരം നിര്‍ത്തിയത്. ഇവിടെ നിന്നും ശരാശരി ഓഹരി വില 34.3 ശതമാനമെങ്കിലും വര്‍ധിക്കാമെന്നാണ് 35 വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വാങ്ങാം എന്ന റേറ്റിങ്ങാണ് ഓഹരിക്ക് ലഭിച്ചത്.
- അള്‍ട്രാടെക് സിമന്റ്- കഴിഞ്ഞ ദിവസം 6,671 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 34.1 ശതമാനം ഉയര്‍ച്ച ഓഹരി വിലയിലുണ്ടാകാമെന്ന് 40 അനലിസ്റ്റുകളാണ് സൂചിപ്പിച്ചത്. വാങ്ങാം എന്ന റേറ്റിങ്ങാണ് കിട്ടിയിരിക്കുന്നത്.
- ഗുജറാത്ത് ഗ്യാസ്- വെള്ളിയാഴ്ച 495 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ശരാശരി 32.9 ശതമാനം നേട്ടം എങ്കിലും ഓഹരികളില്‍ നിന്നും ലഭിക്കാമെന്ന് 24 വിപണി വിദഗ്ധരാണ് ചൂണ്ടിക്കാട്ടിയത്. ഓഹരിക്ക് വാങ്ങാം എന്ന റേറ്റിങ്ങാണ് ലഭിച്ചത്.
- എച്ച്ഡിഎഫ്സി- കഴിഞ്ഞയാഴ്ച 2,452 രൂപയിലാണ് ഓഹരി വ്യാപാരം നിര്‍ത്തിയത്. ഈ നിലവാരത്തില്‍ നിന്നും ശരാശരി 32.5 ശതമാനം മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് 32 വിപണി നിരീക്ഷകരാണ് അഭിപ്രായപ്പെട്ടത്. ഓഹരിക്ക് ശക്തമായി വാങ്ങാം എന്ന റേറ്റിങ്ങാണ് നല്‍കിയത്.
അഭിപ്രായ സര്‍വേയില്‍ തെരഞ്ഞെടുക്കപ്പെട്ട ഓഹരിയും ബ്രായ്ക്കറ്റില്‍ ശരാശരി നേട്ടവും ഓഹരിക്ക് ലഭിച്ച റേറ്റിങ്ങും നല്കിയിരിക്കുന്നു.
- മഹീന്ദ്ര & മഹീന്ദ്ര (32.2 %, വാങ്ങാം)
- സൈഡസ് ലൈഫ് സയന്‍സസ് (32.1 %, വാങ്ങാം)
- എച്ച്ഡിഎഫ്സി ബാങ്ക് (30.4 %, ശക്തമായി വാങ്ങാം)
- എന്‍എംഡിസി- (30.2 %, വാങ്ങാം)
- എസ്ബിഐ- (29.9 %, ശക്തമായി വാങ്ങാം)
- ഓറോബിന്ദോ ഫാര്‍മ- (29.1 %, വാങ്ങാം)
- ഭാരത് ഫോര്‍ജ്- (27.4 %, വാങ്ങാം)
- അംബുജ സിമന്റ്സ്- (27.4 %, വാങ്ങാം)
- പെട്രോനെറ്റ് എല്‍എന്‍ജി- (27.4 %, വാങ്ങാം)
- എന്‍ടിപിസി- (27.2 %, ശക്തമായി വാങ്ങാം)
- ഗെയില്‍- (26.9 %, ശക്തമായി വാങ്ങാം)
- ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്- (26.9 %, വാങ്ങാം)
- ടാറ്റ സ്റ്റീല്‍- (26.6 %, വാങ്ങാം)
- ഹീറോ മോട്ടോ കോര്‍പ്- (26 %, വാങ്ങാം)
- യുപിഎല്‍- (25 %, വാങ്ങാം)
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications