ഓൺലൈൻ തട്ടിപ്പുകൾ കാരണവും ലോൺ ആപ്പുകളുടെ ഭീഷണി മൂലവും രാജ്യത്ത് നിരവധി ജീവനുകളാണ് അടുത്തിടെ മാത്രം നഷ്ടമായത്. ഭീമമായ തുക നഷ്ടപ്പെടുന്നതോടെ പലരും ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നു. 2021 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര തട്ടിപ്പുവഴി നഷ്ടമായ തുക 542.7 കോടിയായിരുന്നത് 2023 സാമ്പത്തിക വർഷത്തിലേക്ക് എത്തുമ്പോൾ 2537.35 കോടിയായി വർധിച്ചു. ഡിജിറ്റൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഈ വർഷം മാത്രം രാജ്യത്ത് പതിനായിരത്തോളം കേസുകളും രജിസ്റ്റർ ചെയ്തു. ഡിജിറ്റലൈസേഷൻ സാമ്പത്തിക രംഗത്തും വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. അനുദിന സാമ്പത്തിക വിനിമയമുൾപ്പടെ ബഹുഭൂരിപക്ഷം ഇടപാടുകളും ഓൺലൈനിലേക്കായി. ഇടപാടുകൾ കൂടുതൽ എളുപ്പത്തിലാക്കാൻ സാധാരണക്കാരെ ഇത് വലിയ രീതിയിൽ സഹായിച്ചുവെന്നത് വസ്തുതയാണ്. അതേസമയം വളരെ ശ്രദ്ധയോടെ വേണം ഓൺലൈൻ പണമിടപാടുകളെന്ന് അടിവരയിടുകയാണ് നമ്മുടെ ചുറ്റം നടക്കുന്ന അത്ര ശുഭകരമല്ലാത്ത കാര്യങ്ങൾ.
ഓൺലൈൻ ലോൺ തട്ടിപ്പാണ് ഇതിൽ ഏറ്റവും പ്രധാനം. നിരവധി ആളുകളാണ് ഈ കെണിയിൽ പെട്ടുപോകുന്നതും. അത്യാവശ്യ ഘട്ടത്തിൽ പണമെന്ന ആവശ്യം മാത്രം മുന്നിലുള്ളപ്പോൾ കീഴ്മേൽ ചിന്തിക്കാതെ എത്രയും വേഗത്തിൽ പണം ലഭ്യമാകുന്ന ലോൺ ആപ്ലിക്കേഷനുകളുടെ സഹായം തേടുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. അവിശ്വസനീയമാംവിധം കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാരെയും സൂക്ഷിക്കുക. ലോണിനപേക്ഷിക്കുമ്പോൾ പ്രോസസിംഗിനും ഡോക്യുമെന്റേഷനും മുൻകൂറായി ഫീസ് ആവശ്യപ്പെടുന്നതും ശ്രദ്ധിക്കുക. ഒരിക്കലും പ്രോസസ്സിംഗ് ഫീസ് മുൻകൂറായി നൽകരുത്.

വ്യക്തി വിവരങ്ങൾ ചോദിച്ചുകൊണ്ട് തട്ടിപ്പുകാർ വായ്പയെടുക്കുന്നവരെ വശീകരിക്കുന്ന വായ്പാ ഓഫറുകളുമായി ഇമെയിൽ വഴിയും ടെക്‌സ്‌റ്റ് മെസേജുകളിലൂടെയും അല്ലെങ്കിൽ ഫോൺ വഴിയും ബന്ധപ്പെടാം. ഇരയാകുന്നത് ഒഴിവാക്കാൻ, നിങ്ങൾ വ്യവസ്ഥാപിതമായ സാമ്പത്തിക സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തുകയും കടം കൊടുക്കുന്നയാളുടെ നിയമസാധുത പരിശോധിച്ചിട്ടില്ലെങ്കിൽ തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുകയും വേണം. ലോൺ ഓഫറുകളുടെ ആധികാരികത ഉറപ്പാക്കാൻ നിയമാനുസൃത വായ്പക്കാർ ഓട്ടോമേറ്റഡ് ഡാറ്റ വെരിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുന്നു.
ഇടപാടുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പതിവായി നിരീക്ഷിക്കുക. നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ പേരിൽ ലോണെടുത്തിട്ടുണ്ടൊയെന്നും പരിശോധിക്കുക. അങ്ങനെയൊന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിനെ അറിയിക്കുക. കൊള്ളലാഭം ലക്ഷ്യംവച്ച് ശരിയായ വഴിയിലൂടെയല്ലാതെ നിങ്ങൾക്ക് വായ്പ നൽകുന്നവർ റീഫിനാൻസിംഗിന് നിർബന്ധിക്കാനുള്ള സാധ്യത കൂടുതലാണ്. റീഫിനാൻസിംഗിന്റെ നിബന്ധനകളും ചെലവുകളും മനസ്സിലാക്കുന്നത് അനാവശ്യ കടവും സാമ്പത്തിക സമ്മർദ്ദവും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ഇതോടൊപ്പം വ്യക്തമായ നിബന്ധനകളും വ്യവസ്ഥകളും നൽകുന്ന സുതാര്യമായ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് അനാവശ്യ സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കും.
ലോണെടുക്കുന്നതിന് മുൻപ് ഒരുവട്ടംകൂടി എല്ലാ കാര്യങ്ങളും ചിന്തിച്ച് ഉറപ്പുവരുത്തുക. സുരക്ഷിതമായ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക. അനാവശ്യമായി വ്യക്തിവിവരങ്ങൾ ആരുമായും പങ്കുവെക്കാതിരിക്കുക.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications