മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഈയാഴ്ച നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൈമാറുന്ന ഓഹരികളുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
കെസോള്‍വ്സ് ഇന്ത്യ- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 4.50 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 25-നും റെക്കോഡ് തീയതി 27-നും ആയിരിക്കും.
സയന്റ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 10.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറുമെന്നായിരുന്നു അറിയിപ്പ്. ഇതിനു വേണ്ടിയുള്ള എക്സ് ഡിവിഡന്റ് തീയതി ഈമാസം 25-നും റെക്കോഡ് തീയതി 27-നും തീരുമാനിച്ചു.
ഐസിഐസിഐ ലൊംബാര്‍ഡ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 4.50 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 27-നും റെക്കോഡ് തീയതി 28-നും ആയിരിക്കും.
എല്‍ & ടി ടെക്നോളജി- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 15.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറുമെന്നായിരുന്നു അറിയിപ്പ്. ഇതിനു വേണ്ടിയുള്ള എക്സ് ഡിവിഡന്റ് തീയതി ഈമാസം 27-നും റെക്കോഡ് തീയതി 28-നും തീരുമാനിച്ചു.
ഇന്‍ഫോസിസ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 16.50 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 27-നും റെക്കോഡ് തീയതി 28-നും ആയിരിക്കും.
ഭന്‍സാലി എന്‍ജിനീയറിങ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറുമെന്നായിരുന്നു അറിയിപ്പ്. ഇതിനു വേണ്ടിയുള്ള എക്സ് ഡിവിഡന്റ് തീയതി ഈമാസം 27-നും റെക്കോഡ് തീയതി 28-നും തീരുമാനിച്ചു.
ഫോക്കസ് ബിസിനസ് സൊല്യൂഷന്‍സ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.38 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 28-നും റെക്കോഡ് തീയതി 29-നും ആയിരിക്കും.
കെപിഐ ഗ്രീന്‍ എനര്‍ജി- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 0.25 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറുമെന്നായിരുന്നു അറിയിപ്പ്. ഇതിനു വേണ്ടിയുള്ള എക്സ് ഡിവിഡന്റ് തീയതി ഈമാസം 28-നും റെക്കോഡ് തീയതി 31-നും തീരുമാനിച്ചു.
ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 17 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 28-നും റെക്കോഡ് തീയതി 31-നും ആയിരിക്കും.
ഇതും ശ്രദ്ധിക്കുക
ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും. കാരണം ഏതെങ്കിലും ഒരു വര്‍ഷം ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. അതിനാല്‍ എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന ലാഭവിഹിതം നല്കുന്ന കമ്പനികളുടെ ഓഹരിയായരിക്കണം തെരഞ്ഞെടുക്കേണ്ടത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പേ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
