രണ്ടാം വാരം സജീവമായി ഐപിഒ വിപണി, ലക്ഷ്യം 1ലക്ഷം കോടി; നേട്ടമാകുമോ?

ഐപിഒ വിപണി ഡിസംബറിൽ വളരെ സജീവമായിരുന്നു. എന്നാൽ പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽ പുതിയ പ്രാഥമിക പബ്ലിക് ഓഫറുകൾ (ഐപിഒകൾ) ഉണ്ടായില്ല. അതുകൊണ്ടു തന്നെ വിപണി വീണ്ടും തണുത്തു. എന്നാൽ ജനുവരിയുടെ രണ്ടാം വാരത്തിലേക്കെത്തുമ്പോൾ പ്രാഥമിക പബ്ലിക് ഓഫറുകൾ സജീവമാവുകയാണ്.  രു പുതിയ മെയിൻബോർഡ്, മൂന്ന് ചെറുകിട, ഇടത്തരം എന്റർപ്രൈസ് ഐ‌പി‌ഒകൾ എന്നിവ ജനുവരി രണ്ടാം വാരത്തിൽ സമാരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌തതോടെ പ്രൈമറി മാർക്കറ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ തയ്യാറെടുക്കുകയാണ്.

കെ സി എനർജി ആൻഡ് ഇൻഫ്രാ, കൗശല്യ ലോജിസ്റ്റിക്സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സബ്സ്ക്രിപ്ഷൻ കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. എന്നിരുന്നാലും, ജ്യോതി സിഎൻസി ഓട്ടോമേഷന്റെ പബ്ലിക് ഓഫർ, പ്രാരംഭ ഓഹരി വിൽപ്പന വിപണിയെ വീണ്ടും സജീവമാക്കുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഈ മുന്നേറ്റം നിലനിൽക്കും എന്നും വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്.

രണ്ടാം വാരം സജീവമായി ഐപിഒ വിപണി, ലക്ഷ്യം 1ലക്ഷം കോടി; നേട്ടമാകുമോ?

മാർക്കറ്റിലെത്തുന്നത് 1 ലക്ഷം കോടി

ഇന്ത്യൻ പ്രാഥമിക വിപണിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ വർഷമായി 2023 മാറി. വർഷത്തിന്റെ തുടക്കം കുതിച്ചുചാട്ടത്തോടെ ആയിരുന്നെങ്കിലും ദ്വിതീയ വിപണി വികാരങ്ങൾ ഉയർന്നത് രണ്ടാം പാദത്തോടെ ധനസമാഹരണ പ്രവർത്തനം ഉയർച്ചയിലേക്കെത്തി. 2024ൽ 1ലക്ഷം കോടിരൂപയാണ് പ്രാഥമിക പബ്ലിക് ഓഫറുകൾ വഴി മാർക്കറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് 2023-ൽ സമാഹരിച്ച തുകയുടെ ഇരട്ടിയിലധികം വരും.

പുറത്ത് വന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്, 30,000 കോടി രൂപയിലധികം സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള തങ്ങളുടെ ഐപിഒകൾക്കായി 28 കമ്പനികൾക്ക് ഇതിനകം സെബിയിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടുണ്ട്. അതേസമയം, മറ്റ് 36 കമ്പനികൾ അവരുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) അംഗീകാരത്തിനായി സെബിക്ക് സമർപ്പിച്ചു. ഈ കമ്പനികൾ 50,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നതായാണ് സൂചന. അടുത്ത ആഴ്ചത്തെ പ്രാഥമിക പബ്ലിക് ഓഫറുകൾ ഏതൊക്കെ എന്ന് വിശദമായി പരിശോധിക്കാം

1. ജ്യോതി സിഎൻസി ഓട്ടോമേഷൻ

മെറ്റൽ കട്ടിംഗ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീനുകളുടെ ലോകത്തെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ജ്യോതി സിഎൻസി ഓട്ടോമേഷൻ. ഐപിഒയ്ക്കുള്ള സബ്സ്ക്രിപ്ഷൻ ജനുവരി 9-ന് ആരംഭിക്കും. 315 രൂപ മുതൽ 331 രൂപ വരെയാണ് പ്രൈസ് ബാൻഡ്. ഇഷ്യൂ ജനുവരി 11 വരെ നിക്ഷേപകർക്ക് സബ്‌സ്‌ക്രിപ്ഷനായി തുറന്നിരിക്കും. 45 ഓഹരികൾ ഉൾകൊള്ളുന്ന ഒരു ലോട്ടിന് നിക്ഷേപകർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 14,175 രൂപ ആവശ്യമാണ്. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ജ്യോതി സിഎൻസി ഓട്ടോമേഷൻ ഐപിഒയുടെ ഔദ്യോഗിക രജിസ്ട്രാറായി നിയമിച്ചിട്ടുണ്ട്.

2. ഐബിഎൽ ഫിനാൻസ് ലിമിറ്റഡ്

​ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിൻടെക് അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സേവന കമ്പനിയാണ് ഐബിഎൽ ഫിനാൻസ്. ഐ‌പി‌ഒയുടെ സബ്സ്ക്രിപ്ഷൻ ജനുവരി 9 ന് ചൊവ്വാഴ്ച ആരംഭിക്കും. നിക്ഷേപകർക്ക് ജനുവരി 11 വരെ അപേക്ഷ സമർപ്പിക്കാം. 51 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാൻഡ്. 2,000 ഓഹരികൾ അടങ്ങിയ ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. ഇതിനായി കുറഞ്ഞത് 102,000 രൂപ വേണം. ഫെഡെക്സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐബിഎൽ ഫിനാൻസ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാർ. ഐബിഎൽ ഫിനാൻസ് ഐപിഒയുടെ മാർക്കറ്റ് മേക്കർ മാർക്കറ്റ്-ഹബ് സ്റ്റോക്ക് ബ്രോക്കിംഗ് ആണ്.

3. ന്യൂ സ്വാൻ മൾട്ടിടെക്

കൃഷിയും ഓട്ടോമൊബൈൽ രം​ഗങ്ങൾക്ക് വേണ്ടിയുള്ള എൻജിനീയറിം​ഗ് ഭാ​ഗങ്ങളും ഘടകങ്ങലും നിർമിക്കുന്ന കമ്പനിയാണ് പഞ്ചാബിലെ ലുഡിയാന ആസ്ഥാനമായ ന്യൂ സ്വാൻ മൾട്ടിടെക് ലിമിറ്റഡ്. 33.11 കോടി രൂപ വില മതിക്കുന്ന 50.16 ലക്ഷം ഓഹരികൾ ഉൾകൊള്ളുന്ന ന്യൂ ഇഷ്യൂവാണ് ന്യൂ സ്വാൻ മൾട്ടിടെക് ഐപിഒ.

ഐപിഒ സബ്സ്ക്രിപ്ഷൻ ജനുവരി 11 മുതൽ ജനുവരി 15 വരെ നീണ്ടു നിൽക്കും. 62 രൂപ മുതൽ 66 രൂപ വരെയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 2,000 ഓഹരികളുള്ള ഒരു ലോട്ടിനായി നിക്ഷേപകർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 1.32 ലക്ഷം രൂപ നിക്ഷേപത്തിനായി വേണം. ഹെം സെക്യൂരിറ്റീസ് ലിമിറ്റഡും ഷെയർ ഇന്ത്യ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും ന്യൂ സ്വാൻ മൾട്ടിടെക് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരാണ്. അതേസമയം ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

4. ഓസ്‌ട്രേലിയൻ പ്രീമിയം സോളാർ

ഓസ്‌ട്രേലിയൻ പ്രീമിയം സോളാർ (ഇന്ത്യ)യുടെ ഐ‌പി‌ഒ സബ്‌സ്‌ക്രിപ്‌ഷൻ ജനുവരി 11 മുതൽ ജനുവരി 15 വരെയാണ്. ഒരു ഓഹരിക്ക് 51 രൂപ മുതൽ 54 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ആപ്ലിക്കേഷന്റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2000 ഷെയറുകളാണ്. ഓസ്‌ട്രേലിയൻ പ്രീമിയം സോളാർ (ഇന്ത്യ) ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ ബീലൈൻ ക്യാപിറ്റൽ അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ്, അതേസമയം ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X