ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ ബ്രോക്കറേജ് ശുപാർശകൾ പിന്തുടരുന്നത് നല്ല കാര്യമാണ്. കാരണം ഓഹരിയുടെ മുന്നേറ്റത്തിന്‍റെ കൃത്യമായ കാരണങ്ങളും സാങ്കേതിക വശങ്ങൾ സംബന്ധിച്ച വിവരങ്ങളും നിക്ഷേപകന് മനസിലാക്കാൻ ബ്രോക്കറേജ് ശുപാർശകൾ സഹായിക്കും. ബിഎസ്‌ഇയിലെ വിവിധ മേഖലകളിലെ തിരഞ്ഞെടുത്ത മിഡ്-ക്യാപ് ഓഹരികളിൽ ബ്രോക്കറേജുകൾ ബുള്ളിഷ് ആയി തുടരുന്നു. ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം, ക്രോംപ്ടൺ ഗ്രീവ്സ്, ആസ്ട്രൽ, ഇമാമി, അരബിന്ദോ ഫാർമ എന്നിവയുൾപ്പെടെ 8 ഓഹരികൾക്ക് ശക്തമായ അനലിസ്റ്റ് റേറ്റിംഗുകൾ ലഭിച്ചു. ഈ ഓഹരികളിൽ ചിലത് 40 ശതമാനം വരെ ലാഭം നൽകാനുള്ള സാധ്യതയും അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. നമുക്ക് വിശദമായി പരിശോധിക്കാം.
1. ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്
343.70 രൂപ എന്ന നിലയിലാണ് വെളളിയാഴ്ച ക്രോംപ്ടൺ ഗ്രീവ്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4 ശതമാനത്തോളം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 483.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക്കൽ ഉപകരണ കമ്പനിയാണ് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്.
അനലിസ്റ്റ് റേറ്റിംഗ്: 5/5 (17 ബ്രോക്കർമാർ)
നിലവിലെ വില: 351 രൂപ
ടാർഗെറ്റ് വില: 462 രൂപ
നേട്ടം: 32 ശതമാനം

2. ആസ്ട്രൽ
ബിഎസ്ഇയിൽ 1,509.10 രൂപ എന്നതാണ് ആസ്ട്രൽ ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.5 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ക്ലോറിനേറ്റഡ് പോളി വിനൈൽ ക്ലോറൈഡ്, പോളി വിനൈൽ ക്ലോറൈഡ് പൈപ്പുകൾ നിർമ്മിക്കുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് ആസ്ട്രൽ ലിമിറ്റഡ്.
അനലിസ്റ്റ് റേറ്റിംഗ്: 4.8/5 (16 ബ്രോക്കർമാർ)
നിലവിലെ വില: 1,520 രൂപ
ടാർഗെറ്റ് വില: 1,942 രൂപ
നേട്ടം: 28%
3. അരബിന്ദോ ഫാർമ
ഓഹരിക്ക് 1,141 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച അരബിന്ദോ ഫാർമ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ 4 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗ് കമ്പനിയാണ് അരബിന്ദോ ഫാർമ ലിമിറ്റഡ്.
അനലിസ്റ്റ് റേറ്റിംഗ്: 4.8/5 (15 ബ്രോക്കർമാർ)
നിലവിലെ വില: 1,161 രൂപ
ടാർഗെറ്റ് വില: 1,462 രൂപ
നേട്ടം: 26%
4. ലുപിൻ
അനലിസ്റ്റ് റേറ്റിംഗ്: 4.4/5 (15 ബ്രോക്കർമാർ)
നിലവിലെ വില: 1,951 രൂപ
ടാർഗെറ്റ് വില: 2,430 രൂപ
നേട്ടം: 25%
5. ഇമാമി
അനലിസ്റ്റ് റേറ്റിംഗ്: 4.8/5 (14 ബ്രോക്കർമാർ)
നിലവിലെ വില: 585 രൂപ
ടാർഗെറ്റ് വില: 813 രൂപ
നേട്ടം: 40%
6. ഇപ്ക ലബോറട്ടറീസ്
അനലിസ്റ്റ് റേറ്റിംഗ്: 4.7/5 (10 ബ്രോക്കർമാർ)
നിലവിലെ വില: 1,459 രൂപ
ടാർഗെറ്റ് വില: 1,757 രൂപ
നേട്ടം: 20%
7. ഓയിൽ ഇന്ത്യ
അനലിസ്റ്റ് റേറ്റിംഗ്: 5/5 (10 ബ്രോക്കർമാർ)
നിലവിലെ വില: 448 രൂപ
ടാർഗെറ്റ് വില: 590 രൂപ
നേട്ടം: 32%
8. സ്റ്റാർ ഹെൽത്ത്
അനലിസ്റ്റ് റേറ്റിംഗ്: 4.5/5 (7 ബ്രോക്കർമാർ)
നിലവിലെ വില: 435 രൂപ
ലക്ഷ്യ വില: 569 രൂപ
നേട്ടം: 31%
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications