പണമായി ലാഭവിഹിതം കൊടുക്കുന്നതിനു പകരം ചിലപ്പോഴൊക്കെ കമ്പനികള്‍ അധിക ഓഹരികളാവും നിക്ഷേപകര്‍ക്ക് സമ്മാനിക്കുക. ഇതിനെ ബോണസ് ഇഷ്യൂ എന്ന് വിശേപ്പിക്കുന്നത്. അതേസമയം, ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകടി നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുന്ന അവസരങ്ങളില്‍ ചില കമ്പനികള്‍ സ്റ്റോക്ക് സ്പ്ലിറ്റ് അഥവാ ഓഹരി വിഭജനം നടത്താറുണ്ട്. ഇത്തരത്തില്‍ ഈയാഴ്ച ഓഹരി വിഭജനവും ബോണസ് ഓഹരികളും നല്കുന്ന കമ്പനികളെയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
എങ്ങനെ പ്രതിഫലിക്കും ?
ഒരാളുടെ കയ്യില്‍ 10 രൂപ മുഖവിലയുളളതും (Face value) 100 രൂപ മാര്‍ക്കറ്റ് വിലയുമുള്ള 10 ഓഹരിയുണ്ടെന്ന് കരുതുക. 5:1 അനുപാതത്തിലോ അല്ലെങ്കില്‍ 10:2 എന്ന അനുപാതത്തിലോ വിഭജിക്കുകയാണെങ്കില്‍ കൈവശമുള്ള ഓഹരികളുടെ എണ്ണം 50 ആയി വര്‍ധിക്കും. അതിനോടൊപ്പം ഓഹരിയുടെ മുഖവില 2 ആയും ഓഹരിയുടെ മാര്‍ക്കറ്റ് വില 20 ആയും കുറയും. ഫലത്തില്‍ നിക്ഷേപകന്റെ കയ്യിലുള്ള ആകെ ഓഹരി മൂല്യത്തില്‍ വ്യത്യാസം വരുന്നില്ലെന്ന് കാണാം. കാരണം, ഓഹരി മൂല്യത്തോടൊപ്പം തന്നെ മുഖവിലയും കുറയുന്നു. അതേസമയം ഓഹരികളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിക്കുകയും ചെയ്യും.
അതേസമയം, ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
- സ്റ്റോക്ക് സ്പ്ലിറ്റിലൂടെ കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുമെങ്കിലും പിന്നീട് ലഭിച്ചേക്കാവുന്ന ഡിവിഡന്റിലെ തോതില്‍ വര്‍ധനയുണ്ടാകില്ല. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല.
- അതേസമയം, ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണിത്.
ബോണസ് ഓഹരി
- ഹിന്ദുജ ഗ്ലോബല്‍- പ്രമുഖ ഐടി കമ്പനിയായ ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് 1:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് ഫെബ്രുവരി 22-നും റെക്കോഡ് ഡേറ്റ് 23-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഓഹരികള്‍ 2,671.90 രൂപയിലാണ് ക്ലോസ് ചെയ്തത്.
- എസ്ബിസി എക്സ്പോര്‍ട്ട്സ്- 1:1 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് ഫെബ്രുവരി 22-നും റെക്കോഡ് ഡേറ്റ് 23-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഓഹരികള്‍ 150 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.
- എച്ച്കെജി- 1:2 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി അനുവദിക്കുക. ഇതിനുള്ള എക്സ്-ബോണസ് ഡേറ്റ് ഫെബ്രുവരി 24-നും റെക്കോഡ് ഡേറ്റ് 26-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഓഹരികള്‍ 30 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.
ഓഹരി വിഭജനം
- ജെബിഎം ഓട്ടോ- നിലവില്‍ 5 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപയായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഫെബ്രുവരി 21-നാണ് നിശ്ചിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഓഹരികള്‍ 1,243 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.
- എസ്ബിസി എക്സ്പോര്‍ട്ട്സ്- നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപയായി വിഭജിക്കും. ഇതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ഫെബ്രുവരി 22-നാണ് നിശ്ചിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഓഹരികള്‍ 150 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications