വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. ബുധനാഴ്ച ഇന്ത്യൻ ഓഹരി സൂചികകൾ നേരിയ നേട്ടത്തിലാണ് അവസാനിച്ചത്. വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടർന്നേക്കാമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ നിക്ഷേപകർ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഭാവിയിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന ചില ഓഹരികളെ പരിജയപ്പെടാം.
1. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
സർക്കാർ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സംരംഭമാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. രാജ്യത്ത് താപ, ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എൻഎസ്ഇയിൽ 290.50 രൂപയാണ് നിലവിലെ ഓഹരി വില.
ശക്തമായ ഒരു ഓർഡർ ബുക്കും വിപണി നേതൃത്വവും ഉള്ളതിനാൽ ഓഹരിക്ക് വളരെയധികം വളർച്ചാ സാധ്യതകളുണ്ട്. അതുകൊണ്ടു തന്നെ 380 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 30 ശതമാനം നേട്ടം.
2. എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്
ഹൈഡ്രോകാർബൺ, ഗ്രീൻ ഹൈഡ്രജൻ, വാട്ടർ ട്രീറ്റ്‌മെൻ്റ് എന്നിവയുടെ വൈവിധ്യമാർന്ന ബിസിനസ്സ് പോർട്ട്‌ഫോളിയോ ഉള്ള സ്ഥാപനമാണ് എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്. ആകർഷകമായ വിലനിർണ്ണയവും വളർച്ചാ സാധ്യതയും ഇതിനെ നല്ലൊരു നിക്ഷേപമാക്കി മാറ്റുന്നു. 214 രൂപയാണ് നിലവിലെ ഓഹരി വില. 325 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. ഏകദേശം 52 ശതമാനം ലാഭം.

3. റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ
ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ആര്‍ഇസി. 562 രൂപയാണ് നിലവിലെ ഓഹരി വില. 650 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാം. 16 ശതമാനം നേട്ടം. ഇന്ത്യയുടെ പവർ ഇൻഫ്രാസ്ട്രക്ചറിന് ധനസഹായം നൽകുന്നതിൽ അതിൻ്റെ പങ്ക് അതിനെ സുരക്ഷിതമായ നിക്ഷേപമാക്കി മാറ്റുന്നു.
4. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
പ്രതിരോധ മേഖലയിലേയ്ക്ക് ആവിശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിർമ്മാതാക്കൾ. ശക്തമായ ഓർഡർ ബുക്ക് ഓഹരിയുടെ കുതിപ്പിന് കാരണമാകും. 291 രൂപയാണ് നിലവിലെ ഓഹരി വില. 380 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 16 ശതമാനം വളർച്ച.

5. എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എന്ന നിലയിൽ സാമ്പത്തിക മേഖലയിൽ വലിയ പങ്ക് വഹിക്കുന്നു. നിലവിലെ വില 800 രൂപയും ടാർഗെറ്റ് വില 950 രൂപയുമാണ്. അതായത് 19 ശതമാനം നേട്ടം ലഭിക്കാൻ സാധ്യത. വർദ്ധിച്ചുവരുന്ന ലോൺ ഡിമാൻഡ്, ആസ്തി നിലവാരം മെച്ചപ്പെടുത്തൽ എന്നിവ എസ്ബിഐയെ വളർച്ചയുടെ പാതയിൽ എത്തിക്കുന്നു. എസ്ബിഐ സുതാര്യമാണെന്നും പ്രൊവിഷനിംഗ് കുറയുമെന്നും ഇത് മികച്ച ലാഭത്തിലേക്ക് നയിക്കുമെന്നും വിപണി വിദഗ്ധൻ ഗൗരംഗ് ഷാ പറയുന്നു.
6. ഇർകോൺ ഇൻ്റർനാഷണൽ
റെയിൽവേ വൈദ്യുതീകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇർക്കോൺ, വളർച്ചയ്ക്ക് നല്ല സ്ഥാനത്താണ്. 260 രൂപ വിലയുള്ള ഓഹരിയുട ടാർഗെറ്റ് വില 340 രൂപയാണ്. അതായത് 31 ശതമാനം നേട്ടം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications