സമീപകാല തിരിച്ചടികളില്‍ നിന്നും വിപണി അതിവേഗം കരകയറുകയാണ്. ഒരാഴ്ചയ്ക്കിടെ പ്രധാന സൂചികകള്‍ സമീപകാല താഴ്ചയില്‍ നിന്നും 8 ശതമാനത്തോളം മുന്നേറിയിട്ടുണ്ട്. ഇതോടെ മന്ദഗതിയിലായിരുന്ന മിക്ക ഓഹരികളും കുതിപ്പിന്റെ ട്രാക്കിലേക്ക് മടങ്ങിയെത്തി. ഇത്തരത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 7 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
1) പോളിപ്ലെക്‌സ് കോര്‍പ്പറേഷന്‍
പാക്കേജിങ് മുതല്‍ വ്യാവസായിക രംഗത്ത് ഉപയോഗിക്കുന്ന വിവിധതരം പ്ലാസ്റ്റിക് ഫിലിംസ് നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് പോളിപ്ലെക്‌സ് കോര്‍പ്പറേഷന്‍ (BSE: 524051, NSE : POLYPLEX). കുറച്ചുനാളായിട്ട് ഓഹരിയില്‍ കുതിപ്പ് പ്രകടമാണ്. ടെക്‌നിക്കല്‍ സൂചകങ്ങളായ എംഎസിഡി, ആര്‍എസ്‌ഐ എന്നിവയും മുന്നേറ്റത്തിനുള്ള സൂചന നല്‍കുന്നു. ഓഹരി 2,160 രൂപ നിലവാരം മറികടക്കുമ്പോള്‍ വാങ്ങാം. 2,250 രൂപയാണ് ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,950 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് സൂചിപ്പിച്ചു.
2) പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിഡ് കാപ് കമ്പനിയാണിത്. പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് (BSE: 533274, NSE : PRESTIGE) ഓഹരിയില്‍ കുതിപ്പ് ദൃശ്യമാണ്. 200-ഇഎംഎ നിലവാരത്തില്‍ പിന്തുണയാര്‍ജിച്ചു. എംഎസിഡി, ആര്‍എസ്‌ഐ സൂചകങ്ങളും മുന്നേറ്റത്തിനുള്ള ലക്ഷണങ്ങളാണ് നല്‍കുന്നത്. 450 രൂപ നിലവാരത്തിന് മുകളില്‍ വച്ച് ഓഹരി വാങ്ങാം. 550 രൂപയാണ് ഹ്രസ്വകാല ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 385 രൂപ നിലവാരത്തിലും ക്രമീകരിക്കണമെന്ന് കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശിച്ചു.
3) യുഫ്‌ലെക്‌സ്
ആഗോള തലത്തില്‍ തന്നെ പാക്കേജിങ്ങിന് വേണ്ട സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്ന മുന്‍നിര കമ്പനിയാണ് യുഫ്‌ലെക്‌സ് ലിമിറ്റഡ് (BSE: 500148, NSE : UFLEX). ഓഹരിയുടെ 200-ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു. ടെക്‌നിക്കല്‍ സൂചകങ്ങളായ എംഎസിഡി, ആര്‍എസ്‌ഐ എന്നിവയിലും ഓഹരി ഭാവി കുതിപ്പിനുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. 550 രൂപ നിലവാരം മറികടക്കുമ്പോള്‍ ഓഹരി വാങ്ങാം. തൊട്ടടുത്ത ലക്ഷ്യവില 650 രൂപയാണ്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 475 രൂപയില്‍ ക്രമീകരിക്കണമെന്നും കാപ്പിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ച് നിര്‍ദേശിച്ചു.
4) സെഞ്ചുറി പ്ലൈബോര്‍ഡ്‌സ്
പ്ലൈവുഡ്‌സ്, വീടിന്റെ മോടികൂട്ടുന്നതിനുള്ള സാധനസാമഗ്രികളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സെഞ്ചുറി പ്ലൈബോര്‍ഡ്‌സ്. ഓഹരിയില്‍ റേഞ്ച് ബ്രേക്കൗട്ട് സംഭവിച്ചു. ഇതിനോടൊപ്പം ഓഹരി ഇടപാടുകളുടെ എണ്ണവും കൂടുന്നതിനാല്‍ സമീപ ഭാവിയിലും കുതിപ്പ് നിലനിന്നേക്കും. 655 രൂപ നിലവാരത്തില്‍ വാങ്ങാം. 635-ലേക്ക് വന്നാല്‍ കൂടുതല്‍ വാങ്ങാം. അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 725 രൂപ വരെയെത്താം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 615 രൂപയില്‍ ക്രമീകരിക്കണമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
5) സ്പന്ദന സ്ഫൂര്‍ത്തി
മൈക്രോഫിനാന്‍സ് വായ്പകളില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന ധനകാര്യ മേഖലയിലെ സ്‌മോള്‍ കാപ് കമ്പനിയാണിത്. കുറെ നാളുകളായി തുടര്‍ന്ന ഡൗണ്‍ ട്രെന്‍ഡില്‍ നിന്നും സ്പന്ദന സ്ഫൂര്‍ത്തി (BSE: 542759, NSE : SPANDANA) ഓഹരി തിരികെ കയറുന്നതിനുള്ള ശ്രമം ഊര്‍ജിതമാണ്. ചാര്‍ട്ടില്‍ ഡബിള്‍ ബോട്ടം പാറ്റേണും ദൃശ്യമാണ്. ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും ആര്‍എസ്‌ഐ സൂചകങ്ങളും കുതിപ്പിനുള്ള അടിവരയിടുന്നു. 375 രൂപ നിലവാരത്തില്‍ വാങ്ങാം. 360-ലേക്ക് എത്തിയാല്‍ കൂടുതല്‍ വാങ്ങാം. അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 415 രൂപയാണ് ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 348 രൂപയിലും ക്രമീകരിക്കണമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
6) അദാനി ട്രാന്‍സ്മിഷന്‍
ഊര്‍ജ ഉത്പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ് അദാനി ട്രാന്‍സ്മിഷന്‍ (BSE: 539254, NSE : ADANITRANS). ഓഹരിയുടെ ചാര്‍ട്ടില്‍ ബുള്ളിഷ് അസെന്‍ഡിങ് ട്രയാംഗിള്‍ പാറ്റേണ്‍ ദൃശ്യമാണ്. ഇത് 6 മാസത്തോളമായി തുടരുന്നു എന്നതും ശ്രദ്ധേയം. പാറ്റേണ്‍ ബ്രേക്കൗട്ടില്‍ നിന്നും ഓഹരിയില്‍ വമ്പന്‍ കുതിപ്പ് പ്രതീക്ഷിക്കാം. ബുധനാഴ്ച 2,300 നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. അടുത്ത 6-8 ആഴ്ചയ്ക്കുള്ളില്‍ 3,000 രൂപയാണ് ലക്ഷ്യവില. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,960 രൂപയില്‍ ക്രമീകരിക്കണമെന്നും നിഫ്റ്റി ട്രിഗേഴ്‌സ് നിര്‍ദേശിച്ചു.
7) പോളികാബ് ഇന്ത്യ
കേബിളുകളും വൈദ്യുത വയറുകളും നിര്‍മിക്കുന്ന പ്രമുഖ ലാര്‍ജ് കാപ് കമ്പനിയാണ് പോളികാബ് ഇന്ത്യ (BSE: 542652, NSE : POLYCAB). ഇതിനോടൊപ്പം ഫാന്‍, എല്‍ഇഡി, സ്വിച്ച്, പമ്പുകളും വിപണിയിലെത്തിക്കുന്നു. ബുധനാഴ്ച 2,418 രൂപ നിലവാരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഓഹരിയുടെ ചാര്‍ട്ടില്‍ നിരവധി ബുള്ളിഷ് പാറ്റേണുകള്‍ പ്രകടമാണ്. എംഎസിഡി സൂചകങ്ങളിലും കുതിപ്പിനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. അടുത്ത 6-8 ആഴ്ചയ്ക്കുള്ളില്‍ ഓഹരി ആദ്യഘട്ട ലക്ഷ്യസ്ഥാനമായ 2,800-ലും തുടര്‍ന്ന് 3,000 രൂപ വരെയെും എത്താം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍േദശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications