ശമ്പളം കൊണ്ടു മാത്രം ജീവിക്കാൻ സാധിക്കുന്നില്ലെന്നൊരു തോന്നലുണ്ടോ. ജീവിത ചെലവുകൾ ഉയരുന്ന കാലത്ത് പലരും അനുഭവിക്കുന്നൊരു കാര്യമാണിത്. ഇവിടെ രണ്ടാമതൊരു വരുമാനത്തെ പറ്റി ചിന്തിക്കുന്നതിൽ തെറ്റില്ല. കഴിവുകളെ ഉപയോഗപ്പെടുത്തി മാസത്തിൽ ചെലവ് കുറഞ്ഞ രീതിയിൽ വരുമാനം ഉണ്ടാക്കാനുള്ള വിവിധ വഴികൾ ഇന്നുണ്ട്.
ഇഷ്ടത്തോടെ ചെയ്താൽ എന്തും കൂടുതൽ ഭംഗിയാകും എന്നാണ് പറയാറുള്ളത്. സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് ജോലി സമയത്തിന് ശേഷം, ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ സാധിക്കുന്ന 7 ബിസിനസ് ആശയങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.
ട്യൂട്ടറകാം
ഡിജറ്റില്‍ പഠനത്തിന്റെ സാധ്യത ഇന്ന് വളരെ വലുതാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തി കുട്ടികൾക്ക് ഡിജിറ്റലായി ട്യൂഷൻ നൽകാം. താൽപര്യമുള്ള വിഷയത്തിലെ അറിവാണ് പ്രധാനമായും ആവശ്യം. മികച്ചൊരു ഇന്റർനെറ്റ് സൗകര്യവും മൊബൈൽ ഫോണും കൂടിയുണ്ടെങ്കിൽ ട്യൂട്ടറാകാം. പ്രധാന ചെലവായ സ്ഥലത്തിന്റെ ആവശ്യം ഇവിടെ ഡിജിറ്റലായി പരിഹരിക്കപെടുന്നു. വിവിധ വിഷയങ്ങളിൽ വ്യക്തിഗത ക്ലാസുകള്‍ വഴി അധിക വരുമാനവും നേടാം.udemy, skillshare,unacdemy തുടങ്ങിയ ഓണ്‍ലൈന്‍ കോച്ചിംഗ് ആപ്പ്/വെബ്‌സൈറ്റുകള്‍ ഇതിനായി ഉപയോഗിക്കാം.

ആർട്ട് വഴി വരുമാനം
പെയിന്റിംഗ്, ജുവലറി പോലുള്ളവ ഉണ്ടാക്കാൻ അറിയുന്നവർക്ക് കഴിവ് ഉപയോഗിച്ച് വരുമാനം ഉണ്ടാക്കാം. ഡിസൈനിംഗ് അഭിരുചിയുള്ളവർക്ക് വസ്ത്രങ്ങൾ രൂപകല്പന ചെയ്തും മോഡലിംഗ് ഇഷ്ടമുള്ളവർക്ക് അതുവഴിയും അധിക വരുമാനം നേടാം. സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നവർക്ക് ഇവ വില്പന നടത്തുക എന്നത് ഡിജിറ്റൽ കാലത്ത് ബുദ്ധിമുട്ടുള്ള കാര്യമല്ല. സമൂഹ മാധ്യമങ്ങൾ തന്നെ ഇത്തരം വില്പനയ്ക്ക് ഒരുപാട് സഹായിക്കുന്നു.
പാചകം ഒരു കല
പാചകത്തിൽ കഴിവുള്ളവരാണെങ്കിൽ താൽപര്യമുള്ള പലഹാരങ്ങൾ ഉണ്ടാക്കി വില്പന നടത്താം. ബേക്കിംഗ് വഴി അടുത്തുള്ള കടകളിൽ സാധനങ്ങൾ എത്തിച്ച് ചെറിയൊരു സംരംഭം കെട്ടിപടുക്കാം. ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രം ഉത്പ്പന്നങ്ങൾ തയ്യാറാക്കി നൽകുന്ന രീതി ചെലവ് കുറയ്ക്കും. കേക്ക് നിർമാണം ഈ രംഗത്ത് ട്രെൻഡിംഗാണ്. സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഉത്പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളിലേക്ക് എത്താൻ സാധിക്കും.
ആർഇഐടി നിക്ഷേപം
ഓഫീസ് കെട്ടിടങ്ങൾ, മാളുകൾ, അപ്പാർട്ടുമെന്റുകൾ പോലെ വാടക വരുമാനം ഉണ്ടാക്കുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ സ്വന്തമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കമ്പനികളാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് അഥവാ ആർഇഐടി. ഇവയിൽ നിക്ഷേപിക്കുന്നതിലൂടെ ഓഹരി ഉടമകൾ ആവുകയും വാടക വരുമാനത്തിലൂടെ നിഷ്ക്രിയ വരുമാനം നേടുകയും ചെയ്യാം. നിക്ഷേപത്തിലൂടെ അധിക വരുമാനം നേടാൻ ഇത് സഹായിക്കും.
റിയൽ എസ്റ്റേറ്റ് ബ്രോക്കർ
റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കാൻ സാധിക്കില്ലെങ്കിൽ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിംഗ് വഴി വരുമാനമുണ്ടാക്കാം. റിയല്‍ എസ്റ്റേറ്റ വിപണിയില്‍ വില്പനക്കാരെയും ആവശ്യക്കാരെയും ഒന്നിച്ചു ചേര്‍ക്കുക എന്നതാണ് ഇവിടുത്തെ ജോലി. പ്രാദേശികമായി നാട്ടുമ്പുറങ്ങളിൽ വില്പന നടത്താൻ വെച്ച വീടുകളും പണി നടക്കുന്ന കെട്ടിടങ്ങളും വരുമാന സ്രോതസായി മാറും.
ഇത്തരം കെട്ടിടങ്ങളുടെയും വീട്ടുകളുടെ വീഡിയോയും ചിത്രങ്ങളും ഉടമയുടെ സമ്മതതോടെ ശേഖരിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്തി വാങ്ങന്‍ തയ്യാറായ ആളെ കണ്ടെത്തുകയാണ് ജോലി. സ്വന്തം വെബ്‌സൈറ്റ്, വാട്സ്ആപ്പ് കൂടാതെ മാജിക് ബ്രിക്‌സ്, 99ഏക്കേര്‍സ്, ഹൗസിംഗ് .കോം എന്നിവ വഴിയും മാർക്കറ്റിംഗ് നടത്താം.
പെര്‍ഫ്യൂം നിര്‍മാണം
സുഗന്ധങ്ങളെ കാര്യമായി കാണുന്നവരാണെങ്കില്‍ കൃത്യമായ പഠനവും റിസര്‍ച്ചുംനടത്തിയാല്‍ പെര്‍ഫ്യൂം നിര്‍മാണത്തില്‍ ഒരു വരുമാന മാര്‍ഗം കണ്ടെത്താം. ചെറിയ അളവില്‍ പെര്‍ഫ്യൂം നിര്‍മാണം തുടങ്ങി സുഹൃത്തുക്കള്‍ക്കിടയിലും ചെറിയ വലയങ്ങളിലും ആദ്യ ബിസിനസ് നടത്താം. മികച്ച അഭിപ്രായം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ സാധ്യത ഉപയോഗപ്പെടുത്താം.
ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റിംഗ്
എഴുത്തില്‍ നൈപുണ്യമുള്ളൊരാള്‍ക്ക് ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റിംഗ് പാസീവ് ഇന്‍കം ഉണ്ടാക്കാനുള്ള അനുയോദ്യമായ മാര്‍ഗമാണ്. വിഷയങ്ങള്‍ സംബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍, ബ്ലോഗ് പോസ്റ്റുകള്‍, വെബ്‌സൈറ്റ് കണ്ടന്റുകള്‍ എന്നിവ തയ്യാറാക്കിനല്‍കാം. ഒന്നിലധികം ഭാഷകളിലെ പ്രാവീണ്യം മികച്ച അവസരങ്ങള്‍നല്‍കും. ലിങ്കിഡ്ഇൻ, ഇന്‍ഡീസ് പോലുള്ള തൊഴില്‍ സേവന ലെബ്‌സൈറ്റുകള്‍ വഴി അവസരം കണ്ടെത്താം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
