ദീര്‍ഘകാലമായി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ഇടയ്ക്കെല്ലാം ഓഹരി വിഭജനം നടത്തുന്നത് സാധാരണയാണ്. ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ വ്യാപാര പങ്കാളിത്തം കുറഞ്ഞിരിക്കുന്ന അവസരങ്ങളിലും ചില കമ്പനികള്‍ സ്റ്റോക്ക് സ്പ്ലിറ്റ് നടത്താറുണ്ട്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ വില കുറയുകയും ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും ചെയ്യാം. അതിലൂടെ ഓഹരി വിലയിലും വര്‍ധന ഉണ്ടായേക്കാം. അതേസമയം, പണമായി ലാഭവിഹിതം കൊടുക്കുന്നതിനു പകരം ചിലപ്പോഴൊക്കെ കമ്പനികള്‍ അധിക ഓഹരികളാവും നിക്ഷേപകര്‍ക്ക് സമ്മാനിക്കുക. ഇതിനെ ബോണസ് ഇഷ്യൂ എന്ന് വിശേപ്പിക്കുന്നത്. വരുന്ന ആഴ്ച ഓഹരി വിഭജനവും ബോണസ് ഓഹരികളും പ്രഖ്യാപിച്ചിട്ടുള്ള കമ്പനികളെ ചുവടെ ചേര്‍ക്കുന്നു.
ലാഭവിഹിതം വര്‍ധിക്കുമോ?
- സ്റ്റോക്ക് സ്പ്ലിറ്റ്- കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുമെങ്കിലും ലാഭവിഹിതത്തില്‍ വര്‍ധനയുണ്ടാകില്ല. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം മൂലം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതം വര്‍ധിക്കുകയില്ല.
- ബോണസ് ഇഷ്യൂ- അതേസമയം, ബോണസ് ഓഹരി അനുവദിക്കുമ്പോള്‍ ഭാവിയില്‍ ലഭിക്കാവുന്ന ഡിവിഡന്റും കൂടുതല്‍ ലഭിക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
എങ്ങനെ പ്രതിഫലിക്കും ?
- ഒരാളുടെ കൈവശം 10 രൂപ വിലയുളള വരുന്ന 100 ഓഹരികളുണ്ടെന്ന് കരുതുക. 5:1 അനുപാതത്തിലോ 10:2 എന്ന അനുപാതത്തിലോ വിഭജിക്കുകയാണെങ്കില്‍ കൈവശമുള്ള ഓഹരികളുടെ എണ്ണം 500 ആയി വര്‍ധിക്കും. അതോടൊപ്പം ഒരു ഓഹരിയുടെ വില 2 ആയി കുറയുകയും ചെയ്യും. ഫലത്തില്‍ നിക്ഷേപകന്റെ കയ്യിലുള്ള ആകെ ഓഹരി മൂല്യത്തില്‍ വ്യത്യാസം വരുന്നില്ലെന്ന് കാണാം. എന്നാല്‍, ഓഹരികളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിക്കുകയും ചെയ്യും.
- ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ ഓഹരിയുടെ വില ആദ്യം കുറയും. എന്നാല്‍ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എങ്കിലും സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് സവിശേഷത.
ബോണസ് ഇഷ്യൂ
ഈസി ട്രിപ് പ്ലാനേഴ്സ്- വിവിധതരം ഓണ്‍ലൈന്‍ യാത്രാ സേവനങ്ങളൊരുക്കുന്ന കമ്പനിയാണിത്. ഈസി മൈ ട്രിപ് എന്ന ബ്രാന്‍ഡിലാണ് പ്രവര്‍ത്തനം. 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ അനുവദിക്കുക. അതായത് ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് അധികമായി ഒരു ഓഹരി കൂടി ലഭിക്കും. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് ഫെബ്രുവരി 28-നും റെക്കോഡ് ഡേറ്റ് മാര്‍ച്ച് 2-നുമാണ്. ജനുവരി 12-നാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 10 ശതമാനം ഉയര്‍ന്ന് 549.30 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഓഹരി വിഭജനം
- സുപ്രീം എന്‍ജിനീയറിംഗ് - സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കമ്പികളും വയറുകളും നിര്‍മിക്കുന്ന ചെറുകിട കമ്പനിയാണിത്. നിലവില്‍ പെന്നി സ്റ്റോക്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയായി വിഭജിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 3-നായിരിക്കും. വെള്ളിയാഴ്ച ഓഹരികള്‍ 19.60 രൂപയിലാണ് ക്ലോസ് ചെയ്തത്.
- കണ്ടെയ്നര്വേ ഇന്റര്‍നാഷണല്‍- റോഡ് മാര്‍ഗം ചരക്കുകടത്താണ് പ്രധാന പ്രവര്‍ത്തനം. നിലവില്‍ പെന്നി സ്റ്റോക്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപയായി വിഭജിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് മാര്‍ച്ച് 3-നായിരിക്കും. ഇന്നലെ ഓഹരികള്‍ 3.88 രൂപയിലാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications