നിരവധി ആഗോള, ആഭ്യന്തര ഘടകങ്ങളുടെ പ്രതികൂല സ്വാധീനം കാരണം ഓഹരി വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രധാന സൂചികകളില്‍ 15 ശതമാനത്തോളം മാത്രമേ തിരുത്തല്‍ നേരിട്ടുള്ളൂവെങ്കിലും ബഹുഭൂരിപക്ഷം ഓഹരികളും 20 ശതമാനത്തിലേറെ താഴ്ച്ചയിലേക്ക് വീണിട്ടുണ്ട്. ഇതോടെ മിക്ക ഓഹരികളും വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ മികച്ച നിലവാരങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
അതുപോലെ ദീര്‍ഘകാലയളവില്‍ ഇന്ത്യന്‍ സമ്പദ്ഘടനയും ശക്തമായ നിലയിലാണ്. അതിനാല്‍ വിപണിയില്‍ നേരിടുന്ന തിരുത്തലുകളെ നിക്ഷേപത്തിനുള്ള അവസരമാക്കണം എന്നാണ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സമീപ ഭാവിയില്‍ മികച്ച വളര്‍ച്ചാ സാധ്യക പ്രകടമാക്കാവുന്നതും നിക്ഷേപത്തിന് ഇപ്പോള്‍ പരിഗണിക്കാവുന്നതുമായ 6 ഓഹരി വിഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ബാങ്കിംഗ്
വായ്പാ ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെട്ടതും വായ്പാ വിതരണത്തിലെ വളര്‍ച്ചയും ബാങ്കിംഗ് മേഖലയ്ക്ക് അനുകൂലമാകുന്നു. കോര്‍പറേറ്റ് വിഭാഗത്തിലും റീട്ടെയില്‍ വിഭാഗത്തിലും വായ്പകളുടെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകളും ഏറെക്കുറെ മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കിട്ടാക്കടങ്ങളും നിഷ്ക്രിയ ആസ്തികളും കാരണം ഈ മേഖലയുടെ റേറ്റിങ് താഴ്ത്തിയിരുന്നു. എന്നാല്‍ ബാങ്കിംഗ് മേഖലയിലെ ചില കമ്പനികളുടെ നിലവാരം വളരെയേറെ ആകര്‍ഷകമാണ്. ഇതിനോടൊപ്പം റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങിയത് ബാങ്കുകളുടെ അറ്റ പലിശ വരുമാനം വര്‍ധിപ്പിക്കുന്നതും അനുകൂല ഘടകമാണ്.
കാപെക്സ്
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വലിയതോതില്‍ മുതല്‍ മുടക്കുന്നതും വ്യാവസായിക മൂലധന ചെലിവിടലിന്റെ തോത് സ്വകാര്യ മേഖലയില്‍ ഉയരുന്നതും കാപെക്സ് (CAPEX) വിഭാഗം ഓഹരികള്‍ക്ക് നേട്ടമാകും. ഏറെക്കാലത്തിന് ശേഷമാണ് പരമ്പരാഗത വ്യവസായ മേഖലകളായ സിമന്റ്, സ്റ്റീല്‍, പെട്രോകെമിക്കല്‍സ് മേഖലയില്‍ നിക്ഷേപ പദ്ധതികള്‍ വര്‍ധിക്കുന്നതിന് സാക്ഷിയാവുന്നത്. ഇതിനോടൊപ്പം ഇലക്ട്രോണിക്സ്, ഡാറ്റ സെന്റര്‍, വൈദ്യുത വാഹനം തുടങ്ങിയവ പോലുള്ള പുതുതലമുറ ടെക്നോളജി രംഗത്തും കമ്പനികളുടെ മൂലധന വിനിയോഗം വര്‍ധിക്കുന്നുണ്ട്.
- റിയല്‍ എസ്റ്റേറ്റ്- നിയന്ത്രണ ഏജന്‍സിയായ റെറ (RERA) സ്ഥാപിതമായതോടെ റിയല്‍ എസ്റ്റേറ്റ് മേഖല സ്ഥിരതയാര്‍ജിക്കുന്നതും ഭവന വായ്പാ പലിശ നിരക്കുകള്‍ താഴ്ന്നു നില്ക്കുന്നതിനാല് ഡിമാന്‍ഡ് ഉയര്‍ന്നു നില്ക്കുന്നതും അനുകൂല ഘടകങ്ങളാണ്.
- കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്- അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മറികടക്കാന്‍ വില വര്‍ധിപ്പിച്ചതിലൂടെ ലാഭമാര്‍ജിന്‍ മെച്ചപ്പെടുമെന്ന വിലയിരുത്തല്‍. കൂടാതെ ഗ്രാമീണ മേഖലയിലെ വരുമാനം ഉയരുന്നതിന്റെ പ്രയോജനവും ഈ വിഭാഗത്തിന് ഗുണകരമാകും.
- എനര്‍ജി- 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിനു ശേഷം 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലാണ് എനര്‍ജി മേഖലയുടെ പ്രവര്‍ത്തനം സാധാരണ രീതിയിലേക്ക് കടന്നത്.
ഓട്ടോമൊബീല്‍
സാവധാനത്തിലാണെങ്കിലും പുരോഗതി വ്യക്തമായ മേഖലയാണിത്. നിലവില്‍ ഓട്ടോ വിഭാഗം ഓഹരികളുടെ നിലവിലെ പിഇ അനുപാതം മുന്‍കാല വര്‍ഷങ്ങളിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ താഴ്ന്നു നില്‍ക്കുന്നത് അനുകൂല ഘടകമാണ്. വിതരണ ശൃംഖല പൂര്‍വസ്ഥിതി കൈവരിക്കുമെന്ന പ്രതീക്ഷ യാത്രാ വാഹന വിപണിക്കും ഉണര്‍വേകുന്നു. ഇ-കൊമേഴ്സ് പോലെയുള്ള സാധ്യതകള്‍ കാരണം ലഘു വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഫ്രാ മേഖലയിലെ മുന്നേറ്റം കാരണം വാണിജ്യ വിഭാഗത്തിലെ വാഹനങ്ങളുടേയും വില്പന വര്‍ധിക്കുമെന്നാണ് അനുമാനം. ഇതിനോടൊപ്പം സമീപ കാലത്ത് നടപ്പാക്കിയ ഇന്ധന വിലക്കുറവും വാണിജ്യ വാഹനത്തിന് മേല്‍ക്കെ നല്കുന്നു. എന്നാല്‍ ഇരുചക്ര, ട്രാക്ടര്‍ വിഭാഗങ്ങളില്‍ വളര്‍ച്ച സാവധാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications