ഇന്ത്യയുടെ വാരന്‍ ബഫെറ്റെന്നാണ് രാകേഷ് ജുന്‍ജുന്‍വാല അറിയപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുന്നവര്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളില്‍ ഒരു നോട്ടം എന്നും പതിപ്പിക്കാറുണ്ട്. ഇപ്പോഴാണെങ്കില്‍ വിപണി കുതിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമ്പദ്ഘടന പകച്ചുനില്‍ക്കുമ്പോഴും സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് അനുദിനം ചുവടുവെയ്ക്കുന്നു.
കോവിഡ് കാലത്ത് ഫാര്‍മ ഓഹരികളില്‍ നിക്ഷേപം നടത്തണമെന്നാണ് വിപണി വിശാരദന്മാരുടെ പക്ഷം. രാകേഷ് ജുന്‍ജുന്‍വാലയും ഇതു ശരിവെയ്ക്കുന്നുണ്ട്. കാരണം മാര്‍ച്ച് പാദത്തില്‍ ലൂപിന് ലിമിറ്റഡിലുള്ള 1.6 ശതമാനം ഓഹരി പങ്കാളിത്തം ഇദ്ദേഹം നിലനിര്‍ത്തുകയാണുണ്ടായത്. നേരത്തെ, ഡിസംബര്‍ പാദത്തിലും ലൂപിന് കമ്പനിയുടെ 1.6 ശതമാനം ഓഹരികള്‍ ജുന്‍ജുന്‍വാല വിട്ടുകളഞ്ഞിരുന്നില്ല. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഫാര്‍മാ കമ്പനിയാണ് ലൂപിന് ലിമിറ്റഡ്.
മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം രാകേഷ് ജുന്‍ജുന്‍വാലയുടെ പക്കല്‍ ലൂപിന് ലിമിറ്റഡിന്റെ 72.45 ലക്ഷം ഓഹരികളുണ്ട്. കമ്പനിയുടെ മൊത്തം ഓഹരികളുടെ 1.60 ശതമാനം വരുമിത്. വില്ക്കപ്പെട്ട ഓഹരികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇതുവരെ 2.83 ലക്ഷം ലൂപിന് ഓഹരികള്‍ ഇടപാട് ചെയ്യപ്പെട്ടു. എന്‍എസ്ഇയിലാകട്ടെ, കമ്പനിയുടെ 52.91 ലക്ഷം ഓഹരികളും കൈമറിഞ്ഞു.
ഇനി ലൂപിന് ഓഹരികളുടെ വില ചരിത്രം പരിശോധിക്കാം. മെയ് നാലിന് 1,057.95 രൂപ എന്ന നിലയിലാണ് ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലൂപിന് ഓഹരികള്‍ ക്ലോസ് ചെയ്തത്. മെയ് 11 -ന് (വെള്ളി) എന്‍എസ്ഇയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലൂപിന്റെ വിലനിലവാരം 1,228.85 രൂപ. അതായത്, ഒരാഴ്ച്ചകൊണ്ട് ലൂപിന് ഷെയറുകള്‍ ഉയര്‍ന്നത് 170 രൂപയോളം (16 ശതമാനം നേട്ടം).
കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഓഹരി വില 828.65 രൂപയിലേക്ക് നിലംപതിച്ച ശേഷമാണ് ലൂപിന്റെ തിരിച്ചുവരവ്. അന്നത്തെ വീഴ്ച്ചയ്ക്ക് 53 ശതമാനത്തോളം വളരാന്‍ കമ്പനിക്ക് സാധിച്ചു. ടെക്നിക്കല്‍ ചാര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇപ്പോഴത്തെ നിലയില്‍ നിന്നും 20 ശതമാനം കൂടി കൂടുതല്‍ ഉയരാന്‍ ലൂപിന് ലിമിറ്റഡ് പ്രാപ്തമാണ്.
ചാര്‍ട്ടുകളിലെ 'പോള്‍ ഫ്ളാഗ്' ഫോര്മേഷന് ശക്തമായ ഉയര്‍ച്ചയ്ക്കുള്ള സൂചനയാണ് നല്‍കുന്നതെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രേക്കൗട്ട് 1,226 ഉം പോള്‍ ഉയരം 160 പോയിന്റുമാണ്. അതുകൊണ്ട് വൈകാതെ 1,380 നിലയിലേക്കെത്താന്‍ ലൂപിന് കഴിഞ്ഞേക്കും. ഇതേസമയം, സ്റ്റോപ്പ് ലോസ് 1,200 രൂപയ്ക്ക് താഴെ വെയ്ക്കാന്‍ വിട്ടുപോകരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്തുകൊണ്ടാണ് ലൂപിന് ഓഹരികള്‍ കുതിക്കുന്നത്? പലര്‍ക്കും ഈ സംശയമുണ്ടാകും. ജനറിക് മരുന്നുകളുടെ നിര്‍മാണമാണ് ലൂപിന് ലിമിറ്റഡിന്റെ പ്രധാന ബിസിനസ്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജനറിക് മരുന്നുകള്‍ക്ക് ഡിമാന്‍ഡ് കുത്തനെ വര്‍ധിക്കുകയാണ്. ഈ സാഹചര്യം ലൂപിന്റെ ജനറിക് മരുന്നുകള്‍ക്ക് ഭേദപ്പെട്ട വിലനിലവാരം ലഭിക്കാന്‍ കാരണമാകുന്നു.
എന്തായാലും ലൂപിന് ഓഹരികളുടെ കുതിപ്പ് ഇനിയും തുടരുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. കാരണം സമീപകാലത്തൊന്നും ജനറിക് മരുന്നുകളുടെ ഡിമാന്‍ഡ് കുറയില്ലെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. അടുത്ത മൂന്നു മുതല്‍ ആറ് മാസംകൊണ്ട് ലൂപിന്റെ ഓഹരി വില 1,370 രൂപ വരെയെത്താന്‍ സാധ്യതയുണ്ടെന്നും ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നുണ്ട്.
മുകളിലുള്ള ലേഖനം അറിവിനായി മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസോ രചയിതാവോ ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
