വാര്‍ഷിക പൊതു യോഗം കൂടുന്നതിനു മുന്നേയും വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നേയും ഒരു കമ്പനി നല്കുന്ന പ്രതിയോഹരി ലാഭവീതമാണ് ഇടക്കാല ലാഭവിഹിതം. കൈവശം വെച്ചിരിക്കുന്ന പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാല്‍, നേരത്തെ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടിയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്.
ഇടക്കാല ലാഭവിഹിതം
>> ഡിസിഎം ശ്രീറാം ഈ മാസം 10-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 24-നും റെക്കോഡ് ഡേറ്റ് 26-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 5.20 രൂപ വീതം ലഭിക്കും.
>> ഏഞ്ചല്‍ വണ്‍ ഈ മാസം 4-നാണ് ഓഹരിയുടമകള്‍ക്കായി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 24-നും റെക്കോഡ് ഡേറ്റ് 25-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 7 രൂപ വീതം ലഭിക്കും.
>> ഊര്‍ജ മേഖലയിലുളള സി.ഇ.എസ്.സി ഈ മാസം 13-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 24-നും റെക്കോഡ് ഡേറ്റ് 25-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 4.50 രൂപ വീതം ലഭിക്കും.
ലാഭവിഹിതം
>> കെപി എനര്‍ജി ഈ മാസം 7-നാണ് ഓഹരിയുടമകള്‍ക്കായി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 24-നും റെക്കോഡ് ഡേറ്റ് 25-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 0.25 രൂപ വീതം ലഭിക്കും.
>> കെപിഐ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഈ മാസം 11-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 24-നും റെക്കോഡ് ഡേറ്റ് 25-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 0.40 രൂപ വീതം ലഭിക്കും.
>> ഐടി കമ്പനിയായ എല്‍ & ടി ടെക്നോളജി സര്‍വീസസ് ഈ മാസം 3-നാണ് ഓഹരിയുടമകള്‍ക്കായി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 25-നും റെക്കോഡ് ഡേറ്റ് 27-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 10 രൂപ വീതം ലഭിക്കും.
ഡിവിഡന്റ്
>> ഭന്‍സാലി എന്‍ജിനീയറിംഗ് ഈ മാസം 17-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 27-നും റെക്കോഡ് ഡേറ്റ് 28-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 1 രൂപ വീതം ലഭിക്കും.
>> ഐടി കമ്പനിയായ പെര്‍സിസ്റ്റന്റ് ഈ മാസം 17-നാണ് ഓഹരിയുടമകള്‍ക്കായി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 27-നും റെക്കോഡ് ഡേറ്റ് 29-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 20 രൂപ വീതം ലഭിക്കും.
>> രാമകൃഷ്ണ ഫോര്‍ജിങ് ഈ മാസം 17-നാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 28-നും റെക്കോഡ് ഡേറ്റ് 31-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 0.50 രൂപ വീതം ലഭിക്കും.
ഓഹരി വിഭജനം
>> പഞ്ചാബ് ആല്‍ക്കലീസ് & കെമിക്കല്‍സ് ഓഹരികള്‍ വിഭജിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപയായാണ് വിഭജിക്കുക. ഇതോടെ ഒരോ ഓഹരി കൈവശമുള്ളവര്‍ക്കും അത് അഞ്ചെണ്ണമായി വര്‍ധിക്കും. ജനുവരി 27-നാണ് എക്സ്-സ്പ്ലിറ്റ് ഡേറ്റ്.
>> സുപീരിയര്‍ ഫിന്‍ലീസ് ഓഹരികള്‍ വിഭജിക്കുമെന്ന് പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപയായാണ് വിഭജിക്കുക. ഇതോടെ ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് അത് പത്തെണ്ണമായി വര്‍ധിക്കും. ജനുവരി 27-നാണ് എക്സ്-സ്പ്ലിറ്റ് ഡേറ്റ്.
>> അതേസമയം ചൊതാനി ഫുഡ്സ്, ഗ്രോവിങ്ടണ് വെഞ്ച്വര്‍സ് ഇന്ത്യ എന്നീ കമ്പനികള്‍ 27-ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഇതില്‍ ലാഭവിഹിതം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
