വലിയ വരുമാനം നൽകാൻ സാധിക്കുന്ന വില വളരെക്കുറഞ്ഞ ഓഹരികളാണ് പെന്നി ഓഹരികൾ. ഇന്ത്യൻ ഓഹരികളിൽ നിരവധി പെന്നി ഓഹരികളെ കാണാം. പലതും ഇപ്പോൾ തന്നെ മൾട്ടിബാഗർ റിട്ടേൺ നൽകിക്കഴിഞ്ഞു. ഉയർന്ന ചാഞ്ചാട്ടം കാരണം വലിയ അപകട സാധ്യതകളും പെന്നി ഓഹരികളിലെ നിക്ഷേപങ്ങളിലുണ്ട് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് ചില ഗ്രീൻ എനർജി പെന്നി ഓഹരികളെ വിശദമായി പരിശോധിക്കാം.
1. ബ്രൈറ്റ് സോളാർ
മെക്കാനിക്കൽ, ഇലക്ട്രോണിക്, സോഫ്‌റ്റ്‌വെയർ ഡിസൈൻ തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. സോളാർ പമ്പുകൾ, പമ്പിംഗ് സംവിധാനങ്ങൾ, മറ്റ് സോളാർ ഉൽപ്പന്നങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുടെ നിർമ്മാണത്തിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നു.
എൻഎസ്ഇയിൽ 8.45 രൂപ എന്നതാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. ഒരു മാസത്തിനിടെ 7.01 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 51.35 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

2. ജയപ്രകാശ് പവർ വെഞ്ചേഴ്‌സ്
ഇലക്ട്രിക് പ്രോജക്ടുകൾ ആസൂത്രണം ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഹൈഡ്രോ, കൽക്കരി സ്രോതസ്സുകൾ ഉപയോഗിച്ചാണ് കമ്പനി വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹിറോംഗ് ജലവൈദ്യുത പദ്ധതിയിലും അരുണാചൽ പ്രദേശിലെ ലോവർ സിയാങ് പദ്ധതിയിലും മേഘാലയയിലെ കിൻഷി, ഉംഗോട്ട് പ്ലാൻ്റുകളിലും ജയപ്രകാശ് പവറിന് പങ്കാളിത്തമുണ്ട്.
എൻഎസ്ഇയിൽ 19.79 രൂപ എന്നതാണ് നിലവിൽ ഓഹരി വില. 2024-ൽ ഇതുവരെ 34.17 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്. ഒരു വർഷത്തിനിടെ 216 ശതമാനം ലാഭം നൽകി മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിലും ഓഹരി ഇടം നേടി.
3. തരിണി ഇൻ്റർനാഷണൽ
ഹൈഡ്രോ പവർ, ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ പ്രോജക്ടുകളുടെ മേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം. സാങ്കേതിക കൺസൾട്ടൻസി സേവനങ്ങൾ നൽകുകയും സാധ്യതാ റിപ്പോർട്ടുകൾ/വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള ജോലികളും കമ്പനി ചെയ്യാറുണ്ട്.
ബിഎസ്ഇയിൽ 14.09 എന്നതാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. ഒരു മാസത്തിനിടെ 8 ശതമാനവും ആറ് മാസത്തിനിടെ 22.52 ശതമാനം വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു.

4. ഓറിയൻ്റ് ഗ്രീൻ പവർ
ഇന്ത്യയിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിൻ്റെ ഏറ്റവും വലിയ സ്വതന്ത്ര വൈദ്യുതി ഉൽപ്പാദകരിൽ ഒന്നാണ് ഓറിയൻ്റ് ഗ്രീൻ പവർ. കാറ്റിൽ നിന്നുമാണ് പ്രധാനമായും കമ്പനി വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
എൻഎസ്ഇയിൽ 21.25 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. ഒരു വർഷത്തിനിടെ 125 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 34.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 9.07 രൂപയാണ്.
5. ഐഎൻഡി റിന്യൂവബിൾ എനർജി
മുമ്പ് വഖാരിയ പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഐഎൻഡി റിന്യൂവബിൾ എനർജി ലിമിറ്റഡ് റൂഫ്‌ടോപ്പ് സോളാർ ഉൾപ്പെടെയുള്ള സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു.
ബിഎസ്ഇയിൽ 12.98 രൂപ എന്നതാണ് നിവലിൽ ഓഹരിയുടെ വില. കഴിഞ്ഞ കുറേ നാളുകളായി ഓഹരിക്ക് ഇടിവ് സംഭവിക്കുന്നുണ്ട്. എന്നിരുന്നാലും, ബിഎസ്ഇയിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സ്റ്റോക്ക് എസ്ഡിഡി നോൺ-കംപ്ലയൻ്റ് ലിസ്റ്റിന് കീഴിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications