യുഐഡിഎഐ ആധാർ ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു. ആൻട്രോയിഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് ഇപ്പോൾ 'എംആധാർ' ഡൗൺലോഡ് ചെയ്യാം. ആപ്പിൾ സ്‌റ്റോറിലും ഗൂഗിൾ പ്ലേ സ്‌റ്റോറിലും പരിഷ്‌കരിച്ച ആധാർ ആപ്പ് ലഭ്യമാണ്. ആധാർ കാർഡിന്റെ സോഫ്‌റ്റ് കോപ്പിയായി ഇനി എംആധാർ ഉപയോഗിക്കാവുന്നതാണ്. യാത്രകളിൽ ഇനിമുതൽ ആധാർകാർഡ് കൈവശം വയ്‌ക്കണമെന്നില്ല. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക, മേല്‍വിലാസം പുതുക്കുക , ക്യുആര്‍കോഡ് സ്‌കാൻ ചെയ്യുക, ഇകെവൈസി ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങി നിരവധി കാര്യങ്ങൾ എംആപ്പിൽ ചെയ്യാൻ കഴിയും.
നിങ്ങളുടെ ഫോണിലെ പഴയ പതിപ്പ് കളഞ്ഞ് പുതിയത് ഡൗൺലോഡ് ചെയ്യാൻ യുഐഡിഎഐ നിർദ്ദേശം നൽകിയിട്ടുണ്ട്. നിങ്ങളുടെ പേര്, ആധാർ നമ്പർ, ജനന തീയതി, വിലാസം, ഫോട്ടോ എന്നിവ എംആധാറിൽ ഉണ്ടാവും. അതിനാൽ തന്നെ യാത്രകളിൽ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. എന്നാൽ എംആധാർ ഓഫ്‌ലൈനായി പ്രവർത്തിക്കില്ല എന്നത് ശ്രദ്ധിക്കുക. നിങ്ങൾ ഓൺലൈനിൽ ആണെങ്കിൽ മാത്രമേ യുഐഡിഎഐയിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.

മലയാളം ഇംഗ്ലീഷ് തുടങ്ങി 12 ഭാഷകളിൽ എംആധാർ ലഭ്യമാണ്. സുരക്ഷയ്‌ക്കായി എംആധാർ വഴി ആധാർ അല്ലെങ്കിൽ ബയോമെട്രിക്ക് ഡാറ്റകൾ ലോക്ക് ചെയ്‌ത് വയ്‌ക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും കഴിയും. കൂടാതെ നിങ്ങളുടെ എംആധാർ അപ്ലിക്കേഷനിൽ നിന്ന് ആധാർ റീപ്രിന്റ് ഓർഡർ ചെയ്യാനും കഴിയും. ഇതിനായി നിങ്ങൾ 50 രൂപ സേവന ചാർജായി നൽകിയാൽ മതി, പ്രിന്റ് ചെയ്‌ത പതിപ്പ് 15 ദിവസത്തിനുള്ളിൽ നിങ്ങളുടെ ആധാറിൽ നൽകിയിരിക്കുന്ന വിലാസത്തിൽ ലഭിക്കുന്നതുമാണ്.
നിങ്ങളുടെ മൊബൈൽ ഫോണിൽ ആധാർ എങ്ങനെയാണ് ഇൻസ്‌റ്റാൾ ചെയ്യുക?
1. ഗൂഗിൾ പ്ലേ സ്‌റ്റോർ അല്ലെങ്കിൽ ആപ്പ് സ്‌റ്റോർ തുറക്കുക
2. ഇൻസ്റ്റാൾ ബട്ടൺ ക്ലിക്കുചെയ്യുക
3. ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌ത് കഴിഞ്ഞാൽ ഒരു പാസ്‌വേഡ് സെറ്റ്ചെയ്യേണ്ടതാണ്
എംആധാർ ലോഗിൻ ചെയ്യേണ്ടപ്പോഴെല്ലാം ഈ പാസ്‌വേഡ് ആവശ്യമാണ്. മറ്റാരെങ്കിലും നിങ്ങളുടെ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് തടയാൻ ഈ പാസ്‌വേഡ് ഉപകരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
