ഓഹരിയുടെ മൂല്യമതിപ്പ് (വാല്യൂവേഷൻ) വിലയിരുത്തുന്നതിനായി പൊതുവിൽ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളിലൊന്നാണ് പിഇ റേഷ്യോ അഥവാ പിഇ അനുപാതം. പിഇ റേഷ്യോ എന്നത് ഓഹരിയുടെ വിലയും ആ കമ്പനിയുടെ വരുമാനവും തമ്മിലുള്ള ഒരു അനുപാതമാണ്. കമ്പനി നേടുന്ന വരുമാനത്തെ ആകെയുള്ള ഓഹരി എണ്ണംകൊണ്ട് ഭാഗിക്കുമ്പോൾ ഒരു ഓഹരിയിൽ നേടുന്ന വരുമാനത്തിന്റെ തോത് ലഭിക്കും. ഇതിനെ ഏർണിങ് പേർ ഷെയർ അഥവാ ഇപിഎസ് എന്നു പറയുന്നു. ഈ ഇപിഎസിനെ ഓഹരിയുടെ വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് പിഇ റേഷ്യോ ലഭിക്കുന്നത്.
ഒരു ഓഹരിയുടെ പിഇ അനുപാതം താഴ്ന്നു നിൽക്കുന്നതിനെ പോസിറ്റീവ് ഘടകമായും ഉയർന്ന പിഇ അനുപാതം നെഗറ്റീവ് ഘടകവുമായാണ് നിക്ഷേപലോകം കണക്കിലെടുക്കുന്നത്.
കുറഞ്ഞ പിഇ അനുപാതമുള്ള 4 ഓഹരികളെ നമുക്ക് പരിജയപ്പെടാം. ഈ ഓഹരികൾ 25 ശതമാനം റിട്ടേൺ നൽകുമെന്നാണ് വിദഗ്ധരുടെ അനുമാനം.
1. എന്‍എല്‍സി ഇന്ത്യ
തമിഴ്‌നാട് ആസ്ഥാനമായുള്ള പ്രമുഖ കേന്ദ്ര പൊതുമേഖലാ ഊര്‍ജ കമ്പനിയാണ് എന്‍എല്‍സി ഇന്ത്യ. 234.10 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 4.56 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 139 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ബ്രോക്കറേജ് സ്ഥാപനങ്ങൾ എന്‍എല്‍സി ഇന്ത്യ ഓഹരിയുടെ ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത് 259 രൂപയാണ്. അതായത് നിലവിലെ ഓഹരി വിലയിൽ നിന്നും ഏകദേശം 10 ശതമാനം വർദ്ധനവ്. ഓഹരിയുടെ പിഇ 17.5 ആണ്. അതേസമയം വ്യവസായിക പിഇ 33.9 ആണ്.

2. ഇർകോൺ ഇൻ്റർനാഷണൽ
എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ പൊതുമേഖലാ സ്ഥാപനമാണ് ഇർകോൺ ഇൻ്റർനാഷണൽ. എൻഎസ്ഇയിൽ 276. 95 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 66.24 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 227.17 ശതമാനം മൾട്ടിബാഗർ നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഇർകോൺ ഇൻ്റർനാഷണലിൽ ബ്രോക്കർമാർ ശരാശരി ടാർഗെറ്റ് വില 281 രൂപയായി നിശ്ചയിച്ചിട്ടുണ്ട്, ഇത് നിലവിലെ വിപണി വിലയേക്കാൾ 2% ഉയർച്ച സാധ്യതയെ സൂചിപ്പിക്കുന്നു. സ്റ്റോക്കിൻ്റെ പിഇ 28ലും വ്യാവസായിക പിഇ 40 ലുമാണ്.

3. ഐഐഎഫ്എൽ ഫിനാൻസ്
1995 വർഷത്തിൽ സ്ഥാപിതമായ ഐഐഎഫ്എൽ ഫിനാൻസ് ലിമിറ്റഡ്, എൻബിഎഫ്സി മേഖലയിൽ പ്രവർത്തിക്കുന്ന (20426.35 കോടി രൂപ വിപണി മൂലധനമുള്ള) ഒരു മിഡ് ക്യാപ് കമ്പനിയാണ്. 477.50 രൂപയാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 19.46 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 229 ശതമാനമാണ് അഞ്ച് വർഷത്തെ ഓഹരിയുടെ വളർച്ച.
ഐഐഎഫ്എൽ ഫിനാൻസിൽ ബ്രോക്കർമാർ ശരാശരി ടാർഗെറ്റ് വില 593 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇത് നിലവിലെ വിപണി വിലയേക്കാൾ 25% വർദ്ധനവ് സൂചിപ്പിക്കുന്നു. ഓഹരിയുടെ പിഇ 11.4 ഉം വ്യാവസായിക പിഇ 39.1 ഉം ആണ്.
4. നാരായണ ഹൃദയാലയ
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയിനായ നാരായണ ഹൃദയാലയയുടെ നിലവിലെ ഓഹരി വില 1200 രൂപയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 2.08 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 413.26 ശതമാനം നേട്ടമാണ് അഞ്ച് വർഷം കൊണ്ട് ഓഹരി നേടിയത്.
ബ്രോക്കർമാർ നിശ്ചയിച്ചിട്ടുള്ള നാരായണ ഹൃദയാലയയുടെ ശരാശരി ടാർഗെറ്റ് വില 1,379 രൂപയാണ്, ഇത് നിലവിലെ വിപണി വിലയേക്കാൾ 15% ഉയർന്ന സാധ്യത കാണിക്കുന്നു. ഓഹരിയുടെ പിഇ 31 ഉം വ്യാവസായിക പിഇ 75.8 ആണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications