വില 17 രൂപ മുതൽ, ഇപ്പോൾ വാങ്ങാൻ 4 മൾട്ടിബാഗർ പെന്നി ഓഹരികൾ, ലാഭം ഉറപ്പെന്ന് സഞ്ജീവ് ഭാസിൻ

ഉയർന്ന അപകട സാധ്യതയുണ്ടെങ്കിലും മൾട്ടിബാഗർ റിട്ടേൺ ലഭിക്കാനുള്ള സാധ്യതയാണ് പെന്നി ഓഹരികളെ നിക്ഷേപകർക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഒപ്പം ഓഹരി വില കുറവാണ് എന്നതും നേട്ടമാണ്. കാരണം നിക്ഷേപകർക്ക് കൂടുതൽ പണം ചെലവഴിക്കാതെ നല്ല അളവിൽ ഓഹരികൾ വാങ്ങാൻ കഴിയും. പ്രമുഖ നിക്ഷേപകനും ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഡയറക്ടറുമായ സഞ്ജീവ് ഭാസിൻ ശുപാർശ ചെയ്ത പെന്നി ഓഹിരകളുടെ ലിസ്റ്റ് നമുക്ക് നോക്കാം.

1. വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ഓഹരിയിൽ നിലവിൽ നിക്ഷേപിച്ചിരിക്കുന്നവർ അത് വിൽക്കരുതെന്നാണ് സഞ്ജീവ് ഭാസിൻ പറയുന്നത്. കാരണം നിലവിൽ കമ്പനിയുടെ പ്രവർത്തനം മികച്ചതാണ്. അതോടൊപ്പം ബാങ്കുകൾക്കുള്ള കമ്പനിയുടെ അറ്റ ​​കടം 4,000 കോടി രൂപയിൽ താഴെ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ പണമൊഴുക്ക് പോസിറ്റീവാകും. വോഡഫോൺ ഐഡിയയിലേക്ക് ധാരാളം ഉപയോക്താക്കൾ മടങ്ങുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഓഹരി വില

എൻഎസ്ഇയിൽ 17.10 രൂപ എന്നതാണ് വോഡഫോൺ ഐഡിയ ഓഹരിയുടെ വില. 26.67 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 25 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 129.53 ശതമാനം വളർച്ചയാണ് ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത്.

മൾട്ടിബാഗർ പെന്നി ഓഹരികൾ, ഭാവിയിൽ കീശ നിറയും

2. രത്തൻഇന്ത്യ പവർ

പവർ പ്രോജക്ട് ഡെവലപ്പറും ഇലക്‌ട്രിസിറ്റി ജനറേറ്ററുമായ രത്തൻഇന്ത്യ പവറിൻ്റെ ഓഹരികളിൽ സഞ്ജീവ് ഭാസിൻ വളരെ ബുള്ളിഷ് ആണ്. കമ്പനിയുടെ ശേഷി ശേഷി, അതിൻ്റെ ഭാവി കാഴ്ചപ്പാട്, ഡിമാൻഡ് എന്നിവ കണക്കിലെടുക്കുമ്പോൾ ഓഹരി മുന്നോട്ട് കുതിക്കാനാണ് സാധ്യത. കമ്പനിയുടെ വിപണി മൂലധനം 4500 കോടി രൂപയാണെന്നും അദ്ദേഹം ചൂട്ടിക്കാട്ടി.

മൾട്ടിബാഗർ ഓഹരി

എൻഎസ്ഇയിൽ 18.20 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 32.36 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 99 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 291.40 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും രത്തൻഇന്ത്യ പവർ ഓഹരിക്ക് സാധിച്ചു.

3. ബജാജ് ഹിന്ദുസ്ഥാൻ ഷുഗർ

സഞ്ജീവ് ഭാസിൻ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെട്ടിരിക്കുന്ന പെന്നി ഓഹരികളിലൊന്നാണ് ബജാജ് ഹിന്ദുസ്ഥാൻ ഷുഗർ. ഈ ഓഹരികൾ നിങ്ങൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ, ഭാവിയിൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നിക്ഷേപം തുടരാൻ അദ്ദേഹം ഉപദേശിച്ചു.

മൾട്ടിബാഗർ പെന്നി ഓഹരികൾ, ഭാവിയിൽ കീശ നിറയും

കീശ നിറച്ച ഓഹരി

എൻഎസ്ഇയിൽ 42.62 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 31 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 51.67 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 153 ശതമാനം ലാഭമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ബജാജ് ഹിന്ദുസ്ഥാൻ ഷുഗർ ഓഹരി നൽകിയത്.

4. ധനലക്ഷ്മി ബാങ്ക്

ഹ്രസ്വകാലത്തേക്ക് മികച്ച വരുമാനം കൊയ്യാൻ ധനലക്ഷ്മി ബാങ്കിൻ്റെ ഓഹരികൾക്ക് സാധിക്കും. 65 രൂപയാണ് സഞ്ജീവ് ഭാസിൻ ശുപാർശ ചെയ്യുന്ന ടാർഗെറ്റ് വില. ഓഹരിയുടെ സ്റ്റോപ്പ് ലോസ് ഏകദേശം 36 രൂപയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളർച്ച ശരവേഗം

എൻഎസ്ഇയിൽ 43.97 രൂപ എന്നതാണ് ധനലക്ഷ്മി ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 48.30 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 160.95 ശതമാനം വളർച്ച നേടാനും ബാങ്ക് ഓഹരിക്ക് സാധിച്ചു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X