ഒരു പുതിയ രാജ്യത്ത് ആദ്യ ജോലി കണ്ടെത്തുക എന്നത് പലപ്പോഴും വെല്ലുവിളി നിറഞ്ഞതായി അനുഭവപ്പെടാറുണ്ട്. പുതിയ സാഹചര്യം, രീതികൾ, അധിക പരിചയങ്ങളില്ലാത്ത ഇടം എന്നീ കാരണങ്ങൾ തൊഴിലന്വേഷണത്തെ ബാധിക്കുന്നവയാണ്. ഇന്ന് കാനഡ പോലുള്ള പുതിയ ഇടങ്ങളിലേക്കാണ് മലയാളിയുടെ തൊഴിലന്വേഷണം. മികച്ച ശമ്പളം, വഴക്കമുള്ള ജോലി സമയം, അടിസ്ഥാന സൗകര്യം എന്നീ കാരണങ്ങൾ കൊണ്ട് കാനഡ ഇഷ്ട ഇടമായി മാറുന്നത്.
ജോലിക്കും പഠനത്തിനുമായി ഇന്ത്യയിൽ നിന്ന് കൂടുതൽ പേർ ആശ്രയിക്കുന്നൊരിടമായി കാനഡ മാറിയതിനാൽ ശക്തമായ ഇന്ത്യൻ സമൂഹവും കാനഡയിലേക്കുള്ള മാറ്റത്തിന് കാരണമാണ്. കാനഡിയിലേക്ക് തൊഴിലന്വേഷകരായി എത്തുന്നവർക്ക് ശരിയായ മാർഗനിർദ്ദേശവും സമീപനവും ജോലി സാധ്യത വർധിപ്പിക്കും.
ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായതിനാൽ കാനഡയിലെ രീതികളെ അറിഞ്ഞ് അവസരങ്ങളെ ഉപയോഗപ്പെടുത്തണം കാനഡയിൽ ജോലി കണ്ടെത്താൻ ശ്രമിക്കുന്നൊരാൾക്ക് ജോലിക്കായുള്ള തിരച്ചലിൽ സാഹയകമാകുന്ന ഘടകങ്ങളാണ് ചുവടെ വിശദമാക്കുന്നത്.

1. കനേഡിയൻ സ്റ്റൈൽ ബയോഡാറ്റ
കാനഡയിൽ ഒരു ജോലി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങളിലൊന്ന് കനേഡിയൻ ശൈലിയുമായി പൊരുത്തപ്പെടുന്ന ഒരു ബയോഡാറ്റ തയ്യാറാക്കുക എന്നതാണ്. കനേഡിയൻ രീതിയിലുള്ള ബയോഡാറ്റകളിൽ സാധാരണയായി കഴിവുകൾ, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയാണ് എടുത്തുകാണിക്കുന്നത്. ഓരോ ജോലിക്കും ആവശ്യമായ കഴിവുകളോട് പൊരുത്തപ്പെടുന്ന സ്വന്തം കഴിവുകളും യോഗ്യതകളും ഊന്നിപ്പറയുന്ന തരത്തിൽ ബയോഡാറ്റ തയ്യാറാക്കണം. വ്യക്തവും എളുപ്പത്തിലും വായിക്കാവുന്ന ശൈലിയിൽ ബയോഡാറ്റ എഴുതുന്നതാണ് ഉചിതം.
2. ബന്ധങ്ങൾ വിപുലപ്പെടുത്തുക
ഏത് മേഖലയിലാണോ ജോലി നോക്കുന്നത് അതാത് മേഖലയിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി ബന്ധം സ്ഥാപിക്കുന്നത് ജോലി ലഭിക്കാനുള്ള സാധ്യത ഉയർത്തും. നെറ്റ്‌വർക്കിംഗ് ഇവന്റുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, അസോസിയേഷനുകൾ എന്നിവയിലൂടെ ബന്ധങ്ങൾ വിപുലമാക്കാം. ഏറ്റവും പുതിയ തൊഴിൽ പ്രവണതകളും സംഭവവികാസങ്ങളും അറിയുന്നതിനും നെറ്റ്‌വർക്കിംഗ് സഹായിക്കും.
3. തൊഴിലവസരങ്ങൾ ലഭിക്കുന്ന ഇടങ്ങൾ ഉപയോഗപ്പെടുത്തുക
കാനഡയിൽ തൊഴിലന്വേഷർക്കുള്ളൊരു ഗുണം എളുപ്പത്തിൽ അവസരങ്ങൾ കണ്ടെത്താനുള്ള സ്രോതസുകളാണ്. കാനഡ സർക്കാർ നൽകുന്ന സൗജന്യ ജോബ് പോർട്ടൽ ഇത്തരത്തിലൊന്നാണ്. സൗജന്യമായി രജിസ്റ്റർ ചെയ്ത് തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. വെബ്സൈറ്റിലേക്ക് പ്രവേശിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. തൊഴിലുടമകളുമായി ബന്ധപ്പെടാൻ ഇത്തരം വെബ്സൈറ്റുകൾ സഹായിക്കും. കൂടാതെ രാജ്യത്തുടനീളമുള്ള തൊഴിലവസരങ്ങളുടെ വിശാദാംശങ്ങളും ലഭിക്കും.
സർക്കാർ വെബ്സൈറ്റിനൊപ്പം ജനപ്രിയ തൊഴിൽ സൈറ്റുകളും പിന്തുടരാവുന്നതാണ്. തൊഴിലവസരങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്നതിന് തൊഴിൽ മേളകളിൽ പങ്കെടുക്കുന്നത് ഗുണം ചെയ്യും.
4. യോഗ്യത വാലിഡേറ്റ് ചെയ്യുക
കാനഡയിൽ പുതുതായി ജോലിക്കെത്തുന്നവർക്ക് കാനഡയിൽ ജോലി ലഭിക്കുന്നതിന് യോഗ്യതകൾ സാധൂകരിക്കേണ്ടതുണ്ട്. കനേഡിയൻ ഇൻഫർമേഷൻ സെന്റർ ഫോർ ഇന്റർനാഷണൽ ക്രെഡൻഷ്യൽസ് പോലുള്ള സ്ഥാപനങ്ങൾ വഴി പ്രൊഫഷണൽ യോഗ്യതകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് ആദ്യം തന്നെ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.
5. പുതിയ കോഴ്സുകൾ ചെയ്യുക
താൽപ്പര്യമുള്ള മേഖലയിൽ കനേഡിയൻ സർട്ടിഫിക്കേഷൻ നേടുക എന്നത് കരിയർ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. കാനഡയിൽ ജോലി ലഭിക്കുന്നതിന് ആവശ്യമായ സപ്ലിമെന്ററി കോഴ്‌സുകളോ സർട്ടിഫിക്കേഷനുകളോ എടുക്കുന്നത് അഭിമുഖങ്ങളിൽ ഫലപ്രദമാകും. പുതിയ കോഴ്സുകൾ ചെയ്യുന്നത് പുതിയ അറിവുകൾ നേടുന്നതിലെ താൽപര്യം കാണിക്കുന്നതിനോടൊപ്പം ജോലി നേടാനുള്ള സാധ്യതയും ഉയർത്തും.
6. ഉപദേഷ്ടാവിനെ കണ്ടെത്തുക
കരിയർ പുരോഗതിയെ ഉയർത്തുന്നൊരു ഘടകമാണ് മാർഗ നിർദ്ദേശങ്ങൾ നൽകാൻ ഒരു ഉപദേഷ്ടാവിനെ സ്വീകരിക്കുക എന്നത്. പ്രൊഫഷണൽ യാത്രയിൽ നയിക്കാനും പിന്തുണയ്ക്കാനും തയ്യാറുള്ള ജോലി ചെയ്യുന്ന മേഖലയിൽ അനുഭവപരിചയമുള്ള വ്യക്തികളെ കണ്ടെത്തുന്നത് ഗുണം ചെയ്യും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications