ആംഫി ഉടൻ തരംതാഴ്ത്തുന്നതും റേറ്റിങ് ഉയര്‍ത്തുന്നതുമായ സ്‌റ്റോക്കുകള്‍ ഇതാ; ഏതെങ്കിലും കയ്യിലുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. വലിയ അളവില്‍ ഓഹരി വാങ്ങാനും വില്‍ക്കാനും ശേഷിയുള്ളതു കൊണ്ട് മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ അതാത് സ്റ്റോക്കുകളില്‍ പ്രതിഫലിക്കാറുമുണ്ട്. സാധാരണക്കാര്‍ ഒരു ഓഹരിയിലുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ തോത് പരിശോധിച്ച്, തങ്ങളുടെ നിക്ഷേപത്തിനായി ആ ഓഹരിയെ വിലയിരുത്താറുണ്ട്. അതേസമയം, ആറ് മാസം കൂടുമ്പോള്‍ അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി), ഓഹരികളുടെ കഴിഞ്ഞകാല പ്രകടനം വിലയിരുത്തി റേറ്റിങ് നല്‍കുന്നുണ്ട്. അത്തരത്തില്‍ 2022 ജനുവരിയില്‍ റേറ്റിങ് ഉയര്‍ത്തുന്നതും താഴ്ത്തുന്നതുമായ ഓഹരികളുടെ സാധ്യതാ പട്ടിക പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തു വിട്ടതിനെ അധികരിച്ചുള്ളതാണ് ഈ ലേഖനം.

 

ആംഫി (AMFI)

ആംഫി (AMFI)

രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന സമിതിയാണ് അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി). മ്യൂച്ചല്‍ ഫണ്ട് വിപണിയിലെ സുതാര്യതയും ഗുണനിലവാര മാനദണ്ഡങ്ങളും പരിപാലിക്കുകയാണ് ആംഫിയുടെ പ്രധാന ചുമതലകള്‍. രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) കീഴില്‍ 1995-ലാണ് ആംഫി രൂപീകരിച്ചത്. നിലവിലെ മുഖ്യധാരാ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ആംഫിയിലെ അംഗങ്ങളാണ്.

Also Read: ഇലക്ട്രിക് വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം; ഈ ഓട്ടോ സ്‌റ്റോക്ക് 23% ലാഭം തരുംAlso Read: ഇലക്ട്രിക് വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം; ഈ ഓട്ടോ സ്‌റ്റോക്ക് 23% ലാഭം തരും

മ്യൂച്ചല്‍ ഫണ്ട്

മ്യൂച്ചല്‍ ഫണ്ട്

ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്കും ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്‌ക് ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് രൂപീകരിച്ച ശേഷം ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ തുടര്‍ കൈകാര്യം ചെയ്യുന്ന സേവനമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ ചെയ്യുന്നത്.

Also Read: 30% ലാഭം നല്‍കും; ഈ റീട്ടെയില്‍ ലാര്‍ജ് കാപ് ഓഹരി മികച്ച അവസരംAlso Read: 30% ലാഭം നല്‍കും; ഈ റീട്ടെയില്‍ ലാര്‍ജ് കാപ് ഓഹരി മികച്ച അവസരം

ലാര്‍ജ് കാപ്പിലേക്ക് ഉയര്‍ത്തുന്നവ

ലാര്‍ജ് കാപ്പിലേക്ക് ഉയര്‍ത്തുന്നവ

നിലവില്‍ മിഡ് കാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഓഹരികളെയാവും ലാര്‍ജ് കാപ് വിഭാഗത്തിലേക്ക് ഉയര്‍ത്തുന്നത്. മൈന്‍ഡ് ട്രീ, എസ്ആര്‍ഫ്, ഐആര്‍ടിസി, ടാറ്റ പവര്‍, എംഫാസിസ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, മാക്രോ ടെക് ഡെവലപ്പേഴ്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, ജെഎസ്ഡബ്യൂ എനര്‍ജി തുടങ്ങിയ ഓഹരികളെ വരുന്ന യോഗത്തില്‍ ലാര്‍ജ് കാപ് ഓഹരികളായി റേറ്റിങ് ഉയര്‍ത്തിയേക്കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: 34% ലാഭം കിട്ടും; വിപണി ഇടിഞ്ഞാലും കുലുങ്ങാത്ത ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാംAlso Read: 34% ലാഭം കിട്ടും; വിപണി ഇടിഞ്ഞാലും കുലുങ്ങാത്ത ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാം

നേരിട്ട് ലാര്‍ജ് കാപ്പിലേക്ക്

നേരിട്ട് ലാര്‍ജ് കാപ്പിലേക്ക്

അടുത്തിടെ പ്രാഥമിക ഓഹരി വില്‍പ്പന (IPO) പൂര്‍ത്തിയാക്കി ദ്വിതീയ വിപണിയില്‍ പ്രവേശിച്ച ചില കമ്പനികളേയും ജനുവരി ആദ്യ വാരം ചേരുന്ന യോഗത്തില്‍ ലാര്‍ജ് കാപ് വിഭാഗത്തിലേക്ക് പരിഗണിക്കുമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ലിസ്റ്റ്് ചെയത സൊമാറ്റോ, എഫ്എസ്എന്‍ ഇ-കൊമോഴ്‌സ് (നൈക്ക്), പേടിഎം, പിബി ഫിന്‍ടെക് (പോളിസ് ബാസാര്‍) എന്നീ ഓഹരികളെ ലാര്‍ജ് കാപ്പ് വിഭാഗത്തിലേക്ക് പരിഗണിച്ചേക്കും.

Also Read: 3 മാസത്തിനകം 20% ലാഭം; 400 രൂപയുടെ ഈ ഓഹരി വിട്ടുകളയണോ?Also Read: 3 മാസത്തിനകം 20% ലാഭം; 400 രൂപയുടെ ഈ ഓഹരി വിട്ടുകളയണോ?

മിഡ് കാപ്പിലേക്ക് ഉയര്‍ത്തുന്നവ

മിഡ് കാപ്പിലേക്ക് ഉയര്‍ത്തുന്നവ

നിലവില്‍ സ്‌മോള്‍ കാപ് വിഭാഗത്തിലുളള സ്റ്റോക്കുകളില്‍ നിന്നാവും മിഡ് കാപ് വിഭാഗത്തിലേക്ക് ഉയര്‍ത്തുക. ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ്, ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ്, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്, നാഷണല്‍ അലുമിനിയം, ട്രൈഡന്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഗ്രിന്‍ഡ്വെല്‍ നോര്‍ട്ടണ്‍, എസ്‌കെഎഫ് ഇന്ത്യ എന്നിവയെ മിഡ് കാപ് വിഭാഗത്തിലേക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

മിഡ് കാപ്പിലേക്ക് താഴ്ത്തുന്നവ

മിഡ് കാപ്പിലേക്ക് താഴ്ത്തുന്നവ

ലാര്‍ജ് കാപ്പ് വിഭാഗത്തില്‍ നിന്നും മിഡ് കാപ് വിഭാഗത്തിലേക്ക് തരം താഴ്ത്തുന്ന ഓഹരികളുമുണ്ട്. യെസ് ബാങ്ക്, ഹണിവെല്‍ ആട്ടോമേഷന്‍, കോള്‍ഗേറ്റ് പാമോലീവ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബയോകോണ്‍, ലൂപിന്‍, ഓറോബിന്ദോ ഫാര്‍മ, ബാങ്ക് ഓഫ് ബറോഡ, എന്‍എംഡിസി, പി & ജി ഹൈജീന്‍, ചോളമണ്ഡലം ഇന്‍വസ്റ്റ്‌മെന്റ് എന്നീ മുന്‍കാല ലാര്‍ജ് കാപ് ഓഹരികളെ വരുന്ന യോഗത്തില്‍ മിഡ് കാപ് വിഭാഗത്തിലേക്ക് തരം താഴ്ത്താമെന്ന് ഐസഐസിഐ സെക്യൂരീറ്റീസ് സൂചിപ്പിച്ചു.

സ്‌മോള്‍ കാപ്പിലേക്ക് തരം താഴ്ത്തുന്നവ

സ്‌മോള്‍ കാപ്പിലേക്ക് തരം താഴ്ത്തുന്നവ

നിലവില്‍ മിഡ് കാപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നവയില്‍ നിന്നും മിഡ് കാപ് വിഭാഗത്തിലേക്ക് തരം താഴ്ത്തുന്ന ഓഹരികളെ കുറിച്ചും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. ആര്‍ബിഎല്‍ ബാങ്ക്, കാസ്‌ട്രോള്‍ ഇന്ത്യ, ആഫിള്‍ ഇന്ത്യ, അപ്പോളോ ടയേഴ്‌സ്, വൈഭവ് ഗ്ലോബല്‍, ധാനി സര്‍വീസസ് എന്നീ മിഡ് കാപ് ഓഹരികളെ സ്‌മോള്‍ കാപ്പ് വിഭാഗത്തിലേക്ക് പുനര്‍ ക്രമീകരണം നടത്തിയേക്കാനും സാധ്യതയുണ്ട്.

ഒഴുകിയെത്തുന്ന പണം

ഒഴുകിയെത്തുന്ന പണം

ഓഹരി വിപണിയില്‍ ഇടയ്ക്കുണ്ടാകുന്ന തിരുത്തലുകള്‍ വീണ്ടും വാങ്ങിക്കുന്നതിനുള്ള നല്ല അവസരമാണ്. അത്തരത്തില്‍ നവംബറില്‍ മാത്രം റീട്ടെയില്‍ നിക്ഷേപകരുടെ എസ്ഐപി (SIP) വിഹിതമായി മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് ഒഴുകിയെത്തിയത് 11,165 കോടി രൂപയാണ്. ഇത്രയധികം വലിയ അളവില്‍ പണം എത്തുന്നത് തുടര്‍ച്ചയായ ഒമ്പതാം മാസമാണ്. ഈ വര്‍ഷം മാര്‍ച്ച് മാസം മുതലുള്ള കണക്ക് നോക്കിയാല്‍ മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് 85,381 കോടി രൂപയാണ് എത്തിയത്. അസേമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നവംബറില്‍ 25,572 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

List Of Upgrades And Downgrade Reclassification Of Large Cap Mid Cap Small Cap Stocks By AMFI On January 2022

List Of Upgrades And Downgrade Reclassification Of Large Cap Mid Cap Small Cap Stocks By AMFI On 2022 January
Story first published: Friday, December 17, 2021, 9:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X