ഓഹരി വിപണിയിൽ തഴച്ച് വളരാം, ഇതാ ലാഭം മാത്രം നൽകിയ 5 വളം ഓഹരികൾ, വാങ്ങിയാൽ നേട്ടം ഉറപ്പ്

നമ്മുടെ രാജ്യത്ത് കാർഷിക മേഖലയിൽ പണിയെടുക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. പലരുടേയും പ്രധാന വരുമാന മാർഗം തന്നെ കൃഷിയാണ്. അതുകൊണ്ടു തന്നെ കാർഷിക മേഖലയ്ക്ക് അവശ്യമായ വളങ്ങൾ നൽകുന്ന നിരവധി കമ്പനികളെ നമുക്ക് കാണാൻ സാധിക്കും. രാസവളങ്ങൾ, നൈട്രജൻ അടിസ്ഥാനമാക്കിയുള്ള സംയുക്തങ്ങൾ, മറ്റ് ജൈവ വസ്തുക്കൾ എന്നിവ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനികൾ ഈ മേഖലയിൽ ഉൾപ്പെടുന്നു.

ജൂൺ 22 ന് നടന്ന 53-ആമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗം രാസവള മേഖലയെ നിലവിലെ 5% ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്നുള്ള ശുപാർശ മുന്നോട്ട് വച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് വളം ഓഹരികളിലെ നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കും. പ്രധാനപ്പെട്ട വളം ഓഹരികളെ നമുക്ക് പരിചയപ്പെടാം.

1. ഗുജറാത്ത് സ്‌റ്റേറ്റ് ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ്

ഗുജറാത്ത് സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല രാസവളം നിർമാണ കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് ഫെർ‌ട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് അഥവാ ജിഎസ്എഫ്സി. 1962-ൽ സ്ഥാപിതമായ അഥവാ ജിഎസ്എഫ്സിയുടെ ആസ്ഥാനം വഡോദരയിലാണ്. ബിഎസ്ഇ അനലിസ്റ്റുകൾ പ്രകാരം കമ്പനിയുടെ വിപണി മൂല്യം 9,676 കോടി രൂപയാണ്.

242.90 രൂപയാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 8.15 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 5 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

മുന്നേറ്റത്തിന് തയ്യാറായി വളം ഓഹരികൾ, കൂടക്കൂട്ടുന്നോ...?

2. ഏരീസ് അഗ്രോ

ഇന്ത്യയിലുടനീളമുള്ള വിളകളുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യകരമായ ജീവിതത്തിനായി മൈക്രോ ന്യൂട്രിയൻ്റുകളും വളം ഉൽപന്നങ്ങളും വിതരണം ചെയ്യുന്ന കമ്പനിയാണ് ഏരീസ് അഗ്രോ. 338.07 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

260.30 രൂപയാണ് നിലവിൽ ഓഹരിയുടെ വില. ഒരു മാസത്തിനിടെ 7.52 ശതമാനവും ആറ് മാസത്തിനിടെ 28 ശതമാനവും ഓഹരി നേട്ടമുണ്ടാക്കി. 58.48 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.

3. ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്)

കേരളത്തിലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഫാക്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്. 1943-ലാണ് കമ്പനി രൂപീകരിക്കുന്നത്. കമ്പനിയുടെ വിപണി മൂലധനം 66,027 കോടി രൂപയാണ്.

1020.40 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 43 ശതമാനവും ആറ് മാസത്തിനിടെ 27.27 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.

മുന്നേറ്റത്തിന് തയ്യാറായി വളം ഓഹരികൾ, കൂടക്കൂട്ടുന്നോ...?

4. ചമ്പൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ്

നൈട്രജനും യൂറിയയുമാണ് കമ്പനി പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. 21,050 കോടി രൂപയാണ് സിഎഫ്‌സിഎല്ലിൻ്റെ വിപണി മൂല്യം. 525.40 രൂപയാണ് കമ്പനിയുടെ ഓഹരി വില. 2024-ൽ ഇതുവരെ 38.06 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 92.84 ശതമാനമാണ് ഒരു വർഷത്തെ വളർച്ച.

5. കോറോമാണ്ടൽ ഇൻ്റർനാഷൺ

വിള സംരക്ഷണ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ അഗ്രോകെമിക്കൽസ് കമ്പനിയാണ് കോറോമാണ്ടൽ ഇൻ്റർനാഷണൽ ലിമിറ്റഡ്. ബിഎസ്ഇ അനലിറ്റിക്സ് പ്രകാരം 45,082 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

1,532.80 രൂപയാണ് നിലവിൽ ഓഹരിയുടെ വില. 22.30 ശതമാനം വളർച്ച കഴിഞ്ഞ ഒരു മാസത്തിനിടെ നേടാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനുള്ളിൽ 21.34 ശതമാനവും ഒരു വർഷത്തിനുള്ളിൽ 63.69 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X