ഇന്ത്യൻ ഓഹരി വിപണി നിരവധി മൾട്ടിബാഗർ സ്റ്റോക്കുകൾ സൃഷ്ടിച്ചിട്ടുണ്ട്. പെന്നിസ്റ്റോക്കിൽ നിന്നും മൾട്ടിബാഗറായി ഉയരുമ്പോഴുള്ള വളർച്ച അഭിമാനകരമാണ്. ഇത് ദീർഘകാല നിക്ഷേപം മികച്ച വരുമാനം നേടുന്നതിനുള്ള മാർഗമായി കണക്കാക്കുന്ന റീട്ടെയിൽ നിക്ഷേപകരുടെ സമ്പത്ത് വളരെയധികം വർദ്ധിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു മൾട്ടിബാഗർ സ്റ്റോക്കാണ് ലോയ്ഡ്സ് മെറ്റൽസ് & എനർജി ലിമിറ്റഡ്.
ലോയ്ഡ്സ് മെറ്റൽസ് & എനർജി ഓഹരി വില, നിലവിൽ 1,182.85 രൂപയാണ്. അഞ്ച് വർഷത്തിനുള്ളിൽ ഇതുവരെ 7,864.86 ശതമാനത്തിലധികം ഓഹരി വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഈ കാലയളവിൽ ഓഹരികൾ 256 തവണയിലധികം ഉയർന്നു. ഈ വളർച്ച അത്ഭുതകരമാണ്. ലോയ്ഡ്സ് മെറ്റൽസ് & എനർജി ഓഹരിയുടെ വളർച്ച നോക്കിയാൽ ഒരു വ്യക്തി അഞ്ച് വർഷം മുമ്പ് 1 ലക്ഷത്തിലധികം രൂപ ഇവിടെ നിക്ഷേപിക്കുകയും ഇപ്പോൾ അതേ നിക്ഷേപത്തിൽ തുടരുകയും ചെയ്തിരുന്നിവെങ്കിൽ ആ തുക 2.56 കോടിയായി കുതിച്ചുയരുമായിരുന്നു .
ലോയ്ഡ്സ് മെറ്റൽസ് & എനർജി ഓഹരികൾ
62,673.92 കോടി വിപണി മൂലധനമുള്ള ലോയ്ഡ്സ് മെറ്റൽസ് & എനർജി ലിമിറ്റഡിന്റെ ഓഹരികൾ വ്യാഴാഴ്ചത്തെ വ്യാപാരത്തിലൂടെ ഏകദേശം 4 ശതമാനം നേട്ടം കൈവരിച്ചു. അതായത് ഇന്ന് ഒരു ഓഹരിക്ക് 1,219 എന്ന ഉയർന്ന നിരക്കിലെത്തി. ഇത് ഓഹരികളുടെ കുതിപ്പിനെ കാണിക്കുന്നു. എന്നാൽ ഒരു മാസത്തിനിടെ ഓഹരി വില 15.36 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. എങ്കിലും കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരികൾ 58.34 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്.
ലോയ്ഡ്സ് മെറ്റൽസ് & എനർജി ലിമിറ്റഡിന്റെ ഓഹരികൾ കഴിഞ്ഞ വർഷം 107% ഉയർച്ചയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 808% ഉയർച്ചയും രേഖപ്പെടുത്തി. ഇത് ഈ ഓഹരികളോടുള്ള നിക്ഷേപകരുടെ താത്പര്യം വർദ്ധിപ്പിക്കുന്നു.

ലോയ്ഡ്സ് മെറ്റൽസ് & എനർജി ഫിനാൻഷ്യൽസ്
ഈ കമ്പനിയുടെ വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അതായത് വരുമാനം വാർഷികാടിസ്ഥാനത്തിൽ 12.4% ഇടിവുണ്ടായി. 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ വരുമാനം 1,912 കോടിയായിരുന്നവെങ്കിൽ 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ വരുമാനം 1,675 കോടിയായി കുറഞ്ഞു. എന്നിരുന്നാലും, അറ്റാദായം 17% വാർഷിക വളർച്ച കൈവരിച്ചു. ഇതേ കാലയളവിൽ 332 കോടിയിൽ നിന്ന് 389 കോടിയായി ഉയർന്നു.
കൂടാതെ 2025 സാമ്പത്തിക വർഷത്തിലെ 9ാം മാസത്തിന്റെ അവസാനത്തിൽ ഏറ്റവും ഉയർന്ന ഇരുമ്പയിര് ഉൽപ്പാദനം എന്ന റെക്കോർഡും കമ്പനി സൃഷ്ടിച്ചു. ഇതിലൂടെ 5% വാർഷിക വളർച്ചയാണ് ഉണ്ടായത്. ഡയറക്ട് റിഡ്യൂസ്ഡ് ഇരുമ്പ് (DRI) ഉൽപ്പാദനവും ഗണ്യമായി വർദ്ധിച്ചു. ഇത് 238K ടണ്ണിലെത്തി. 22% വാർഷിക വർദ്ധനവാണ് ഉണ്ടായത്.
എന്താണ് ലോയ്ഡ്സ് മെറ്റൽസ് & എനർജി
ലോയ്ഡ്സ് മെറ്റൽസ് & എനർജി ലിമിറ്റഡ് ഇരുമ്പയിര് ഖനനം, സ്പോഞ്ച് ഇരുമ്പ് ഉത്പാദനം, വൈദ്യുതി ഉത്പാദനം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ്. ഡയറക്ട് റിഡ്യൂസ്ഡ് ഇരുമ്പ് (ഡി.ആർ.ഐ) നിർമ്മാണ കമ്പനി എന്ന നിലയിൽ, മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനി പ്രവർത്തിപ്പിക്കുന്ന കമ്പനിയാണിത്.
മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളിലായി 3,40,000 ടൺ ഡി.ആർ.ഐ ഉൽപാദന ശേഷിയോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. കൂടാതെ മാലിന്യ വീണ്ടെടുക്കൽ ഉപയോഗിച്ച് 34 മെഗാവാട്ട് വൈദ്യുതി നിലയം നടത്തുന്നു. കൂടാതെ, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ സുർജാഗഡ് ഗ്രാമത്തിൽ എൽഎംഇഎല്ലിന് 10 മെട്രിക് ടൺ ഇരുമ്പയിര് ഖനന ശേഷിയുണ്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications