ബാങ്ക് ഫിനാൻസ് എക്സിക്യൂട്ടീവിന് പകരം ഇനി കാർഡ് സ്വൈപ്പ് മെഷീനുകൾ. കാർഡ് സ്വൈപ്പ് ചെയ്തും ഇനി ബാങ്കുകളിൽ നിന്ന് വ്യക്തിഗത വായ്പകൾ എടുക്കാം. മാത്രമല്ല, ചെറിയ പട്ടണങ്ങളിലെ ഉപഭോക്താക്കൾക്ക് സീറോ-പലിശയിൽ ഇഎംഐകളായി പണമടച്ച് സാധനങ്ങൾ വാങ്ങുന്നതിനുള്ള സൌകര്യങ്ങളും വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. മൊബൈൽ നിർമ്മാതാക്കളെ പോലുള്ള വെണ്ടർമാർക്ക് ഈ സ്വൈപ്പ് പേയ്‌മെന്റുകളിൽ പലിശ ഇളവ് നൽകാൻ കഴിയുന്നതിനാലാണിത്.
സ്വൈപ്പ് മെഷീൻ
ഈ ഒക്ടോബറിൽ കടകളിൽ കാർഡ് സ്വൈപ്പ് മെഷീനുകൾക്കായി ചെലവഴിച്ച 12,900 കോടി രൂപയിൽ 1,700 കോടി രൂപ ഇഎംഐ പേയ്‌മെന്റുകളാണ്. ഓരോ കാർഡ് ഉടമയ്ക്കും ലഭ്യമാകുന്ന ക്രെഡിറ്റിന്റെ വ്യാപ്തി നിർണ്ണയിക്കാൻ കമ്പനി ഇതിനകം 30 ബാങ്കുകളും എൻബിഎഫ്‌സികളും അവരുടെ ഡെബിറ്റ് കാർഡ് അടിസ്ഥാനത്തിൽ ഒരു അനലിറ്റിക്സ് ആപ്ലിക്കേഷൻ നടത്തിയിട്ടുണ്ട്.
സീരിയൽ നമ്പറിലൂടെ
റീട്ടെയിലറുമായി യാതൊരു ബന്ധവുമില്ലാതെ ഉൽപ്പന്നത്തിന്റെ സീരിയൽ നമ്പർ തിരിച്ചറിയുന്നതിലൂടെ വായ്പയുടെ പലിശയ്ക്ക് സബ്‌സിഡി നൽകാൻ പ്ലാറ്റ്ഫോം വ്യാപാരികളെ പ്രാപ്‌തമാക്കുന്നു. ഈ വർഷത്തെ നവരാത്രിയ്ക്ക് പോയിന്റ് ഓഫ് സെയിൽസ് (പോസ്) മെഷീനുകളിലൂടെ ഇഎംഐ ആയി സാധനങ്ങൾ വിറ്റത് കഴിഞ്ഞ വർഷത്തെ നവരാത്രിയേക്കാൾ 79% കൂടുതലാണ്. ലാപ്ടോപ്പുകൾ 44% കൂടുതലാണ്. കൊവിഡിന് മുമ്പുള്ള സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒക്ടോബറിലെ വിൽപ്പന ഏതാണ്ട് മൂന്നിരട്ടിയാണ്.
കൂടുതൽ വളർച്ച
നവരാത്രിയിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് ചെറിയ പ്രാദേശിക റീട്ടെയിൽ സ്റ്റോറുകളിലാണ്. വലിയ റീട്ടെയിൽ ശൃംഖലകൾ ഇഎംഐ വാങ്ങലുകളിൽ 29% വളർച്ച നേടിയപ്പോൾ ചെറിയ റീട്ടെയിൽ സ്റ്റോറുകൾക്കും സ്വതന്ത്ര ഡീലർമാർക്കും ഇത് 41% ആയിരുന്നു.
ഗുജറാത്ത് (81%), മധ്യപ്രദേശ് (56%), രാജസ്ഥാൻ, കേരളം (50%) എന്നിവയാണ് 50 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ. നഗരങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് രാജ്കോട്ട് (122%) ആണ്. വഡോദര (96%), സൂററ്റ് (85%) എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങൾ.
വിവിധ സാധനങ്ങൾ
കാർഡുകൾ സ്വൈപ്പ് ചെയ്ത് ഇഎംഐയിലൂടെ വാങ്ങുന്ന ഇരുചക്ര വാഹന വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന വളർച്ച. ഫർണിച്ചർ, വെൽനസ് എന്നിവയാണ് മറ്റ് പുതിയ വിഭാഗങ്ങൾ. ഇഎംഐ ആയുള്ള ലാപ്‌ടോപ്പ് വിൽപ്പന 129% വർദ്ധിച്ചു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
