കൊറോണ വൈറസ് മഹാമാരി വ്യാപിക്കാതിരിക്കാൻ കർശനമായ ലോക്ക്ഡൌൺ നടപടികളിൽ നിന്ന് സമ്പദ്‌വ്യവസ്ഥ പുറത്തുകടന്നിട്ടും മെയ് മാസത്തിൽ ഇന്ത്യയിലെ ബിസിനസ്സ്, നിക്ഷേപ പ്രവർത്തനങ്ങളിലെ മാന്ദ്യം രൂക്ഷമായി. ബ്ലൂംബെർഗ് ന്യൂസ് സമാഹരിച്ച എട്ട് സൂചകങ്ങളിൽ ഭൂരിഭാഗത്തിന്റെയും ബലഹീനത പ്രതിഫലിപ്പിക്കുന്നവയായിരുന്നു. ഇൻഫ്രാസ്ട്രക്ചർ മുതൽ കയറ്റുമതി വരെയുള്ള സൂചകങ്ങൾ ഇരട്ടയക്ക ഇടിവാണ് പ്രതിഫലിപ്പിക്കുന്നത്.
ഐഎംഎഫ് പ്രവചനം
ഇന്ത്യയെക്കുറിച്ചുള്ള ചില ഭീകരമായ സാമ്പത്തിക പ്രവചനങ്ങളെ പിന്തുണയ്ക്കുന്ന സൂചനകളാണിത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.5% ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിട്ടുണ്ട്. ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇങ്കിന്റെ 5% ഇടിവ് പ്രവചനത്തേക്കാൾ അൽപ്പം മികച്ചതാണ് ഐഎംഎഫ് പ്രവചനം. ബ്ലൂംബെർഗ് ഇക്കണോമിക്സ് 10.6% ഇടിവാണ് പ്രവചിച്ചിരിക്കുന്നത്.
ബിസിനസ്സ് പ്രവർത്തനം
ഇന്ത്യയിലെ പ്രമുഖ സേവന മേഖലയിലെ പ്രവർത്തനം ഒരു മാസം മുമ്പുള്ളതിനേക്കാൾ മെയ് മാസത്തിൽ നേരിയ പുരോഗതി കാണിച്ചുവെങ്കിലും അത് വീണ്ടെടുക്കലിന്റെ അടയാളമായി കണക്കാക്കാൻ പ്രയാസമാണ്. പ്രധാന സേവന സൂചിക റെക്കോർഡ് താഴ്ന്ന നിലയായ 5.4 ൽ നിന്ന് 12.6 ലേക്ക് ഉയർന്നു. ഐഎച്ച്‌എസ് മാർക്കിറ്റ് സർവേ പ്രകാരം, വ്യാപകമായ ബിസിനസ്സ് അടച്ചുപൂട്ടലുകൾ ഡിമാൻഡ് ഇടിവ് സൃഷ്ടിക്കുകയും ഉത്പാദനം കുത്തനെ കുറയാൻ കാരണമാകുകയും ചെയ്തു. പുതിയ ഓർഡറുകളിലെയും വില സമ്മർദ്ദത്തിലെയും ഗണ്യമായ ഇടിവ് ഇത് ചൂണ്ടിക്കാണിക്കുന്നു. ഇത് സേവന മേഖലയുടെ ഇൻപുട്ട്, ഔട്ട്‌പുട്ട് ചെലവുകളിലെ പണപ്പെരുപ്പ പ്രവണതയെ സൂചിപ്പിക്കുന്നു.
കയറ്റുമതി
മെയ് മാസത്തെ കയറ്റുമതി 36.5 ശതമാനം ഇടിഞ്ഞ് 19.1 ബില്യൺ ഡോളറിലെത്തി. ആഗോള ലോക്ക്ഡൌൺ ഇളവുകളെ തുടർന്ന് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വർധനവുണ്ട്. എന്നിരുന്നാലും, എണ്ണ ഇതര കയറ്റുമതി കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 30.1 ശതമാനം ഇടിഞ്ഞു. രത്‌നങ്ങളുടെയും ആഭരണങ്ങളും തുണിത്തരങ്ങളും കയറ്റുമതി കുത്തനെ ഇടിഞ്ഞു. കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇറക്കുമതിയും കുത്തനെ ചുരുങ്ങുന്നത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഉപഭോക്തൃ പ്രവർത്തനം
വരുമാനവും ജോലിയും നഷ്ടപ്പെടുമോ എന്ന ഭയത്തിനിടയിലാണ് ഉപയോക്താക്കൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ മുറുകെ പിടിക്കാൻ ശ്രമിക്കുന്നത്. മെയ് മാസത്തിൽ റീട്ടെയിൽ സ്റ്റോറുകളിൽ 30 ശതമാനം ഇടിവുണ്ടായതായി ഷോപ്പർട്രാക്ക് ഡാറ്റ സൂചിപ്പിക്കുന്നു. വാഹന വിൽപ്പന ഏപ്രിലിൽ പൂജ്യം വിൽപന രജിസ്റ്റർ ചെയ്തതിനുശേഷം വളരെ മോശമായി തന്നെ തുടരുകയാണ്.
ബാങ്ക് വായ്പാ വളർച്ച
ബാങ്ക് വായ്പാ വളർച്ച ഏപ്രിലിൽ 6.8 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായും ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 13.5 ശതമാനമായും കുറഞ്ഞു. അതേസമയം, ബാങ്ക് ക്രെഡിറ്റ് മെയ് മാസത്തിൽ 102.2 ട്രില്യൺ രൂപയായി കുറഞ്ഞു. ഏപ്രിലിൽ ഇത് 102.7 ട്രില്യൺ രൂപയായിരുന്നു.
വ്യാവസായിക പ്രവർത്തനം
വ്യാവസായിക ഉൽപാദന സൂചിക ഏപ്രിലിൽ കുത്തനെ ഇടിഞ്ഞു. ലോക്ക്ഡൌണിനെ തുടർന്ന് ഭൂരിഭാഗം വ്യാവസായിക മേഖലകളും അടച്ചുപൂട്ടിയപ്പോൾ സർവേയിൽ പ്രതികരിച്ച പല യൂണിറ്റുകളും ഉത്പാദനം റിപ്പോർട്ട് ചെയ്തിട്ടില്ല. അക്കങ്ങളെ മുൻ മാസങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ വ്യവസായങ്ങളുടെ ഉൽപാദനം ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് ഏപ്രിലിൽ 38.1 ശതമാനം കുറഞ്ഞു. വ്യാവസായിക ഉൽപാദന സൂചികയുടെ 40% വരുന്ന മേഖലകൾ മാർച്ചിൽ 9% ചുരുങ്ങി.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications