കൊച്ചി: കേരളത്തില്‍ മത്സ്യലഭ്യത ക്രമാധീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കടല്‍ സീഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ സംസ്ഥാനം വിടുന്നു. കേരളം വിട്ട് ആന്ധ്രാപ്രദേശിലേക്കാണ് സീഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ ചേക്കേറുന്നത്. ഇതിനകം തന്നെ എട്ടോളം യൂണിറ്റുകള്‍ ആന്ധ്രാപ്രദേശിലേക്ക് മാറിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംസ്ഥാനത്തെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. കടല്‍ മത്സ്യകയറ്റുമതിയില്‍ നിന്ന് സംസ്ഥാനത്തിന് 6000 കോടിയുടെ നഷ്ടമാണ് വര്‍ഷത്തില്‍ സംഭവിക്കുക.

വെള്ളപ്പൊക്കവും തുടര്‍ച്ചയായ മഴയും കാരണം രണ്ട് വര്‍ഷത്തിനിടെ നിരവധി മത്സ്യബന്ധന ദിനങ്ങളാണ് നഷ്ടപ്പെട്ടത്. കൂടാതെ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മത്സ്യബന്ധനമേഖലയില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൊവിഡിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് മത്സ്യ ബന്ധന മേഖലയെ തകിടം മറിച്ചത്. ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളെല്ലാം അടച്ചിട്ട അവസ്ഥയിലായിരുന്നു.
കൂടാതെ കേരളത്തിലെത്തിയിരുന്നു പല ബോട്ടുകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതും സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ഓരോ യൂണിറ്റുകള്‍ക്കും സംഭരണ ശേഷിയുടെ 20 മുതല്‍ 25 ശതമാനം വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളൂ. കൊവിഡ് പ്രതിസന്ധിക്കിടെ ഇത്തരം യൂണിറ്റുകളും കേരളം വിടുന്നതോടെ സംസ്ഥാനത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
