ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്ക് ദീര്‍ഘ കാലയളവിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്ക് ലഘൂകരിക്കുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം. സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലം നേരിടാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്.
സ്മോള്‍ കാപ്
രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബിയുടെ (SEBI) നിര്‍വചനം അനുസരിച്ച്, വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ (Market Capitalisation) 250-ആം റാങ്കിന് മുകളിലുള്ള കമ്പനിയെയാണ് സ്മോള്‍ കാപ് കമ്പനിയായി പരിഗണിക്കുക. താരതമ്യേന ചെറിയ കമ്പനികളായിരിക്കുമെങ്കിലും ശക്തമായ വളര്‍ച്ചാ സാധ്യതയുള്ള ഗണത്തിലാണ് സ്മോള്‍ കാപ് ഓഹരികളെ പരിഗണിക്കുന്നത്. അതിനാല്‍ അടിസ്ഥാനപരമായ മികച്ച സ്മോള്‍ കാപ് ഓഹരിയിലെ ദീര്‍ഘകാല നിക്ഷേപം കൈനിറയെ ആദായം നേടിത്തരാന്‍ സഹായിക്കും.
മികച്ച പ്രകടനം
അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സ്മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകളെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമായി 5 മികച്ച സ്മോള്‍ കാപ് ഫണ്ടുകളെ തെരഞ്ഞെടുത്തു. കൂടുതല്‍ വിശകലനത്തില്‍ ഈ 5 സ്മോള്‍ കാപ് ഫണ്ടുകളും ദീര്‍ഘ കാലയളവിലും (കഴിഞ്ഞ 3 വര്‍ഷത്തിനിടെ) മികച്ച നേട്ടം സമ്മാനിച്ചതായി തെളിഞ്ഞു. 25 ശതമാനത്തിലധികം നേട്ടമാണ് ഈ സ്കീമുകളില്‍ നിന്നും നിക്ഷേപകരെ തേടിയെത്തിയത്.
സമീപ കാലയളവില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ 5 സ്മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ്
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട് (ഗ്രോത്ത്) 13 ശതമാനം നേട്ടമാണ് സമ്മാനിച്ചത്. നിലവിലെ എന്‍എവി 93.14 നിരക്കിലാണുള്ളത്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ തുക 22,844 കോടിയും എക്സ്പെന്‍സ് റേഷ്യോ 1.81 ശതമാനവുമാണ്.
ഫണ്ട് നിക്ഷേപിച്ച സെക്ടറുകള്‍: കാപിറ്റല്‍ ഗുഡ്സ് 15.70%, ഫിനാന്‍ഷ്യല്‍ 11.91%, കെമിക്കല്‍സ് 10.90%, കണ്‍സ്യൂമര്‍ സ്റ്റേപിള്‍സ് 9.01%, സര്‍വീസസ് 6.72%, മറ്റുള്ളവ- 45.76%.
എസ്ബിഐ സ്മോള്‍ കാപ്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്ബിഐ സ്മോള്‍ കാപ് ഫണ്ട്- റെഗുലര്‍ (ഗ്രോത്ത്) 10 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവിലെ എന്‍എവി 115.69 നിരക്കിലാണുള്ളത്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ തുക 14,494 കോടിയും എക്സ്പെന്‍സ് റേഷ്യോ 1.74 ശതമാനവുമാണ്.
ഫണ്ട് നിക്ഷേപിച്ച സെക്ടറുകള്‍: കണ്‍സ്യൂമര്‍ ഡിസ്ക്രീഷണറി 14.58%, കാപിറ്റല്‍ ഗുഡ്സ് 12.91%, സര്‍വീസസ് 12.57%, ഫിനാന്‍ഷ്യല്‍ 10.48%, മെറ്റല്‍ & മൈനിങ് 9.33%, മറ്റുള്ളവ- 40.13%.
ഐഡിബിഐ സ്മോള്‍ കാപ്
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഐഡിബിഐ സ്മോള്‍ കാപ് ഫണ്ട്- റെഗുലര്‍ (ഗ്രോത്ത്) 10 ശതമാനം നേട്ടമാണ് സമ്മാനിച്ചത്. നിലവിലെ എന്‍എവി 18.81 നിരക്കിലാണുള്ളത്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ തുക 154 കോടിയും എക്സ്പെന്‍സ് റേഷ്യോ 2.60 ശതമാനവുമാണ്.
ഫണ്ട് നിക്ഷേപിച്ച സെക്ടറുകള്‍: കാപിറ്റല്‍ ഗുഡ്സ് 19%, കെമിക്കല്‍സ് 15.93%, മെറ്റീരിയല്‍സ് 12.73%, മെറ്റല്‍ & മൈനിങ് 8.89%, സര്‍വീസസ് 8.27%, മറ്റുള്ളവ- 35.18%.
കാനറാ റൊബേക്ക സ്മോള്‍ കാപ്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാനറാ സ്മോള്‍ കാപ് ഫണ്ട്- റെഗുലര്‍ (ഗ്രോത്ത്) 9 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവിലെ എന്‍എവി 24.97 നിരക്കിലാണുള്ളത്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ തുക 4,063 കോടിയും എക്സ്പെന്‍സ് റേഷ്യോ 2.08 ശതമാനവുമാണ്.
ഫണ്ട് നിക്ഷേപിച്ച സെക്ടറുകള്‍: സര്‍വീസസ് 18.03%, ഫിനാന്‍ഷ്യല്‍ 17.49%, കാപിറ്റല്‍ ഗുഡ്സ് 13.45%, മെറ്റീരിയല്‍സ് 11.49%, കെമിക്കല്‍സ് 6.30%, മറ്റുള്ളവ- 33.24%.
യൂണീയന് സ്മോള്‍ കാപ്
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ യൂണീയന് സ്മോള്‍ കാപ് ഫണ്ട്- റെഗുലര്‍ (ഗ്രോത്ത്) 9 ശതമാനം നേട്ടമാണ് സമ്മാനിച്ചത്. നിലവിലെ എന്‍എവി 31.31 നിരക്കിലാണുള്ളത്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ തുക 1,096 കോടിയും എക്സ്പെന്‍സ് റേഷ്യോ 2.34 ശതമാനവുമാണ്.
ഫണ്ട് നിക്ഷേപിച്ച സെക്ടറുകള്‍: സര്‍വീസസ് 16.24%, ഹെല്‍ത്ത്കെയര്‍ 12.67%, കെമിക്കല്‍സ് 11.59%, കാപിറ്റല്‍ ഗുഡ്സ് 11.22%, ഓട്ടോമൊബീല്‍സ് 9.68%, മറ്റുള്ളവ- 38.60%.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications