അടുത്ത 5-10 വർഷത്തിനുള്ളിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടാകാൻ പോകുന്ന മേഖലകളിലൊന്ന് പുനരുപയോഗിക്കാവുന്ന ഊർജ്ജമേഖലയാണ്. സർക്കാറിന്‍റെ വലിയ പിന്തുണ കൂടി ഈ മേഖലയ്ക്ക് ലഭിക്കും എന്ന കാര്യം ഉറപ്പാണ്. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ, ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സൗരോർജ്ജം നിർണായക പങ്ക് വഹിക്കും. 2030 ഓടെ പുനരുപയോഗ ഊർജ്ജ ശേഷി 3x മുതൽ 500 GW വരെ വർദ്ധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.
പുനരുപയോഗ ഊർജത്തിനായുള്ള പ്രേരണയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ സോളാർ ഓഹരികൾക്ക് സാധിക്കും. വാരീ റിന്യൂവബിൾ ടെക്‌നോളജീസ് പോലുള്ള സോളാർ സ്റ്റോക്കുകൾ 994.67% വരെ റിട്ടേൺ നൽകി. എന്നാൽ സമീപഭാവിയിൽ നല്ല ലാഭം നൽകിയേക്കാവുന്ന പെന്നി സോളാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. സുസ്ലോൺ എനർജി
ഹരിതോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി, വിവിധ ശേഷികളിലുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്നു. ഈ മേഖലയിൽ 27% വിപണി വിഹിതമുള്ള കമ്പനിയാണിത്. ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ,യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏകദേശം 17 രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
എൻഎസ്ഇയിൽ 52.85 രൂപ എന്നതാണ് സുസ്ലോൺ എനർജിയുടെ ഓഹരി വില. ആറ് മാസത്തിനിടെ 38.17 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 214.58 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

2. സുരാന സോളാർ
ഇന്ത്യയിൽ സൗരോർജ്ജ, കാറ്റ് ഊർജ്ജത്തിൻ്റെ ഉത്പാദനത്തിലും വിൽപ്പനയിലും സോളാർ മൊഡ്യൂളുകളുടെ വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് സുരാന ടെലികോം ആൻഡ് പവർ. 20 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സോളാർ പവർ ജനറേഷൻ പ്ലാൻ്റും 1.25 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കാറ്റാടി വൈദ്യുതി ഉൽപാദന പ്ലാൻ്റും കമ്പനി പ്രവർത്തിപ്പിക്കുന്നു.
എൻഎസ്ഇയിൽ 38.80 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. 2024-ൽ ഇതുവരെ 14.62 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 82 ശതമാനം നേട്ടമാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്.

3. ഊർജ ഗ്ലോബൽ
ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജ ഉപകരണങ്ങള്‍, ബാറ്ററികള്‍, സോളര്‍, എല്‍.ഐ.ഡി. ലാമ്പുകള്‍, പി.വി. മൊഡ്യൂള്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങി വൈവിധ്യമായ ഒരു ശ്രേണിയാണ് കമ്പനി അവകാശപ്പെടുന്നത്. അര്‍ബര്‍ റൂറല്‍ ജോയിന്റ് അസോസിയേഷന്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് ഊര്‍ജ.
എൻഎസ്ഇയിൽ 21.04 രൂപയാണ് ഓഹരിയുടെ വില. 2024-ൽ ഇതുവരെ 41.68 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 107.29 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.
4. ജയപ്രകാശ് പവർ വെഞ്ചേഴ്‌സ്
ഇലക്ട്രിക് പ്രോജക്ടുകൾ ആസൂത്രണം ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഹൈഡ്രോ, കൽക്കരി സ്രോതസ്സുകൾ ഉപയോഗിച്ചാണ് കമ്പനി വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹിറോംഗ് ജലവൈദ്യുത പദ്ധതിയിലും അരുണാചൽ പ്രദേശിലെ ലോവർ സിയാങ് പദ്ധതിയിലും മേഘാലയയിലെ കിൻഷി, ഉംഗോട്ട് പ്ലാൻ്റുകളിലും ജയപ്രകാശ് പവറിന് പങ്കാളിത്തമുണ്ട്.
19.72 രൂപയാണ് നിലവിലെ ഓഹരി വില. ആറ് മാസത്തിനുള്ളിൽ 23 ശതമാനവും ഒരു വർഷത്തിനുള്ളിൽ 210.55 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
