ചിലപ്പോഴൊക്കെ പണമായി നല്‍കുന്നതിന് പകരം കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായിട്ടായിരിക്കും കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം ഫലപ്രദമായി കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. അതേസമയം, ഓഹരി വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ അത് ലിക്വിഡിറ്റിയെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ (Stock Split) കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരികള്ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലുമാകും. ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
- ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണിത്.
- ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. സ്റ്റോക്ക് സ്പ്ലിറ്റിലൂടെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയാണ് ചെയ്യുക.
ബോണസ് ഓഹരി
- ഇന്‍ഫിബീം അവന്യൂ- 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള ഓരോ ഷെയറിനും ആനുപാതികമായി ഓരോ അധിക ഓഹരി ലഭിക്കും. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 15-നും എക്സ- ബോണസ് ഡേറ്റ് 14-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- ബ്രൈറ്റ്കോം ഗ്രൂപ്പ്- 2:3 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള മൂന്ന് ഓഹരിക്ക് അധികമായി 2 ഓഹരികള്‍ കൂടി ലഭിക്കും. ഇതിനുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 16-നും എക്സ് ബോണസ് ഡേറ്റ് 15-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓഹരി വിഭജനം
- രാമകൃഷ്ണ ഫോര്‍ജ്- നിലവില്‍ 10 രൂപയുള്ള മുഖവില 2 രൂപയുള്ളതായി വിഭജിക്കും. ഇതോടെ കൈവശമുള്ള 1 ഓഹരി 5 എണ്ണമായി വര്‍ധിക്കും. സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 14-നാണ്.
- രാജരത്തന്‍ ഗ്ലോബല്‍- നിലവിലെ 10 രൂപ മുഖവില 2 രൂപയുടേതായി വിഭജിക്കും. ഇതോടെ കൈവശമുള്ള 1 ഓഹരി 5 എണ്ണമായി വര്‍ധിക്കും. സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 15-നാണ്.
- അലയന്‍സ് ഇന്റഗ്രേറ്റഡ്- നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപയുടേതായി വിഭജിക്കും. ഇതോടെ കൈവശമുള്ള 1 ഓഹരി 10 എണ്ണമായി വര്‍ധിക്കും. സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 15-നാണ്.
- ഡിആര്‍സി സിസ്റ്റംസ്- നിലവിലെ 10 രൂപ മുഖവില 1 രൂപയുടേതായി വിഭജിക്കും. ഇതോടെ കൈവശമുള്ള 1 ഓഹരി 10 എണ്ണമായി വര്‍ധിക്കും. സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 16-നാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications