5 ദിവസത്തെ വളർച്ച 30% വരെ, വിപണിയുടെ തകർച്ചയിലും പിടിച്ച് നിന്ന 6 ഓഹരികൾ, വില 410 രൂപ മുതൽ

കഴിഞ്ഞ ആഴ്ച റെക്കോർഡ് ഉയരം താണ്ടിയ ഓഹരി സൂചികകൾ എന്നാൽ പിന്നീട് താഴേക്ക് വീണു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വലിയ തിരുത്തലാണ് നിഫ്റ്റിയും സെൻസെക്സും അനുഭവിച്ചത്. ആ തിരുത്തലിന് ഇടയിലും മുകളിലേക്ക് ഉയർന്ന ചില സ്മോൾ ക്യാപ് ഓഹരികളുണ്ട്. അഞ്ച് സെഷനുകളിൽ തുടർച്ചയായി നേട്ടമുണ്ടാക്കിയ ഓഹരികൾ. ഏതൊക്കെയാണ് ആ 8 സ്മോൾക്യാപ് ഓഹരികൾ എന്ന് നോക്കാം.

1. റിഫക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

അഞ്ച് സെഷനുകളിൽ നിന്നായി 30.57 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 48.77 ശതമാനം വളർച്ചയുണ്ടാക്കാനും റിഫക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. 410 രൂപയാണ് നിലവിലെ ഓഹരി വില.

ക്ലോറോ-ഫ്ലൂറോ-കാർബൺസ് പോലെയുള്ള വാതകങ്ങൾക്ക് പകരമുള്ള പരിസ്ഥിതിസൗഹൃദ റഫ്രിജറന്‍റ് വാതകങ്ങളുടെ റി-ഫില്ലറുകൾ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയാണ് റിഫക്സ് ഇൻഡസ്ട്രീസ്. അതോടൊപ്പം കമ്പനി സൗരോർജ്ജം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.

2. 63 മൂൺസ് ടെക്നോളജീസ്

1,896.82 കോടിയുടെ വിപണി മൂലധനമുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ടെക്നോളജി കമ്പനി. 417.10 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.53 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 16.25 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്.

5 ദിവസത്തെ വളർച്ച 30% വരെ, വിപണിയുടെ തകർച്ചയിലും പിടിച്ച് നിന്ന 6 ഓഹരികൾ, വില 410 രൂപ മുതൽ

3. ജയ് ബാലാജി ഇൻഡസ്ട്രീസ്

രാജ്യത്ത് അയൺ & സ്‌റ്റീൽ ഉൽപന്നങ്ങളുടെ നിർമാണം നടത്തുന്ന സ്‌മാൾക്യാപ് കമ്പനിയാണ് ജയ് ബാലാജി ഇൻഡസ്ട്രീസ്. പിഗ് അയൺ, സ്പോഞ്ച് അയർ, ടിഎംടി ബാറുകൾ, ഫെറോ ക്രോം തുടങ്ങിയവയും കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളാണ്. ഓഹരി വില കഴിഞ്ഞ അഞ്ച് സെഷനുകളിൽ 23 ശതമാനം ഉയർന്നു. സെപ്തംബർ 06 വരെ ഓഹരി വില 1115 രൂപയാണ്. 20,000 കോടി രൂപയാണ് വിപണി മൂല്യം.

4. ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ

ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷന് കീഴിൽ പ്രധാനമായും രണ്ട് ആശുപത്രികളാണുള്ളത്. ഒന്ന് ന്യൂഡൽഹിയിലും മറ്റൊന്ന് നോയിഡയിലും. 4200 കോടി രൂപയാണ് വിപണി മൂലധനം. ഓഹരി വില കഴിഞ്ഞ അഞ്ച് സെഷനുകളിൽ 17 ശതമാനം നേട്ടമുണ്ടാക്കി. സെപ്തംബർ 06 ലെ ഓഹരി വില 470 രൂപയാണ്.

5 ദിവസത്തെ വളർച്ച 30% വരെ, വിപണിയുടെ തകർച്ചയിലും പിടിച്ച് നിന്ന 6 ഓഹരികൾ, വില 410 രൂപ മുതൽ

5. ഇന്നോവ ക്യാപ്‌റ്റാബ്

2005 ജനുവരിയിൽ സ്ഥാപിതമായ ഇന്നോവ ക്യാപ്റ്റബ് ലിമിറ്റഡ്, ഫാർമസ്യൂട്ടിക്കൽ മൂല്യ ശൃംഖലയിലുടനീളം സാന്നിധ്യമുള്ള ഇന്ത്യയിലെ ഒരു സംയോജിത ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. കഴിഞ്ഞ അഞ്ച് സെഷനുകളിൽ 11 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. സെപ്തംബർ 06-ലെ ഓഹരി വില 759 രൂപയാണ്.

6. സുവെൻ ഫാർമസ്യൂട്ടിക്കൽസ്

ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി. ആഗോള ഫാർമസ്യൂട്ടിക്കൽ, ഫൈൻ കെമിക്കൽ മേജർമാർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രോസസ് റിസർച്ച് & ഡെവലപ്‌മെൻ്റ് മുതൽ അവസാനഘട്ട ക്ലിനിക്കൽ, കൊമേഴ്‌സ്യൽ നിർമ്മാണം കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നു. ഓഹരി കഴിഞ്ഞ അഞ്ച് സെഷനുകളിൽ 9.55 ശതമാനം ഉയർന്നു. സെപ്തംബർ 06- ലെ ഓഹരി വില 1195 രൂപയാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X