ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. ഇത്തരത്തില്‍ അടുത്തയാഴ്ച ബോണസ് ഓഹരി അനുവദിക്കുന്ന 4 മള്‍ട്ടിബാഗര്‍ ഓഹരികളുടെ വിശദാംശങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. അതേസമയം, ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
ബിഎസ്ഇ
രാജ്യത്തെ പ്രധാന രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അഥവാ ബിഎസ്ഇ (NSE: BSE). ഓഹരി, കടപ്പത്രം, ഡെറിവേറ്റീവ്സ്, മ്യൂച്ചല്‍ ഫണ്ട് എന്നിവയുടെ വ്യാപാരത്തിനും കൈമാറ്റത്തിനും വേണ്ട സേവനങ്ങളൊരുക്കുന്നു. സൂക്ഷ്മ- ചെറുകിട (SME) വിഭാഗത്തിലുള്ള കമ്പനികള്‍ക്ക് ധനശേഖരണത്തിനുള്ള പ്ലാറ്റ്ഫോമും സജ്ജീകരിച്ചിട്ടുണ്ട്. 2:1 എന്ന അനുപാതത്തിലാവും അധിക ഓഹരി വിതരണം ചെയ്യുക. അതായത് ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് 2 ഓഹരി അധികമായി ലഭിക്കും. ബോണസ് ഷെയറിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 22-നും എക്സ്- ബോണസ് ഡേറ്റ് 21-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
നന്ദന് ഡെനിം
രാജ്യത്ത് ഡെനിം തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായ നന്ദന് ഡെനിം (BSE: 532641, NSE: NDL). 27 വിദേശ രാജ്യങ്ങളിലേക്കും വന്‍ തോതില്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 110 ദശലക്ഷം മീറ്ററാണ് കമ്പനിയുടെ വാര്‍ഷിക ഉത്പാദനശേഷി. ഇക്കഴിഞ്ഞ ഫെബ്രുവരി 10-നാണ് ബോണസ് ഓഹരികള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചത്. 2:1 എന്ന അനുപാതത്തിലാവും അധിക ഓഹരി അനുവദിക്കുക. അതായത് ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് 2 ഓഹരി അധികമായി ലഭിക്കും. ബോണസ് ഷെയറിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 25-നും എക്സ്- ബോണസ് ഡേറ്റ് 24-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡിജെ മീഡിയപ്രിന്റ് & ലോജിസ്റ്റിക്സ്
സംയോജിത പ്രിന്റിങ്, ലോജിസ്റ്റിക്സ്, കൊറിയര്‍ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് ഡിജെ മീഡിയപ്രിന്റ് & ലോജിസ്റ്റിക്സ് (BSE: 543193). ബള്‍ക്ക് മെയിലിങ്, സ്പീഡ് പോസ്റ്റ്, റെക്കോഡ്സ് മാനേജ്മെന്റ്, മാന്‍പവര്‍ സപ്ലൈ, ആര്‍ടിഒ മാനേജ്മെന്റ്, ബള്‍ക്ക് സ്കാനിങ് തുടങ്ങിയ സേവനങ്ങളും നല്കുന്നു. ഫെബ്രുവരി 3-നാണ് ബോണസ് ഓഹരി സംബന്ധിച്ച പ്രഖ്യാപനം.1:1 എന്ന അനുപാതത്തിലാവും അധിക ഓഹരി വിതരണം ചെയ്യുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 25-നും എക്സ്- ബോണസ് ഡേറ്റ് 24-നുമായിരിക്കും.
വിരിഞ്ചി
ഐടി സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് വിരിഞ്ചി ലിമിറ്റഡ് (BSE: 532372). മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ലോണ്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം, അനലിറ്റിക്സ് സംബന്ധമായ ഐടി സേവനം സജ്ജീകരിക്കുന്ന ഫിന്‍ടെക് വിഭാഗവും മൂന്ന് ആശുപത്രി ഉള്‍പ്പെടുന്ന ആരോഗ്യ പരിപാലന സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നു. 1:1 എന്ന അനുപാതത്തിലാവും ബോണസ് ഷെയര്‍ അനുവദിക്കുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്സ്- ബോണസ് ഡേറ്റ് മാര്‍ച്ച് 21-നാണ് നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
