അവസരങ്ങൾ തേടിയുള്ള യാത്രയിൽ മലയാളികളുടെ ഇഷ്ട ലോക്കേഷനുകളിലൊന്നായി കാനഡ മാറിയിട്ടുണ്ട്. ശക്തമായ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ, മികച്ച സൗകര്യങ്ങൾ, സ്ഥിര താമസം ലഭിക്കുന്നതിന് താരതമ്യേന കുറഞ്ഞ നടപടികൾ എന്നിവയാണ് കാനഡയെ ഇഷ്ട ഇടമാക്കുന്നത്. കാനഡയിലേക്ക് മാറ്റം ആഗ്രഹിക്കുന്നവരാണെങ്കിൽ കാനഡയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ എന്താണെന്ന് അറിയുന്നത് മികച്ച ജോലികൾ കണ്ടെത്താൻ സഹായകമാകും. ഉയർന്ന ശമ്പളമുള്ള ജോലികളും അവയ്ക്ക് ആവശ്യമായ യോഗ്യതകളും എന്തെല്ലാമെന്നാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.
ഉയർന്ന ശമ്പളമുള്ള ജോലികൾ
കനേഡിയൻ മാധ്യമമായ നാർസിറ്റി തൊഴിൽ മാധ്യമമായ ഇൻഡീഡ് ഡാറ്റയെ അടിസ്ഥാനമാക്കി ഈ വർഷം കാനഡയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ചില ജോലികൾ വിശദമാക്കിയിരുന്നു. പ്രതിവർഷം ശരാശരി 1 ലക്ഷം ഡോളർ മുതൽ 3 ലക്ഷം ഡോളറിന് മുകളിൽ ശമ്പളം ലഭിക്കുന്ന തസ്തികകൾ കാനഡയിലുണ്ട്.
രൂപയിലേക്ക് കണക്കാക്കിയാൽ 62 ലക്ഷം മുതൽ 1.85 കോടി രൂപവരെയാണ് പ്രതിവർഷ ശമ്പളം. മാസത്തിൽ 15.50 ലക്ഷം രൂപ വരും. കാനഡയിലെ ഉയർന്ന ശമ്പളമുള്ള പല ജോലികളും മെഡിക്കൽ മേഖലയിലാണ്. മറ്റു സെക്ടറുകളിലും ഉയർന്ന ശമ്പളമുള്ള തസ്തികകളുമുണ്ട്.

ഉയർന്ന ശമ്പളമുള്ള ജോലികൾ
അനസ്‌തേഷ്യോളജിസ്റ്റുകൾക്ക് കാനഡയിൽ പ്രതിവർഷം ശരാശരി 358,908 ഡോളർ ശമ്പളമുണ്ട്. 2,22,47,917 രൂപയോളം വരുമിത്. മാസത്തിൽ 18.53 ലക്ഷം രൂപ ശമ്പളമായി നേടാം. മെഡിക്കൽ പഠനവും അഞ്ച് വർഷ റെസിഡൻസി പ്രോഗ്രാമും പൂർത്തിയാക്കുന്നവർക്കാണ് ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക.
കാർഡിയോളജിസ്റ്റിന് ദേശീയ ശരാശരി ശമ്പളം പ്രതിവർഷം 2,80,591 ഡോളറാണ്. മെഡിക്കൽ ബിരുദത്തോടൊപ്പം നാലോ അഞ്ചോ വർഷം ഹൃദയ സംബന്ധിയായ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള റെസിഡൻസി പരിശീലനവും വേണം. ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവിശ്യയിലെ ഫിസിഷ്യൻസ് ആൻഡ് സർജൻസ് കോളേജിലുള്ള രജിസ്ട്രേഷനും നിർബന്ധമാണ്.
സൈക്യാട്രിസ്റ്റ്
സൈക്യാട്രിസ്റ്റിനും ഉയർന്ന ശമ്പളം നേടാൻ സാധിക്കും. പ്രതിവർഷം ശരാശരി 2,98,065 ഡോളറാണ് സൈക്യട്രിസ്റ്റിന് കാനഡയിൽ ലഭിക്കുന്ന ശരാശരി ശമ്പളം. സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദമാണ് യോഗ്യത. ഫിസിഷ്യൻമാർക്ക് പ്രതിവർഷം 2,54,847 ഡോളർ ശമ്പളമാണ് കാനഡയിലെ ദേശിയ ശരാശരി. മെഡിക്കൽ ബിരുദവും റെസിഡൻസി പ്രോഗ്രാമും ആവശ്യമാണ്. സർജന് ദേശീയ ശരാശരി ശമ്പളം പ്രതിവർഷം 2,79,646 ഡോളറാണ്. മെഡിക്കൽ ബിരുദവും രണ്ട് വർഷത്തെ സർജിക്കൽ സ്പെഷ്യാലിറ്റി പഠനവും ആവശ്യമാണ്.
മറ്റു മേഖലകൾ
മെഡിക്കൽ മേഖല കൂടാതെ സോഫ്റ്റ്വെയർ എൻജിനീയറിംഗ് മേഖലയിലും മികച്ച ശമ്പളമുള്ള ജോലികളുണ്ട്. കാനഡയിൽ സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് മാനേജർ തസ്തികയിൽ പ്രതിവർഷം 1,43,044 ഡോളർ ശമ്പളം നേടാം. സിസ്റ്റം അനാലിസിസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിംഗ് അല്ലെങ്കിൽ അനുബന്ധ മേഖലകളിലെ സർവകലാശാല ബിരുദവും മാനേജ്മെന്റ് തസ്തികയിലുള്ള പ്രവൃത്തി പരിചയവുമാണ് വേണ്ടത്.
ചീഫ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയാണ് മികച്ച ശമ്പളം ലഭിക്കുന്ന മറ്റൊരു തസ്തിക. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ അനുബന്ധ മേഖലകളിലെ സർവകലാശാല ബിരുദമുള്ളവർക്ക് ദേശീയ ശരാശരി ശമ്പളം പ്രതിവർഷം 1,09,196 ഡോളറാണ്,ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ ഇതിലും ഉയർന്ന ശമ്പളം നേടാം.
ഡയറക്ടർമാർക്ക് 1,17,890 ഡോളർ ശമ്പളം പ്രതിവർഷം ലഭിക്കാം. നിയമനം ലഭിക്കാൻ കമ്പ്യൂട്ടർ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കൊമേഴ്‌സ്, എൻജിനീയറിംഗ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം ആവശ്യമാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications