കേരളത്തിൽ നാളെ മുതൽ തുറക്കുന്നത് എന്തെല്ലാം? അടഞ്ഞുകിടക്കുന്നത് എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യവ്യാപകമായി കോവിഡ് -19 ലോക്ക്ഡൌൺ രണ്ടാഴ്ചത്തേയ്ക്ക് നീട്ടുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾ പാലിക്കേണ്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വാഹന ഗതാഗതം ഉൾപ്പെടെ എല്ലാം ഞായറാഴ്ചകളിലും നിരോധിച്ചിരിക്കുകയാണ്.

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പിടിവീണു; അഞ്ച് മാസം ശമ്പളം കുറയ്ക്കുംസർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പിടിവീണു; അഞ്ച് മാസം ശമ്പളം കുറയ്ക്കും

അനുവദിക്കില്ല

അനുവദിക്കില്ല

താഴെ പറയയുന്നവയാണ് കേരളത്തിൽ തുറക്കാൻ അനുവദിക്കാത്ത സ്ഥാപനങ്ങളും സേവനങ്ങളും

  • പൊതുഗതാഗതം
  • പൊതുസമ്മേളനം
  • സിനിമാ തിയേറ്ററുകൾ
  • മത പരിപാടികൾ
  • മാളുകൾ
  • മദ്യവിൽപ്പന ശാലകൾ, ബാറുകൾ
  • ബാർബർഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ
  • ജിമ്മുകൾ
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സർക്കാർ ഓഫീസുകൾ

സർക്കാർ ഓഫീസുകൾ

ഗ്രൂപ്പ് എ, ബി ജീവനക്കാരിൽ 50 ശതമാനം പേർക്കും ഗ്രൂപ്പ് സി, ഡി കാറ്റഗറികളിൽ 33 ശതമാനം പേരും സർക്കാർ ഓഫീസുകൾക്ക് പ്രവർത്തിക്കാം. അവശ്യമല്ലാത്ത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓഫീസുകൾക്കും തുറക്കാം.

പ്രവാസികൾക്ക് സർക്കാരിന്റെ ധനസഹായം; പെൻഷന് പുറമേ ഒറ്റത്തവണ സാമ്പത്തിക സഹായംപ്രവാസികൾക്ക് സർക്കാരിന്റെ ധനസഹായം; പെൻഷന് പുറമേ ഒറ്റത്തവണ സാമ്പത്തിക സഹായം

ഗ്രീൻ സോൺ

ഗ്രീൻ സോൺ

ഗ്രീൻ സോണിൽ ആഴ്ചയിലെ ആറ് ദിവസത്തേക്ക് രാവിലെ 7 നും രാത്രി 7.30 നും ഇടയിൽ കടകൾ തുറക്കാനും രണ്ട് യാത്രക്കാരെ മാത്രം കയറ്റി ടാക്സി സർവീസുകൾ നടത്താനും കഴിയും. പരമാവധി രണ്ട് പേർക്ക് അന്തർ ജില്ലാ യാത്ര അനുവദിക്കും. കഴിഞ്ഞ 21 ദിവസങ്ങളിൽ പോസിറ്റീവ് കോവിഡ് -19 കേസുകൾ ഇല്ലെന്ന മാനദണ്ഡമനുസരിച്ച് കേരളത്തിലെ എറണാകുളം ജില്ല മാത്രമാണ് ഹരിതമേഖലയിൽ പ്രവേശിക്കാൻ യോഗ്യത നേടിയത്.

സംസ്ഥാനങ്ങൾക്ക് വേണ്ടത് അഭിനന്ദനമല്ല, പണമാണെന്ന് തോമസ് ഐസക്ക്സംസ്ഥാനങ്ങൾക്ക് വേണ്ടത് അഭിനന്ദനമല്ല, പണമാണെന്ന് തോമസ് ഐസക്ക്

കണ്ടെയ്നർ സോൺ

കണ്ടെയ്നർ സോൺ

കണ്ടെയ്നർ സോൺ അഥവാ രോഗികളുള്ള മേഖലയിൽ റെഡ് സോണിനുള്ളിലെ കണ്ടെയ്നർ സോണുകൾക്ക് ഒഴിവാക്കലുകളില്ലാതെ പൂർണ്ണ ലോക്ക്ഡൌണിലായിരിക്കും. പുതിയ കേസ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തതോടെ വയനാട് ജില്ലയുടെ നില ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറി. കേന്ദ്രം പ്രഖ്യാപിച്ച ഗ്രീൻ സോൺ പട്ടികയിൽ വയനാട് നേരത്തെ ഉണ്ടായിരുന്നു. കൊറോണ വൈറസ് രോഗികൾ ചികിത്സയിലില്ലാത്തതിനാൽ, അലപ്പുഴ, തൃശ്ശൂർ ജില്ലകൾ ഗ്രീൻ സോണിലേക്ക് മാറി. കണ്ണൂരും കോട്ടയവും റെഡ് സോണിന് കീഴിലാണ്. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളും ഓറഞ്ച് സോണിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 96 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

English summary

Lock down phase 3: What will open from tomorrow in Kerala? | കേരളത്തിൽ നാളെ മുതൽ തുറക്കുന്നത് എന്തെല്ലാം? അടഞ്ഞുകിടക്കുന്നത് എന്തെല്ലാം?

Chief Minister Pinarayi Vijayan announced new guidelines for the public to follow in the wake of the Covid-19 lockdown being extended for two weeks. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X