ഒരു കമ്പനിയുടെ ആദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (CASH DIVIDEND) അധിക ഓഹരികളായോ (STOCK DIVIDEND) ആണ് സാധാരണ കമ്പനികള്‍ നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മാര്‍ഗം കൂടിയാണ് കമ്പനികള്‍ നിന്നും അതാത് സമയങ്ങളില്‍ നേടുന്ന ലാഭവിഹിതം. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ലാഭവിഹിതം നല്‍കാനുള്ള തീരുമാനം അംഗീകരിക്കുമ്പോഴോ അല്ലെങ്കില്‍ പ്രഖ്യാപനത്തിന്റെയോ 30 ദിവസത്തിനുള്ളില്‍ സാധാരണ ഗതിയില്‍ പണം ഓഹരിയുടമകള്‍ക്ക് കൈമാറുകയാണ് പതിവ്.
ലാഭവിഹിതം
- ബിഎംഡബ്ല്യൂ ഇന്‍ഡസ്ട്രീസ് (BSE: 542669) - ഓഹരിയൊന്നിന് 0.02 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇത് വിതരണം ചെയ്യുന്നതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 11-നും റെക്കോഡ് ഡേറ്റ് 12-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- മഹീന്ദ്ര സിഐഇ (BSE: 532756, NSE: MAHINDCIE) - പ്രതിയോഹരി 2.50 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഈ മാസം 13-നാണ് നിശ്ചയിച്ചിരിക്കുന്നത്. റെക്കോഡ് ഡേറ്റ് എന്നാണെന്ന അറിയിപ്പ് ഉടനെയുണ്ടാകും.
സനോഫി ഇന്ത്യ
ഒരേ സമയം സ്പെഷ്യല്‍ ഡിവിഡന്റും അന്തിമ ലാഭവിഹിതവുമാണ് ബഹുരാഷ്ട്ര ഫാര്‍മ കമ്പനിയായ സനോഫി ഇന്ത്യ (BSE: 500674, NSE: SANOFI) പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെഷ്യല്‍ ഡിവിഡന്റ് വീതമായി ഓഹരിയൊന്നിന് 309 രൂപ വീതം നല്‍കും. ഇതിനോടൊപ്പം തന്നെ അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 181 രൂപ വീതവും വിതരണം ചെയ്യും. ഇതോടെ ഓഹരി കൈവശം ഉള്ളവർക്ക് ആകെ 490 രൂപ ലാഭവിഹിതമായി കിട്ടും. ഇതു രണ്ടിനുമുള്ള എക്സ് ഡിവിഡന്റ് ഡേറ്റ് ഏപ്രില്‍ 12-നാണ് നിശ്ചയിച്ചിരിക്കുന്നത്. റെക്കോഡ് ഡേറ്റ് സംബന്ധിച്ച അറിയിപ്പ് ഉടനെയുണ്ടാകും. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 6.24 ശതമാനമാണെന്നതും ശ്രദ്ധേയം.
ബോണസ് ഓഹരി
വൈറ്റ് ഓര്‍ഗാനിക്സ് റീട്ടെയില്‍ ലിമിറ്റഡ് - ജൈവ കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന സ്മോള്‍ കാപ് കമ്പനിയായ വൈറ്റ് ഓര്ഗിനിക്സ് (BSE: 542667), 2:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത്, ഒരു ഓഹരി കൈവശം ഉള്ളവര്‍ക്ക് അധികമായി രണ്ട് ഓഹരി കൂടി ലഭിക്കും. ഇതിനുള്ള എക്്സ് ബോണസ് ഡേറ്റ് ഏപ്രില്‍ 12-നും റെക്കോഡ് ഡേറ്റ് 14-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
സ്റ്റോക്ക് സ്പ്ലിറ്റ്
- ഫിലിപ്സ് കാര്‍ബണ്‍ ബ്ലാക്ക് (പിസിബിഎല്‍)- 2 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുടേതായി വിഭജിക്കും. ഇതിനുള്ള എക്സ് ഡേറ്റ് ഈ മാസം 11-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ബെയ്ഡ് ലീസിങ് & ഫിനാന്‍സ്- 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള ഓഹരിയായി വിഭജിക്കും. ഇതിനുള്ള എക്സ് ഡേറ്റ് ഏപ്രില്‍ 12-നാണ്.
- അഡ്കോണ്‍ കാപിറ്റല്‍ സര്‍വീസസ്- 10 രൂപ മുഖവിലയുള്ള നിലവിലെ ഓഹരി, 1 രൂപയുടേതായി വിഭജിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്സ് ഡേറ്റ് ഈ മാസം 12-നാണ്.
- അരിഹന്ത് കാപിറ്റല്‍ മാര്‍ക്കറ്റ്സ്- 5 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള ഓഹരിയായി വിഭജിക്കും. ഇതിനുള്ള എക്സ് ഡേറ്റ് ഏപ്രില്‍ 12-നായിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications