കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും എന്ന അധിക നേട്ടവും കമ്പനിക്കുണ്ട്. അതേസമയം ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി വിതരണം ചെയ്യുന്ന 8 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ക്വാഡ്പ്രോ ഐടിഇഎസ്
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ബാങ്കിംഗ്, ടെലികോം സ്ഥാപനങ്ങള്‍ക്ക് വേണ്ട 'ബാക്ക്-എന്‍ഡ്', സിടിഎസ് സേവനങ്ങളും നല്കുന്ന മൈക്രോ കാപ് കമ്പനിയാണ് ക്വാഡ്പ്രോ ഐടിഇഎസ്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ബോണസ് ഓഹരി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 1:1 അനുപാതത്തിലാകും ബോണസ് ഷെയര്‍ നല്‍കുക. അതായത്, കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കും.
അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്സ് ബോണസ് തീയതി, റെക്കോഡ് തീയതികള്‍ ഒക്ടോബര്‍ 3-ന് നിശ്ചയിച്ചു. അതേസമയം കഴിഞ്ഞയാഴ്ച 12 രൂപയിലായിരുന്നു ക്വാഡ്പ്രോ ഐടിഇഎസ് (NSE-SM : QUADPRO) ഓഹരിയുടെ ക്ലോസിങ്.
ജോന്ജുവ ഓവര്‍സീസ്
കയറ്റുമതി സേവനങ്ങളും ബുക്ക് പ്രിന്റിങ്ങിലും ശ്രദ്ധയൂന്നിയിരിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ജോന്ജുവ ഓവര്‍സീസ്. ഓഗസ്റ്റിലായിരുന്നു ബോണസ് ഷെയര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം 4:23 അനുപാതത്തിലാകും ബോണസ് ഓഹരി നല്‍കുക. അതായത്, കൈവശമുള്ള 23 ഓഹരിക്ക് വീതം അധികമായി 4 ഓഹരി കൂടി ലഭിക്കും.
അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്സ് ബോണസ് തീയതി, റെക്കോഡ് തീയതികള്‍ ഒക്ടോബര്‍ 3-ന് നിശ്ചയിച്ചു. അതേസമയം വെള്ളിയാഴ്ച 12.5 രൂപയിലായിരുന്നു ജോന്ജുവ ഓവര്‍സീസ് (BSE : 542446) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഡഗ് ഡെക്കോര്‍
വിവിധതരം പശകളും പെയിന്റും ഫര്‍ണീച്ചര്‍ മിനുക്കു പണികള്‍ക്കുള്ള പാക്കിങ് വസ്തുക്കളും നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് യഗ് ഡെക്കോര്‍. ഓഗസ്റ്റ് മാസത്തിലാണ് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതായത്, കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം.
ഇതിന് അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്സ് ബോണസ് തീയതി, റെക്കോഡ് തീയതികള്‍ ഒക്ടോബര്‍ 3-ന് ഉറപ്പിച്ചു. അതേസമയം കഴിഞ്ഞയാഴ്ച 84 രൂപയിലായിരുന്നു യഗ് ഡെക്കോര്‍ (BSE : 540550) ഓഹരിയുടെ ക്ലോസിങ്.
സംവര്‍ധന മതേര്‍സണ്‍
വാഹനാനുബന്ധ ഘടകങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര ലാര്‍ജ് കാപ് കമ്പനിയാണ് സംവര്‍ധന മതേര്‍സണ്‍ ഇന്റര്‍നാഷണല്‍. ഓഗസ്റ്റിലായിരുന്നു ബോണസ് ഷെയര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം 1:2 അനുപാതത്തിലാകും ബോണസ് ഓഹരി നല്‍കുക. അതായത്, കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി 1 ഓഹരി കൂടി ലഭിക്കും.
അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്സ് ബോണസ് തീയതി ഒക്ടോബര്‍ 3-നും റെക്കോഡ് തീയതി 5-നും തീരുമാനിച്ചു. അതേസമയം വെള്ളിയാഴ്ച 109 രൂപയിലായിരുന്നു സംവര്‍ധന മതേര്‍സണ്‍ (BSE: 517334, NSE : MOTHERSON) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്)
ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖ സ്മോള്‍ കാപ് കമ്പനിയാണ് ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്). ഫൈവ് സ്റ്റാര്‍ ഹോട്ടലായ 'ഹയാത് റീജന്‍സി കൊല്‍ക്കത്ത' ഈ കമ്പനിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് മാസത്തിലാണ് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതായത്, കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം.
ഇതിന് അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്സ് ബോണസ് തീയതി ഒക്ടോബര്‍ 6-നും റെക്കോഡ് തീയതി 7-നും ഉറപ്പിച്ചു. അതേസമയം കഴിഞ്ഞയാഴ്ച 345 രൂപയിലായിരുന്നു ഏഷ്യന്‍ ഹോട്ടല്‍സ് ഈസ്റ്റ് (BSE: 533227, NSE : AHLEAST) ഓഹരിയുടെ ക്ലോസിങ്.
അന്‍ഷുനി കൊമേഴ്സ്യല്‍
കണ്‍സ്യൂമര്‍ ഡിസ്ക്രീഷണറി ഗുഡ്സ് & സര്‍വീസ് (CDGS) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയാണ് അനുഷുനി കൊമേഴ്സ്യല്‍ ലിമിറ്റഡ്. ഓഗസ്റ്റിലായിരുന്നു ബോണസ് ഷെയര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം 4:1 അനുപാതത്തിലാകും ബോണസ് ഓഹരി നല്‍കുക. അതായത്, കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി 4 ഓഹരി കൂടി ലഭിക്കും.
അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്സ് ബോണസ് തീയതി, റെക്കോഡ് തീയതികള്‍ ഒക്ടോബര്‍ 7-ന് തീരുമാനിച്ചു. അതേസമയം വെള്ളിയാഴ്ച 4.18 രൂപയിലായിരുന്നു അന്‍ഷുനി കൊമേഴ്സ്യല്‍ (BSE : 512091) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
രുചിര പേപ്പേര്‍സ്
40 വര്‍ഷത്തിലേറെയായി എഴുതുന്നതിനും പ്രിന്റിങ്ങിനും പൊതിയാനുള്ള കട്ടിക്കടലാസുകളും നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് രുചിര പേപ്പേര്‍സ്. ഓഗസ്റ്റ് മാസത്തിലാണ് 1:10 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതായത്, കൈവശമുള്ള 10 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം.
ഇതിന് അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്സ് ബോണസ് തീയതി ഒക്ടോബര്‍ 7-നും റെക്കോഡ് തീയതി 10-നും ഉറപ്പിച്ചു. അതേസമയം കഴിഞ്ഞയാഴ്ച 131 രൂപയിലായിരുന്നു രുചിര പേപ്പേര്‍സ് (BSE: 532785, NSE : RUCHIRA) ഓഹരിയുടെ ക്ലോസിങ്.
സിഗ്മ സോള്‍വ്
ടെക്നോളജി കണ്‍സള്‍ട്ടിങ് & സോഫ്റ്റ്വെയര് വികസനവും വാഗ്ദാനം ചെയ്യുന്ന മൈക്രോ കാപ് ഐടി കമ്പനിയാണ് സിഗ്മ സോള്‍വ് ലിമിറ്റഡ്. ഓഗസ്റ്റിലായിരുന്നു ബോണസ് ഷെയര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം 3:2 അനുപാതത്തിലാകും ബോണസ് ഓഹരി നല്‍കുക. അതായത്, കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി 3 ഓഹരി കൂടി ലഭിക്കും.
അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്സ് ബോണസ് തീയതി ഒക്ടോബര്‍ 7-നും റെക്കോഡ് തീയതി 10-നും തീരുമാനിച്ചു. അതേസമയം വെള്ളിയാഴ്ച 510 രൂപയിലായിരുന്നു സിഗ്മ സോള്‍വ് (NSE-SM : SIGMA) ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications