കോര്‍പ്പറേറ്റ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഒട്ടുമിക്ക കമ്പനികളും ഇതിനോടകം സാമ്പത്തിക ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം ചില കമ്പനികള്‍ നിക്ഷേപകര്‍ക്കായി ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈയാഴ്ച ലാഭവിഹിതം വിതരണം ചെയ്യുന്ന കമ്പനികളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.
ഇരട്ട നേട്ടം
ഓഹരിയുടെ വിലവര്‍ധനയിലൂടെ ഉണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച തോതില്‍ ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ വരുമാനം ലഭിക്കും. ഇതിനോടൊപ്പം ഓഹരിയുടെ വില വര്‍ധിക്കുകയാണെങ്കില്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. സ്വീകരിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
- പ്രെമ്‌കോ ഗ്ലോബല്‍- ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈ മാസം 15-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 5.00 രൂപ ലഭിക്കും.
- പ്രിസിഷന്‍ വയേഴ്‌സ്- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈമാസം 15-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 0.45 രൂപ വീതം ലഭിക്കും.
- ക്യൂജിഒ ഫിനാന്‍സ് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈ മാസം 15-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 0.10 രൂപ ലഭിക്കും.
- ശാന്തി ഗിയേഴ്‌സ്- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈമാസം 15-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 2.50 രൂപ വീതം ലഭിക്കും.
- ഐടിസി- ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈ മാസം 15-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 5.25 രൂപ ലഭിക്കും.
- പിഐ ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈമാസം 15-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും.
- കൊറോമാണ്ഡല്‍ ഇന്റര്‍നാഷണല്‍- ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈ മാസം 15-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 6.00 രൂപ ലഭിക്കും.
- ആര്‍ഇസി- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 15-നും റെക്കോഡ് ഡേറ്റ് ഈമാസം 16-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 6.00 രൂപ വീതം ലഭിക്കും.
- എകെ കാപിറ്റല്‍ - ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈ മാസം 15-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 5.00 രൂപ ലഭിക്കും.
- സിഇ ഇന്‍ഫോ സിസ്റ്റംസ്- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 15-നും റെക്കോഡ് ഡേറ്റ് ഈമാസം 16-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
- സുവേന്‍ ഫാര്‍മ - പ്രത്യേക ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 14-നും റെക്കോഡ് ഡേറ്റ് ഈ മാസം 15-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 2.00 രൂപ ലഭിക്കും.
- സുവേന്‍ ഫാര്‍- ഇടക്കാല ലാഭവിഹിതവും വിതരണം ചെയ്യുന്നുണ്ട്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 15-നും റെക്കോഡ് ഡേറ്റ് ഈമാസം 16-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 1.00 രൂപ വീതം ലഭിക്കും.
- ഐഒഎല്‍ കെമിക്കല്‍- ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 15-നും റെക്കോഡ് ഡേറ്റ് ഈ മാസം 16-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 4.00 രൂപ ലഭിക്കും.
- ആര്‍തി ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 15-നും റെക്കോഡ് ഡേറ്റ് ഈമാസം 16-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 1.00 രൂപ വീതം ലഭിക്കും.
- ഡാല്‍മിയ ഷുഗര്‍- ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 15-നും റെക്കോഡ് ഡേറ്റ് ഈ മാസം 16-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 3.00 രൂപ ലഭിക്കും.
- മിന്‍ഡ കോര്‍പ്പറേഷന്‍- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 15-നും റെക്കോഡ് ഡേറ്റ് ഈമാസം 16-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 0.30 രൂപ വീതം ലഭിക്കും.
- എന്‍ജിനീയേഴ്‌സ് ഇന്ത്യ- ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 16-നും റെക്കോഡ് ഡേറ്റ് ഈ മാസം 17-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 2.00 രൂപ ലഭിക്കും.
- പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 16-നും റെക്കോഡ് ഡേറ്റ് ഈമാസം 17-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 5.50 രൂപ വീതം ലഭിക്കും.
- എവിടി നാച്ചുറല്‍- ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 16-നും റെക്കോഡ് ഡേറ്റ് ഈ മാസം 17-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 0.40 രൂപ ലഭിക്കും.
- മിന്‍ഡ് ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 16-നും റെക്കോഡ് ഡേറ്റ് ഈമാസം 17-നും എന്നാണ് അറിയിച്ചത്. ഓഹരിയൊന്നിന് 0.50 രൂപ വീതം ലഭിക്കും.
ഫെബ്രുവരി 17-ന് എക്‌സ് ഡേറ്റ്
ഐആര്‍ടിസി, വിആര്‍ ഫിലിംസ്, സണ്‍ ടിവി നെറ്റ്വര്‍ക്ക്, ഗോള്‍ഡെയിം ഇന്റര്‍നാഷണല്‍, സെലാന്‍ എക്‌സ്‌പ്ലോര്‍, സിഎഎംഎസ്, പേജ് ഇന്‍ഡസ്ട്രീസ് (പ്രതിയോഹരി 100 രൂപ ലാഭവിഹിതം), എന്‍എംഡിസി (പ്രതിയോഹരി 5.73 രൂപ), റീനൈസന്‍സ്, നാല്‍കോ, മഹാനഗര്‍ ഗ്യാസ്, ട്യൂബ് ഇന്‍വസ്റ്റ്‌മെന്റ്, ജെഎം ഫിനാന്‍ഷ്യല്‍, സുന്ദരം ഫിനാന്‍ഷ്യല്‍, ഫസ്റ്റ്‌സോഴ്‌സ് സോല്യൂഷന്‍സ്, ഇസാബ് ഇന്ത്യ, യുണൈറ്റഡ് ഡ്രില്ലിങ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഗ്രാന്യൂള്‍സ് ഇന്ത്യ, നിര്‍ലോണ്‍, സുഖ്ജിത് സ്റ്റാര്‍ച്ച്, എജീസ് ലോജിസ്റ്റിക്‌സ്, എംആര്‍എഫ് (പ്രതിയോഹരി 30 രൂപ).
ഫെബ്രുവരി 18-ന് എക്‌സ് ഡേറ്റ്
ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുന്നതിന് ഫെബ്രുവരി 18-ന് എക്‌സ് ഡേറ്റും ഫെബ്രുവരി 21-ന് റെക്കോഡ് ഡേറ്റുമായി നിശ്ചയിച്ചിട്ടുള്ള കമ്പനികള്‍ ഇവയാണ്. ശ്യാം മെറ്റാലിക്‌സ്, മാന്‍ അലുമിനിയം, പിറ്റി എന്‍ജിനീയറിംഗ്, ഓറോബിന്ദോ ഫാര്‍മ, അമൃതാജ്ഞന്‍ ഹീലിങ്, താല്‍ബ്രോസ് ഓട്ടോ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications