ആഗോള തലത്തില്‍ നേരിടുന്ന പണപ്പെരുപ്പ ഭീഷണിയും ഇതിനെ ചെറുക്കുന്നതിനായി വിവിധ കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതും ആഭ്യന്തര വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്മാറുന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി സ്വാധീനിക്കുന്നുണ്ട്. എങ്കിലും ചില മേഖലകശളിലും ഓഹരികളിലും മുന്നേറ്റത്തിനുള്ള സാധ്യതയും ശക്തമാണ്. അടിസ്ഥാനപരമായി ഭൂരിഭാഗം സാമ്പത്തിക ഘടകങ്ങളും ശുഭസൂചന നല്‍കുന്നതാണ് കാരണം. ഇത്തരത്തില്‍ ഓരോ ഇടിവിലും വാങ്ങാവുന്ന 4 ഓഹരികള്‍ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു.
ഫെഡറല്‍ ബാങ്ക്
പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസം 91.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സമീപ കാലയളവില്‍ ഈ മിഡ് കാപ് ഓഹരികള്‍ 120 രൂപ നിലവാരത്തിലേക്ക് ഉയരാമെന്ന് ഏഞ്ചല്‍ വണ്‍ സൂചിപ്പിച്ചു. ഇതിലൂടെ 31 ശതമാനം നേട്ടം ലഭിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറല്‍ ബാങ്കിന്റെ (BSE: 500469, NSE: FEDERALBNK) വരുമാനം 14,381 കോടിയും അറ്റദായം 1,965 കോടിയുമാണ് രേഖപ്പെടുത്തിയത്. വരുമാനത്തില്‍ കാര്യമായ വര്‍ധനയില്ലെങ്കിലും ലാഭത്തില്‍ വളര്‍ച്ച പ്രകടമാണ്.
ഒബ്റോയ് റിയാല്‍റ്റി
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കമ്പനിയായ ഒബ്റോയ് റിയാല്‍റ്റിയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസം 793 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇതിലൂടെ 26 ശതമാനം ലാഭമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒബ്റോയ് റിയാല്‍റ്റി (BSE: 533273, NSE: OBEROIRLTY) നേടിയ വരുമാനം 2,693 കോടിയും അറ്റാദായം 807 കോടിയുമാണ്. വരുമാനത്തില്‍ 20 ശതമാനത്തിലധികം വളര്‍ച്ചയുണ്ടെങ്കില്‍ ലാഭത്തില്‍ 10 ശതമാനത്തോളം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ വെള്ളിയാഴ്ച 1,351 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലാവരത്തില്‍ നിന്നും 1,750 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഇതിലൂടെ 30 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ഏഞ്ചല്‍ വണ്‍ സൂചിപ്പിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എച്ച്ഡിഎഫ്സി ബാങ്കിന്റെ (BSE: 500180, NSE: HDFCBANK) വരുമാനം 1,35,936 കോടിയും അറ്റാദായം 38,151 കോടിയുമാണ്. വരുമാനത്തില്‍ ഒറ്റയക്ക വളര്‍ച്ചയേ ഉള്ളൂവെങ്കിലും ലാഭത്തില്‍ 20 ശതമാനത്തോളം കുതിപ്പ് പ്രകടമാണ്.
എച്ച്സിഎല്‍ ടെക്നോളജീസ്
പ്രമുഖ ഐടി കമ്പനികളിലൊന്നായ എച്ച്സിഎല്‍ ടെക്നോളജീസിന്റെ ഓഹരികള്‍ വെള്ളിയാഴ്ച 1,015 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,348 രൂപയിലേക്ക് ഓഹരി വില ഉയരാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇതിലൂടെ 33 ശതമാനം ലാഭമാണ് നോട്ടമിടുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എച്ച്സിഎല്‍ ടെ്ക്നോളജീസിന്റെ (BSE: 532281, NSE: HCLTECH) വരുമാനം 85,651 കോടിയും അറ്റാദായം 13,523 കോടിയുമാണ്. ഇരു വിഭാഗത്തിലും ഇരട്ടയക്ക വളര്‍ച്ചയാണ് കരസ്ഥമാക്കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
