ഇന്ത്യന്‍ ഓഹരി വിപണിയിലെ അതികായരാണ് മ്യൂച്ചല്‍ ഫണ്ടുകളും വിദേശ നിക്ഷേപകരും. ശാസ്ത്രീയ വിലയിരുത്തലിന്റേയും പഠനത്തിന്റേയും അടിസ്ഥാനത്തിലാണ് ഇരുകൂട്ടരും ഒരു ഓഹരിയില്‍ നിക്ഷേപം ഇറക്കുന്നത്. അതുകൊണ്ട് അടിസ്ഥാനപരമായി മികച്ച ഓഹരികളാവും ഇവര്‍ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത് എന്നും അനുമാനിക്കാം. 2021-22 സാമ്പത്തിക വര്‍ഷം 6 ഓഹരികളിലാണ് വിദേശ നിക്ഷേപകരും മ്യൂച്ചല്‍ ഫണ്ടുകളും സ്ഥിരമായി സാന്നിധ്യം ശക്തമാക്കിയത്. 1,000 കോടിയെങ്കിലും മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ ഉള്ള കമ്പനികളില്‍ നിന്നാണ് ഈ ഓഹരികളെ കണ്ടെത്തിയത്.
ഭാരത് ഡൈനാമിക്സ്
ഗൈഡഡ് മിസൈല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ആയുധങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഭാരത് ഡൈനാമിക്സ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍, ഓഹരിയിലുള്ള പങ്കാളിത്തം ക്രമമായി വര്‍ധിപ്പിച്ചു. 2021 ജൂണ്‍ പാദത്തില്‍ 0.43 ശതമാനയിരുന്ന ഓഹരി വിഹിതം സെപ്റ്റംബര്‍ പാദത്തില്‍ 1.43 ശതമാനത്തിലേക്കും ഡിസംബര്‍ പാദത്തിലത് 1.73 ശതമാനമായും 2022 മാര്‍ച്ച് പാദമായപ്പോഴേക്കും 2.11 ശതമാനത്തിലേക്കും ക്രമാനുഗതമായി വര്‍ധിപ്പിച്ചു.
ഇതേകാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ യഥാക്രമം 6.89 ശതമാനം, 7.43 ശതമാനം, 8.04 ശതമാനം, 9 ശതമാനം എന്ന നിലയിലേക്കും ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്
വ്യോമയാന രംഗത്ത് ആധിപത്യമുള്ള പ്രമുഖ പൊതുമേഖല കമ്പനിയാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍ ഈ ഓഹരിയിലെ പങ്കാളിത്തം ഇരട്ടിയാക്കിയിരുന്നു. 2021 ജൂണ്‍ പാദത്തില്‍ 0.98 ശതമാനമായിരുന്ന വിഹിതം സെപ്റ്റംബര്‍ പാദത്തില്‍ 2.29 ശതമാനത്തിലേക്കും ഡിസംബര്‍ കാലയളവില്‍ 3.15 ശതമാനമായും 2022 മാര്‍ച്ച് പാദത്തില്‍ 4.37 ശതമാനത്തിലേക്കും ഉയര്‍ത്തി.
സമാനമായി മൂച്ചല്‍ ഫണ്ടുകളും ഈ ഓഹരിയിലെ സാന്നിധ്യം വര്‍ധിപ്പിച്ചു. ഇതേകാലയളവില്‍ യഥാക്രമം 4.71 ശതമാനം, 4.95 ശതമാനം, 6.05 ശതമാനം, 7.83 ശതമാനം എന്ന നിലവാരത്തിലേക്കും ഓഹരി വിഹിതം ഉയര്‍ത്തി.
അയോണ്‍ എക്സ്ചേഞ്ച്
പരിസ്ഥിതി സൗഹൃദ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും മലിനജല ശുദ്ധീകരണം വ്യാവസായികാടിസ്ഥാനത്തില്‍ നടത്തുകയും ചെയ്യുന്ന പ്രമുഖ കമ്പനിയാണ് അയോണ്‍ എക്സ്ചേഞ്ച്. 2022 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍, ഓഹരിയിലുള്ള പങ്കാളിത്തം ക്രമമായി ഉയര്‍ത്തിയിരുന്നു. 2021 ജൂണ്‍ പാദത്തില്‍ 1.49 ശതമാനയിരുന്ന ഓഹരി വിഹിതം സെപ്റ്റംബര്‍ പാദത്തില്‍ 1.63 ശതമാനത്തിലേക്കും ഡിസംബര്‍ പാദത്തിലത് 2.54 ശതമാനമായും 2022 മാര്‍ച്ച് പാദമായപ്പോഴേക്കും 2.66 ശതമാനത്തിലേക്കും ക്രമാനുഗതമായി ഉയര്‍ത്തി.
ഇതേകാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ യഥാക്രമം 5.25 ശതമാനം, 5.44 ശതമാനം, 6.69 ശതമാനം, 6.85 ശതമാനം എന്ന തോതിലേക്കും ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.
ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് അധിഷ്ഠിത മെഡിക്കല്‍/ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പോളി മെഡിക്യൂവര്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍ ഈ ഓഹരിയിലെ പങ്കാളിത്തം വര്‍ധിപ്പിച്ചു. 2021 ജൂണ്‍ പാദത്തില്‍ 12.82 ശതമാനമായിരുന്ന വിഹിതം സെപ്റ്റംബര്‍ പാദത്തില്‍ 13.68 ശതമാനത്തിലേക്കും ഡിസംബര്‍ കാലയളവില്‍ 14.13 ശതമാനമായും 2022 മാര്‍ച്ച് പാദത്തില്‍ 15.07 ശതമാനത്തിലേക്കും കൂട്ടി.
സമാനമായി മൂച്ചല്‍ ഫണ്ടുകളും ഈ ഓഹരിയിലെ സാന്നിധ്യം വര്‍ധിപ്പിച്ചു. ഇതേകാലയളവില്‍ യഥാക്രമം 1.96 ശതമാനം, 2.39 ശതമാനം, 2.58 ശതമാനം, 2.87 ശതമാനത്തിലേക്കും ഓഹരി വിഹിതം ഉയര്‍ത്തി.
റൈറ്റ്സ്
ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം, ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിലും ബഹുതല കണ്‍സള്‍ട്ടന്‍സി സേവനം നല്കുന്ന റെയില്‍വേയുടെ കീഴിലുള്ള മുന്‍നിര കമ്പനിയാണ് റൈറ്റ്സ്. 2022 സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപകര്‍, ഓഹരിയിലുള്ള പങ്കാളിത്തം നേരിയ തോതില്‍ ഉയര്‍ത്തി. 2021 ജൂണ്‍ പാദത്തില്‍ 1.01 ശതമാനയിരുന്ന ഓഹരി വിഹിതം സെപ്റ്റംബര്‍ പാദത്തില്‍ 1.11 ശതമാനത്തിലേക്കും ഡിസംബര്‍ പാദത്തിലത് 1.30 ശതമാനമായും 2022 മാര്‍ച്ച് പാദമായപ്പോഴേക്കും 1.45 ശതമാനത്തിലേക്കും ക്രമാനുഗതമായി വര്‍ധിപ്പിച്ചു.
ഇതേകാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ യഥാക്രമം 5.77 ശതമാനം, 6.53 ശതമാനം, 6.60 ശതമാനം, 6.89 ശതമാനത്തിലേക്കും ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.
സുവെന്‍ ഫാര്‍മ
ആഗോള ഫാര്‍മ കമ്പനികള്‍ക്കു വേണ്ടി കരാര്‍ അധിഷ്ഠിത ഉത്പാദനവും വികസനവും നടത്തുന്ന പ്രമുഖ മരുന്ന് നിര്മാണ് കമ്പനിയാണ് സുവെന്‍ ഫാര്‍മ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍ ഈ ഓഹരിയിലെ പങ്കാളിത്തം നേരിയ തോതില്‍ വര്‍ധിപ്പിച്ചതായി കാണാനാവും. 2021 ജൂണ്‍ പാദത്തില്‍ 7.93 ശതമാനമായിരുന്ന വിഹിതം സെപ്റ്റംബര്‍ പാദത്തില്‍ 8.03 ശതമാനത്തിലേക്കും ഡിസംബര്‍ കാലയളവില്‍ 8.25 ശതമാനമായും 2022 മാര്‍ച്ച് പാദത്തില്‍ 8.56 ശതമാനത്തിലേക്കും കൂട്ടി.
സമാനമായി മൂച്ചല്‍ ഫണ്ടുകളും ഇതേകാലയളവില്‍ യഥാക്രമം 4.47 ശതമാനം, 4.94 ശതമാനം, 5.24 ശതമാനം, 5.91 ശതമാനത്തിലേക്കും ഓഹരി വിഹിതം ഉയര്‍ത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് ഇക്വിറ്റി പുറത്തിറക്കിയ റിപ്പേര്ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?



Click it and Unblock the Notifications