മികച്ച ബിസിനസ് ആശയവും നിക്ഷേപവും ചേർന്നാൽ ഇന്ന് ചെറിയ സംരംഭങ്ങൾ വിജയിപ്പിച്ചെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. മികച്ച ആശയം കയ്യിലുള്ള പലർക്കും പ്രതിസന്ധിയാകുന്നത് നിക്ഷേപമായിരിക്കും. ഇത്തരം പ്രതിസന്ധികളില്ലാതെ ചെറിയ നിക്ഷേപത്തിൽ കയ്യിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് വിജയിപ്പിച്ചെടുക്കാൻ സാധിക്കുന്ന ബിസിനസ് ആശയങ്ങളെയും അറിയണം.
വലിയ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾ മാത്രമേ വിജയകരമായി മുന്നോട്ട് പോകുകയുള്ളൂ എന്നുള്ള ധാരണ ശരിയല്ല. 10,000 രൂപയിൽ താഴെയുള്ള നിക്ഷേപത്തിലൂടെയും മികച്ച സംരംഭങ്ങൾ ഉയർത്തിയെടുക്കാൻ സാധിക്കും. വീട്ടിലെ സൗകര്യങ്ങളും 10,000 രൂപയുടെ നിക്ഷേപവും വഴി വിജയിപ്പിക്കാൻ സാധിക്കുന്ന 4 ബിസിനസ് ആശയങ്ങൾ നോക്കാം.
ഡ്രോപ്പ് ഷിപ്പിംഗ്
ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് തന്നെ വിജയിപ്പിക്കാവുന്നൊരു ഇ-കോമേഴ്സ് ബിസിനസ് സാധ്യതയാണ് ഡ്രോപ്പ് ഷിപ്പിംഗ്. നിങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. വിതരണക്കാരന് ഓര്‍ഡര്‍ വിവരങ്ങള്‍ ഓട്ടോമെറ്റിക്കായി കൈമാറും. വിതരണക്കാരന്‍ ഓര്‍ഡര്‍ തയ്യാറാക്കിയ ശേഷം സ്വന്തമായോ മറ്റു വിതരണ ശ്രംഖല ഉപയോഗപ്പെടുത്തിയോ ഉത്പന്നം ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്നതാണ് രീതിയാണ് ഡ്രോപ്പ് ഷിപ്പിംഗ്.

10,000 രൂപ മുതൽ മുടക്കിൽ ഡ്രോപ്പ്ഷിപ്പിംഗ് രീതി തുടങ്ങാനാകും. ഉത്പന്നങ്ങള്‍ സംരഭിച്ചു വെക്കേണ്ടതില്ലെന്നതാണ് ഇതിനുള്ള ഒരു ഗുണം. ഉത്പന്നം വാങ്ങാനായി പണം ചെലവഴിക്കുകയും സംഭരണ ശാലയുടെ ചെലവും ആവശ്യമില്ല. വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയുള്ള പ്രമോഷൻ എന്നിവയാണ് ആവശ്യമായി വരുന്ന ചെലവുകൾ.
അച്ചാർ നിർമാണം
വീട്ടിലിരുന്ന് കൊണ്ട്, കൈപുണ്യം ഉപയോഗിച്ച് സമ്പാദിക്കാനുള്ള വഴിയാണ് അച്ചാർ നിർമാണം. അച്ചാറുകൾ, സോസുകൾ, ചട്ണികൾ തുടങ്ങിയവ നിർമിക്കുകയും പ്രാദേശികമായ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി വിതരണം ചെയ്യാം. കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ അസംസ്കൃത വസ്തുക്കൾ, മികച്ച പാക്കിംഗ്, മാർക്കറ്റിംഗ് എന്നിവയാണ് ആവശ്യമായി വരുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ലൈസന്‍സ് സ്വന്തമാക്കേണ്ടതുണ്ട്.
ഓണ്‍ലൈന്‍, ഹോള്‍സെയില്‍, റിട്ടെയില്‍ വിപണികളിലും റീട്ടെയില്‍ ചെയിനുകളിലുടെയും ഉത്പ്പന്നത്തിന് മാര്‍ക്കറ്റ് കണ്ടെത്താവുന്നതാണ്. ഉത്പന്നം എത്രത്തോളം വ്യാപിപ്പിക്കുന്നുവോ അത്രത്തോളം ഉയര്‍ന്ന ആദായം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. മികച്ച രീതിയിലെത്തിയാൽ മാസത്തിൽ 20,000 രൂപ മുതൽ 30,000 രൂപ വരെ നേടാൻ സാധിക്കും.
മെഴുകുതിരി നിർമാണം
മെഴുകുതിരിക്ക് ഇന്ന് ആവശ്യക്കാറുള്ളത് ആഘോഷങ്ങൾക്കായാണ്. വിവാഹ, ജന്മദിന പാർട്ടികൾക്കായി വീടുകളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അലങ്കാരമായി ഡിസൈൻ മെഴുക് തിരികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ നിന്ന് തന്നെ അധിക ചെലവില്ലാതെ ആരംഭിക്കാൻ സാധിക്കുന്ന ബിസിനസിന് ഇത് മികച്ച വിപണി സാധ്യത നൽകുന്നു. മെഴുക്, തിരി, അച്ചുകൾ, സുഗന്ധമുള്ള എണ്ണകൾ മുതലായവയാണ് നിർമാണത്തിന് ആവശ്യമുള്ളത്. മികച്ച പാക്കിംഗും ബ്രാൻഡിംഗും വഴി വലിയ വിപണികൾ കീഴടക്കിയാൽ മികച്ച വരുമാനം നേടാൻ സാധിക്കും.
കേക്ക് നിർമാണം
കോവിഡ് കാലത്ത് കേരളത്തിൽ പല വീടുകളിലും സ്വന്തമായി കേക്ക് നിർമാണം തുടങ്ങിയിരുന്നു. കോവിഡിന് ശേഷം തിരക്കുകളിലേക്ക് പോയതോടെ പലരും കേക്ക് നിർമാണത്തിൽ നിന്ന് പിന്തിരിഞ്ഞു. കേക്ക് നിർമാണം ഒരു ബിസിനസായി കണ്ട് മുന്നോട്ട് പോയവർക്ക് മികച്ച വരുമാനം നൽകുന്നുണ്ട്. ഇന്നത്തെ ജീവിത ശൈലിയിൽ ആഘോഷങ്ങൾക്ക് വലിയ പ്രാധാന്യം വന്നതോടെ കേക്കുകളുടെ വില്പനയും ഉയർന്നിട്ടുണ്ട്.
കുറഞ്ഞ അസംസ്കൃത വസ്തുക്കളും ഒറ്റത്തവണ നിക്ഷേപമായി കേക്ക് നിർമാണ ഉപകരണങ്ങളും വാങ്ങണം. ഇതിനൊപ്പം വിപണനത്തിനായി ഓൺലൈൻ മാർക്കറ്റിംഗ് സഹായകമാകും. പ്രാദേശികി വിപണികളും ഓൺലൈൻ വഴിയുള്ള ഓർഡറുകളും വഴി മാസത്തിൽ നല്ലൊരു വരുമാനം ഉണ്ടാക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications