വീഴ്ച്ചകളുടെ നീണ്ട പരമ്പരയ്ക്ക് ശേഷം വിപണി നിശ്വാസമിടുകയാണ്. ജനുവരി രണ്ടാം വാരത്തിന് തിരശ്ശീല വീഴുമ്പോള്‍ മുഖ്യസൂചികയായ നിഫ്റ്റി 17,956 പോയിന്റ് നില തിരിച്ചുപിടിച്ചു.
സെക്ടറുകളില്‍ നിന്നും സെക്ടറുകളിലേക്ക് നിക്ഷേപകര്‍ തുടരെ ചാഞ്ചാടുന്നതാണ് പോയവാരം കണ്ടത്. ഇക്കാരണത്താല്‍ തിരഞ്ഞെടുത്ത ഓഹരികളില്‍ കാര്യമായ കയറ്റിറക്കങ്ങള്‍ സംഭവിച്ചു.

ഈ ബഹളങ്ങള്‍ക്കിടെ തലയെടുപ്പോടെ നില്ക്കുന്ന ഒരു കുഞ്ഞന്‍ ഓഹരിയുണ്ട്. ഏതെന്നല്ലേ? ലോയ്ഡ്സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (NSE: LSIL). സംഭവം പെന്നി സ്റ്റോക്കാണ്. വന്‍കിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. ഹൈഡ്രോകാര്‍ബണ്‍, എണ്ണ-വാതകം, ഊര്‍ജ്ജം, സ്റ്റീല്‍ ശാലകള്‍ക്ക് ആവശ്യമായ യന്ത്രസന്നാഹങ്ങളും ഇവര്‍ ആവിഷ്കരിക്കുന്നുണ്ട്. 1,715 കോടി രൂപയാണ് ലോയ്ഡ്സ് സ്റ്റീല്‍സിന്റെ വിപണി മൂല്യം.
ഇപ്പോള്‍ ലോയ്ഡ്സ് സ്റ്റീല്‍സിനെ പറ്റി പ്രതിപാദിക്കാന്‍ ഒരു കാര്യമുണ്ട്. കഴിഞ്ഞവാരം 15 ശതമാനത്തിലേറെ ഉയര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തിയത്. 16 രൂപയില്‍ കിടന്ന കമ്പനിയുടെ ഓഹരി വില അഞ്ച് ദിവസം കൊണ്ട് 19 രൂപയിലെത്തി. ഒരു മാസത്തെ ചിത്രത്തില്‍ 30 ശതമാനത്തിലേറെ മുന്നേറ്റവും സ്റ്റോക്ക് പറഞ്ഞുവെയ്ക്കുന്നുണ്ട്.
ഇതൊക്കെ കഴിഞ്ഞ കഥയല്ലേ, ഇനി പറഞ്ഞിട്ടെന്ത് കാര്യമെന്ന് ചിന്തിക്കാന്‍ വരട്ടെ. കാരണം ലോയ്ഡ്സ് സ്റ്റീല്‍സില്‍ ഒരുവെടിക്കുള്ള മരുന്ന് ഇനിയും ബാക്കിയുണ്ട്.
2022 ഡിസംബര്‍ 9 -ന് 14.5 രൂപയിലായിരുന്നു സ്റ്റോക്ക് ഇടപാടുകള്‍ നടത്തിയത്. അന്ന് 18 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ നീങ്ങുകയുണ്ടായി. ശക്തമായ പ്രതിരോധമുണ്ടെന്നിരിക്കെ സംഭവബഹുലമായ പോയവാരം 18 രൂപ നിലവാരം കൈവിടാന്‍ ലോയ്ഡ്സ് സ്റ്റീല്‍സ് തയ്യാറായില്ല. വെള്ളിയാഴ്ച്ചയാകട്ടെ (ജനുവരി 13), 'വന്മതില്' ഭേദിച്ച് 19 രൂപയിലേക്ക് കാലെടുത്തുവെയ്ക്കാനും കമ്പനിക്ക് കഴിഞ്ഞു.
സ്റ്റോക്കില്‍ പുത്തന്‍ ബ്രേക്കൗട്ട് രൂപംകൊള്ളുകയാണെന്ന സൂചനയാണ് പ്രതിവാര ടെക്നിക്കല്‍ ചിത്രം വരച്ചുകാട്ടുന്നത്. വെള്ളിയാഴ്ച്ച മാത്രം 9 ശതമാനത്തിലേറെ ഉണര്‍വ് ലോയ്ഡ്സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ് കണ്ടെത്തി.
ശക്തമായ വോളിയം പിന്‍ബലം കമ്പനിയുടെ ഓഹരികള്‍ക്ക് അടിത്തറ പാകുന്നുണ്ട്. വെള്ളിയാഴ്ച്ച സ്റ്റോക്കില്‍ 1.62 കോടി ഇടപാടുകളാണ് നടന്നത്. 2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വോളിയമാണിതും. പൊടുന്നനെയുള്ള വോളിയം വര്‍ധനവ് ഓഹരിവിലകയറ്റത്തിനുള്ള സാധ്യത തുറന്നുനല്‍കുന്നു.

കഴിഞ്ഞവാരം 15 ശതമാനത്തിലധികം കയറി സുപ്രധാന പ്രതിരോധനിലയ്ക്ക് മുകളില്‍ താവളമടിച്ച ലോയ്ഡ്സ് സ്റ്റീല്‍സ്, അടുത്തയാഴ്ച്ച 21 രൂപ ലക്ഷ്യമാക്കിയായിരിക്കും ആദ്യം നീങ്ങുക. തുടര്‍ന്ന് 22.5-22.6 രൂപ നിലവാരത്തിലേക്ക് എത്തിപ്പിടിക്കാന്‍ ഓഹരികള്‍ ശ്രമിക്കും. ഇതേസമയം, ബുള്ളിഷ് ചിത്രമാണ് ടെക്നിക്കല്‍ ചാര്‍ട്ടുകള്‍ നല്കുന്നതെങ്കിലും ട്രേഡര്‍മാര്‍ കൃത്യമായ റിസ്ക് മാനേജ്മെന്റ് കൈക്കൊള്ളണം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ 15.5-16 രൂപ നിലവാരമാണ് സ്റ്റോക്കിലെ സപ്പോര്‍ട്ട് സോണ്‍. ഈ നിലയ്ക്ക് താഴേക്ക് തിരുത്തലുണ്ടായാല്‍ ഓഹരികള്‍ വിറ്റൊഴിവാക്കുന്നതാണ് ഉചിതം. കാരണം ഇവിടുന്നൊരു വീഴ്ച്ചയുണ്ടായാല്‍ 12.5 രൂപ വരെ യാതൊരു സ്റ്റോപ്പും കാണാനിടയില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
