ധന ഏകീകരണവും മൂലധനാധിഷ്ഠിത വളര്‍ച്ചയും. സര്‍ക്കാരിന്റെ മുന്നോട്ടുള്ള ദിശയെന്തെന്ന് 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പറഞ്ഞുവെയ്ക്കുകയാണ്. ഇതേസമയം, വലിയ കടമെടുക്കലുകള്‍ക്ക് സര്‍ക്കാര്‍ കച്ചമുറുക്കുന്ന സാഹചര്യം ആശങ്കയുണര്‍ത്തുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ബോണ്ട് വരുമാനം വര്‍ധിക്കുകയാണ്. ഓഹരി വിപണിയെ സംബന്ധിച്ച് ബോണ്ട് വരുമാനത്തിലെ ഉയര്‍ച്ച പ്രതികൂലമായി ബാധിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ കാര്യവും കഷ്ടത്തിലാവും.
എന്നാൽ ബജറ്റ് പ്രഖ്യാപനങ്ങള്‍ കാപ്പിറ്റല്‍ ഗൂഡ്സ്, സിമന്റ്, പൈപ്പ് കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് രാജ്യാന്തര ബ്രോക്കറേജായ ജെഫറീസിന്റെ വിലയിരുത്തല്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റിന് പിന്നാലെ മേഖല തിരിച്ച് ഏതൊക്ക സ്റ്റോക്കുകള്‍ മുന്നേറുമെന്ന പ്രവചനം ബ്രോക്കറേജ് അറിയിക്കുന്നുണ്ട്. ജെഫറീസിന്റെ അഭിപ്രായത്തില്‍ ബജറ്റിന് ശേഷം ഉയരാന്‍ സാധ്യതയുള്ള സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
ഇന്‍ഫ്രാ
വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം ഉയരുന്ന മൂലധന ചെലവുകള്‍ അടിസ്ഥാനസൗകര്യ മേഖലയിലെ പ്രധാന പോസിറ്റീവ് ഘടകമാണ്. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ അടക്കമുള്ള കമ്പനികളുടെ വളര്ച്ചയ്ക്കാണിത് വഴിതെളിക്കുന്നത്.
ഡാറ്റ സെന്ററുകള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ പദവി ലഭിക്കുന്നത് സിയമന്‍സ്, എബിബി തുടങ്ങിയ കമ്പനികള്‍ക്കും ഗുണം ചെയ്യും. കമ്പ്യൂട്ടറുകളും അനുബന്ധ സ്റ്റോറേജ് ഉപകരണങ്ങളും സൂക്ഷിക്കുന്ന കെട്ടിടങ്ങളാണ് ഡാറ്റ സെന്ററുകള്‍.
ഇവയ്ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ പദവി ലഭിക്കുക വഴി നികുതിയിളവിനുള്ള സാധ്യത കമ്പനികള്‍ക്ക് തെളിയും. പ്രതിരോധ മേഖലയിലെ ചെലവുകള്‍ 10 ശതമാനമാണ് ഉയരാനിരിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ്, എല്‍ ആന്‍ഡ് ടി കമ്പനികളാണ് ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കളായി മാറുക.
ഐടിസി
കേന്ദ്ര ബജറ്റില്‍ സിഗരറ്റുകള്‍ക്കുള്ള നികുതിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. ഐടിസിയാണ് ഈ തീരുമാനത്തിന്റെ പ്രധാന ഗുണഭോക്താവ്. ഇതിനൊപ്പം ജനുവരിയില്‍ എക്കാലത്തേയും ഉയര്‍ന്ന ജിഎസ്ടി വരുമാനവും സര്‍ക്കാര്‍ രേഖപ്പെടുത്തുകയുണ്ടായി. ഐടിസിക്ക് ആശ്വാസം പകരുന്ന സംഭവവികാസമാണിത്. കാരണം പുകയില ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് അടിയന്തരമായി കൂട്ടാന്‍ കേന്ദ്രം ധൃതി കാട്ടില്ല.
ടൈറ്റന് കമ്പനി
'കട്ട് ആന്‍ഡ് പോളിഷ്ഡ്' വജ്രം, രത്നക്കല്ലുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുകയാണ്. ടൈറ്റന് കമ്പനിക്കാണ് ഈ നടപടി അനുകൂലമായി ഭവിക്കുന്നത്. 'സ്റ്റഡ്' ചെയ്ത ആഭരണങ്ങളുടെ വിപണിയില്‍ ഏകദേശം 30 ശതമാനം മാര്‍ക്കറ്റ് വിഹിതം ടൈറ്റനുണ്ട്. വിഖ്യാത ടാറ്റ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ ഫാഷന്‍ കമ്പനിയാണ് ടൈറ്റന്.
പൈപ്പ് കമ്പനികള്‍
ബജറ്റില്‍ 60,000 കോടി രൂപയാണ് ജല്‍ ജീവന് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷം 3.8 കോടി വീടുകളില്‍ പൈപ്പുകള്‍ വഴി കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സുപ്രീം, ആസ്ട്രല്‍, ഫിനോലക്സ് ഇന്‍ഡസ്ട്രീസ് കമ്പനികളാണ് ഈ തീരുമാനത്തില്‍ നിന്നും നേട്ടം കൊയ്യുക.
റിലയന്‍സ്
ഉത്പാദനവുമായി ബന്ധപ്പെടുത്തി ആനുകൂല്യങ്ങള്‍ നല്കുന്ന പിഎല്‍ഐ സ്കീം സൗരോര്‍ജ്ജ സെല്ലുകള്‍ നിര്‍മ്മിക്കുന്ന മേഖലയിലേക്കും കേന്ദ്രം കൊണ്ടുവന്നിരിക്കുകയാണ്. പുതിയ നിര്‍മ്മാണശാലകള്‍ സ്ഥാപിക്കാനുള്ള സാവകാശവും 2024 സാമ്പത്തിക വര്‍ഷം വരെ സര്‍ക്കാര്‍ നീട്ടുകയും ചെയ്തു. 2 ബില്യണ്‍ ഡോളറാണ് ഈ മേഖലയിലെ ആനുകൂല്യങ്ങള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. റിലയന്‍സ് ഈ നടപടികളുടെ ഗുണഭോക്താവായി മാറും.
സാമ്പത്തികം
സാമ്പത്തിക മേഖലയെ സംബന്ധിച്ച്, അടിയന്തര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി പദ്ധതിയുടെ (ഇസിഎല്‍ജിഎസ്) നീട്ടലാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. 2023 മാര്‍ച്ച് വരെയ്ക്കും ഇസിഎല്‍ജിഎസ് ആനുകൂല്യങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. കൂടാതെ മൂലധന ചെലവുകളിലെ വര്‍ധനവ് ബാങ്കുകള്‍ക്ക് കൂടുതല്‍ വായ്പാ അവസരങ്ങള്‍ സമര്‍പ്പിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
