ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ചെറുകിട നിക്ഷേപകരെ കൂടി ആകര്ഷിക്കുകയെന്നതും ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഈയാഴ്ച ഓഹരി വിഭജനം നടപ്പാക്കുന്ന 2 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
നവകര്‍ അര്‍ബന്‍സ്ട്രക്ചര്‍
അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും റെഡി മിക്സ് കോണ്‍ക്രീറ്റ് റീയിന്‍ഫോഴ്സ്ഡ് സിമിന്റ് കോണ്‍ക്രീറ്റ് പൈപ്പുകളുടേയും നിര്ണമാത്തില് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നാനോ കാപ് കമ്പനിയാണ് നവകര്‍ അര്‍ബന്‍സ്ട്രക്ചര്‍. ഇപ്പോള്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂണ്‍ 23-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇക്കഴിഞ്ഞയാഴ്ച 63.40 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
നവകര്‍ അര്ബന്സ്ട്രക്ചറിന്റെ ആകെ ഓഹരികളില്‍ 35.06 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 64.94 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ നവകര്‍ അര്‍ബന്‍സ്ട്രക്ചര്‍ (BSE: 531494) ഓഹരിയുടെ ഉയര്‍ന്ന വില 95.80 രൂപയും താഴ്ന്ന വില 13.70 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 126 കോടിയും ഓഹരിയുടെ ബുക്ക് വാല്യൂ 75 രൂപ നിരക്കിലുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നവകര്‍ അര്‍ബന്‍സ്ട്രക്ചര്‍ ഓഹരിയുടെ വിലയില്‍ 27 ശതമാനത്തോളം ഇടിവുണ്ടായി. എങ്കിലും ഒരു വര്‍ഷ കാലയളവില്‍ ഓഹരിയിലേ നേട്ടം 303 ശതമാനമാണ്.
അഷ്നിഷാ ഇന്‍ഡസ്ട്രീസ്
വിവിധയിനം ലോഹങ്ങളുടേയും ലോഹക്കൂട്ടുകളുടേയും വ്യാപാരത്തില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് അഷ്നിഷാ ഇന്‍ഡസ്ട്രീസ്. നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കുമെന്നാണ് കമ്പനി നേതൃത്വത്തിന്റെ അറിയിപ്പ്. ഇതിനുള്ള സ്പ്ലിറ്റ് തീയതി ജൂണ്‍ 23-നാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച 16.60 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
അഷ്നിഷാ ഇന്‍ഡസ്ട്രീസിന്റെ 35.91 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണ്. ബാക്കി 64.09 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശവുമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ അഷ്നിഷാ ഇന്‍ഡസ്ട്രീസ് (BSE: 541702) ഓഹരിയുടെ കൂടിയ വില 20.30 രൂപയും കുറഞ്ഞ വില 4.47 രൂപയുമാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 5.01 കോടിയാണ്. ഓഹരിയുടെ ബുക്ക് വാല്യൂ 201.47 രൂപ നിരക്കിലാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ ഒരു മാസത്തിനിടെ അഷ്നിഷാ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ വിലയില്‍ 15 ശതമാനത്തോളം ഇടിവുണ്ടായി. എങ്കിലും ഒരു വര്‍ഷ കാലയളവില്‍ ഓഹരിയിലേ നേട്ടം 230 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications