പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റൽ വായ്പ പ്ലാറ്റ്ഫോം ആരംഭിച്ചു. ഇതുവഴി റീട്ടെയിൽ വായ്പക്കാർക്ക് കടലാസ് അപേക്ഷ നടപടിക്രമങ്ങളില്ലാതെ ഡിജിറ്റലായി വായ്പ അനുമതി നേടാം. ബാങ്കിന്റെ പ്രസ്താവന പ്രകാരം, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 30 മിനിറ്റിനുള്ളിൽ വീട്, കാർ, വ്യക്തിഗത വായ്പകൾ എന്നിവ ലഭിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ബാങ്ക് സ്ഥിര നിക്ഷേപത്തിൽ നിന്നും ഓൺലൈൻ വായ്പ ലഭിക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കുന്നതോടെ വ്യക്തിഗത വായ്പ വിതരണം ആദ്യം പൂർണമായും സാങ്കേതികവത്ക്കരിക്കുമെന്നും തുടർന്ന് എംഎസ്എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ), കാർഷിക വായ്പകൾ എന്നിവയും ഡിജിറ്റലായി നൽകുമെന്ന് ബാങ്ക് അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റീട്ടെയിൽ വായ്പ നൽകുന്നതിന്റെ ഡിജിറ്റൽ വിഹിതം 74 ശതമാനമായി ഉയരുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

ഉപയോക്താക്കൾക്ക് അവരുടെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് വായ്പ തുക നേടാൻ കഴിയും. റീട്ടെയിൽ, എംഎസ്എംഇ, കാർഷിക മേഖലകളിലുടനീളം ഡിജിറ്റൽ വായ്പ നൽകുന്നത് വഴി അടുത്ത 5 വർഷത്തിനുള്ളിൽ ബാങ്കിംഗ് വ്യവസായ വളർച്ച കൈവരിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി.
പുതിയ പ്ലാറ്റ്ഫോമിലൂടെ, ബാങ്ക് സ്ഥിര നിക്ഷേപത്തിനെതിരെ ഓൺലൈൻ വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കിന്റെ സ്ഥിര നിക്ഷേപ ഉപഭോക്താക്കൾക്ക് മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് സൗകര്യം വഴി തൽക്ഷണം ഓൺലൈൻ എഫ്ഡിയിൽ നിന്ന് വായ്പ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
