നിക്ഷേപത്തിന്റെ തുകയുടെ തോത് അളന്നാല്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് വിവിധ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍. അതിനാല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഏതൊക്കെ ഓഹരികള്‍ പുതിയതായി വാങ്ങുന്നു ഏതൊക്കെ വിറ്റൊഴിയുന്നു എന്ന കാര്യങ്ങള്‍ മനസിലാക്കുന്നത് സാധാരണക്കാരായ ഓഹരി വിപണിയലെ റീട്ടെയില്‍ നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപ സംബന്ധമായ തീരുമാനങ്ങള്‍ക്ക് ഉപകരിക്കും. അത്തരത്തില്‍ നവംബര്‍ മാസത്തില്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ വിവിധ വിഭാഗങ്ങളിലായി വിറ്റൊഴിഞ്ഞതും വാങ്ങിയതുമായ 60 ഓഹരികളെ കുറിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
മ്യൂച്ചല്‍ ഫണ്ട്
ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അറിയാത്തവര്‍ക്ക് റിസ്‌ക് ലഘൂകരിക്കുന്നതിനൊപ്പം ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യുന്നതിനുമുള്ള മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. കാരണം, ദീര്‍ഘ കാലയളവില്‍ നേട്ടം തരുന്നതിനൊപ്പം സാമ്പത്തിക വിശകലനത്തിലുള്ള നമ്മളുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്ന സേവനങ്ങളിലൂടെ ലഭിക്കുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് രൂപീകരിച്ച ശേഷം ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ തുടര്‍ കൈകാര്യം ചെയ്യുന്നതാണ് മ്യൂച്ചല്‍ ഫണ്ടുകള്‍.
ഒഴുകിയെത്തുന്ന പണം
ഓഹരി വിപണിയില്‍ ഇടയ്ക്കുണ്ടാകുന്ന തിരുത്തലുകള്‍ വീണ്ടും വാങ്ങിക്കുന്നതിനുള്ള നല്ല അവസരമാണ്. അത്തരത്തില്‍ നവംബറില്‍ മാത്രം റീട്ടെയില്‍ നിക്ഷേപകരുടെ എസ്‌ഐപി (SIP) വിഹിതമായി മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് ഒഴുകിയെത്തിയത് 11,165 കോടി രൂപയാണ്. ഇത്രയധികം വലിയ അളവില്‍ പണം എത്തുന്നത് തുടര്‍ച്ചയായ ഒമ്പതാം മാസമാണ്. ഈ വര്‍ഷം മാര്‍ച്ച് മാസം മുതലുള്ള കണക്ക് നോക്കിയാല്‍ മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് 85,381 കോടി രൂപയാണ് എത്തിയത്. അസേമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നവംബറില്‍ 25,572 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
ലാര്‍ജ് കാപ്പില്‍ വാങ്ങിയവ
മ്യൂച്ചല്‍ ഫണ്ടുകള്‍ ലാര്‍ജ് കാപ്പ് വിഭാഗം ഓഹരികളില്‍ വാങ്ങിയവ; ബ്രാക്കറ്റില്‍ യഥാക്രമം നവംബറിലേയും ഒക്ടോബറിലേയും തുക കോടിയില്‍
>> യെസ് ബാങ്ക് (86, 85)
>> ബെര്‍ജര്‍ പെയിന്റ്‌സ് (810, 624)
>> ബന്ധന്‍ ബാങ്ക് (803, 624)
>> കോള്‍ഗേറ്റ് പാമോലീവ് (1112, 1021)
>> ഐഷര്‍ മോട്ടോഴ്‌സ് (4168, 3750)
>> റിലയന്‍സ് ഇന്‍ഡസ്ട്രീസ് (73,869; 67,841)
>> ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (6504, 7445)
>> ഹീറോ മോട്ടോ കോര്‍പ് (4133, 4022)
>> ഇന്‍ഡസ് ടവേഴ്‌സ് (447, 384)
>> ഡാബര്‍ ഇന്ത്യ (2190, 1959)
ലാര്‍ജ് കാപ്പില്‍ വിറ്റത്
മ്യൂച്ചല്‍ ഫണ്ടുകള്‍ ലാര്‍ജ് കാപ്പ് വിഭാഗം ഓഹരികളില്‍ വിറ്റു മാറിയത്; ബ്രാക്കറ്റില്‍ യഥാക്രമം നവംബറിലേയും ഒക്ടോബറിലേയും തുക കോടിയില്‍
>> വേദാന്ത ലിമിറ്റഡ് (1616, 3890)
>> സൊമാറ്റോ (4742, 4637)
>> അപ്പോളോ ഹോസ്പിറ്റല്‍സ് (5016, 4210)
>> ബോഷ് ലിമിറ്റഡ് (1319, 1525)
>> ഗെയില്‍ ഇന്ത്യ ലിമിറ്റഡ് (4354, 5421)
>> ബയോകോണ്‍ (1035, 1094)
>> എച്ച്ഡിഎഫ്‌സി എഎംസി (1193, 1347)
>> ഹിന്ദുസ്ഥാന്‍ സിങ്ക് (111, 111)
>> എച്ച്ഡിഎഫ്‌സി ലൈഫ് (5855, 6208)
>> പിരമല്‍ എന്റര്‍പ്രൈസ് (956, 1082)
മിഡ് കാപ്പില്‍ വാങ്ങിയത്
മ്യൂച്ചല്‍ ഫണ്ടുകള്‍ മിഡ് കാപ്പ് വിഭാഗം ഓഹരികളില്‍ പുതിയതായി വാങ്ങിയത്; ബ്രാക്കറ്റില്‍ യഥാക്രമം നവംബറിലേയും ഒക്ടോബറിലേയും തുക കോടിയില്‍
>> വോഡാഫോണ്‍ (560, 349)
>> ജെഎസ്ഡബ്യൂ (66, 60)
>> എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ( 1557, 1045)
>> ദേവയാനി ഇന്റര്‍നാഷണല്‍ (370, 253)
>> ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ (942, 770)
>> എച്ച്എല്‍ (2467,2178)
>> ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് (191, 171)
>> ലോറസ് ലാബ്‌സ് (696, 626)
>> സണ്‍ ടിവി (554, 523)
മിഡ് കാപ്പില്‍ വിറ്റു മാറിയത്
മ്യൂച്ചല്‍ ഫണ്ടുകള്‍ മിഡ് കാപ്പ് വിഭാഗം ഓഹരികളില്‍ വിറ്റൊഴിവാക്കിയത്; ബ്രാക്കറ്റില്‍ യഥാക്രമം നവംബറിലേയും ഒക്ടോബറിലേയും തുക കോടിയില്‍
>> ഐആര്‍ടിസി (194, 520)
>> ടാറ്റ പവര്‍ (2653, 3123)
>> ജിഎംആര്‍ ഇന്‍ഫ്ര (192, 246)
>> ഭെല്‍ (BHEL)- (378, 515)
>> മാക്രോടെക് ഡെവലപ്പേഴ്‌സ് (340, 298)
>> അമര രാജ ബാറ്ററീസ് (324, 414)
>> സിന്‍ജന്‍ ഇന്റര്‍നാഷണല്‍ (906, 916)
>> ടാറ്റ കെമിക്കല്‍സ് (1386, 1596)
>> ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് (1444, 1789)
>> എസ്‌കോര്‍ട്സ് (1984, 1832)
സ്‌മോള്‍ കാപ്പില്‍ വാങ്ങിയത്
മ്യൂച്ചല്‍ ഫണ്ടുകള്‍ സ്‌മോള്‍ കാപ്പ് വിഭാഗം ഓഹരികളില്‍ പുതിയതായി വാങ്ങിയത്
>> ഇന്ത്യബുള്‍സ് ലിമിറ്റഡ്
>> ഫിനോ പെയ്‌മെന്റ്‌സ് ബാങ്ക്
>> തങ്കമയില്‍ ജ്വല്ലറി
>> വെല്‍സ്പണ്‍ കോര്‍പ് ലിമിറ്റഡ്
>> സെന്‍സാര്‍ ടെക്‌നോളജീസ്
>> ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ്
>> മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ്
>> ഐഎഫ്ബി ഇന്‍ഡസ്ട്രീസ്
>> മിന്‍ഡ കോര്‍പ്പറേഷന്‍ ലിമിറ്റഡ്
സ്‌മോള്‍ കാപ്പില്‍ വിറ്റു മാറിയത്
മ്യൂച്ചല്‍ ഫണ്ടുകള്‍ സ്‌മോള്‍ കാപ്പ് വിഭാഗം ഓഹരികളില്‍ വിറ്റൊഴിവാക്കിയത്
>> ബിഎസ്ഇ
>> റെയില്‍ടെല്‍ കോര്‍പ്പറേഷന്‍
>> ഫിലിപ്‌സ് ഹൗസിങ് ഫിനാന്‍സ്
>> പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്
>> സിയാറാം സില്‍ക് മില്‍സ്
>> ആര്‍തി ഡ്രഗ്‌സ്
>> വെല്‍സ്പണ്‍ ഇന്ത്യ ലിമിറ്റഡ്
>> ജിഇ പവര്‍ ഇന്ത്യ
>> പ്രതാപ് സ്‌നാക്‌സ് ലിമിറ്റഡ്
>> എല്‍ജി (Elgi) എക്വിപ്‌മെന്റ്‌സ്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications