ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റിനോടനുബന്ധിച്ച് പൊതുമേഖലാ ഓഹരികളിൽ വലിയ മുന്നേറ്റം ദൃശ്യമാണ്. വരും ദിവസങ്ങളിലും പൊതുമേഖലാ ഓഹരികളിൽ കുതിപ്പുണ്ടാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. സർക്കാറിന് 51 ശതമാനത്തിലധിം ഓഹരിയുടെ സ്ഥാപനങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങൾ. മഹാരത്‌ന, നവരത്‌ന, മിനിരത്‌ന (കാറ്റഗറി-1, കാറ്റഗറി-2) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളെ തരം തിരിച്ചിട്ടുണ്ട്.
മഹാരത്‌ന കമ്പനികൾക്ക് മൂന്ന് വർഷത്തേക്ക് ശരാശരി 20,000 കോടി രൂപ വാർഷിക വിറ്റുവരവ് അല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് ശരാശരി 10,000 കോടി രൂപ വാർഷിക ആസ്തിയുള്ള ശക്തമായ സാമ്പത്തിക അടിത്തറയുണ്ടാകും. ആകെ 13 കമ്പനികൾക്കാണ് മഹാരത്‌ന പദവി ലഭിച്ചത്. ചില മഹാരത്‌ന കമ്പനികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 100% ആദായത്തിൽ മൾട്ടിബാഗറായി മാറി. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ഭാരത് ഹെവി ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനവും സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന ഉപകരണ നിർമ്മാതാക്കളുമാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭെല്ലിൻ്റെ ഓഹരികൾ 259% റിട്ടേൺ നൽകി. ബിഎസ്ഇ അനലിറ്റിക്‌സ് പ്രകാരം കമ്പനിയുടെ വിപണി മൂല്യം 1.14 ലക്ഷം കോടി രൂപയാണ്. നിലവിൽ 328 രൂപയാണ് ഓഹരി വില.

2. റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ്
ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ആര്‍ഇസി. ആര്‍ഇസി ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 277.11% റിട്ടേൺ നൽകി. 630.25 രൂപയാണ് നിലവിലെ ഓഹരി വില.
3. പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്‌സി)
വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പവർ ഫിനാൻസ് കോർപ്പറേഷൻ. പവർ പ്രൊജക്ടുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കമ്പനിയാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പിഎഫ്‌സിയുടെ ഓഹരികൾ 212% റിട്ടേൺ നൽകി. കമ്പനിയുടെ വിപണി മൂല്യം 1.85 ലക്ഷം കോടി രൂപയാണ്. PFC സ്റ്റോക്ക് 2024 ജൂലൈ 10 വരെ ഒരു ഷെയറിന് 567 രൂപ എന്ന 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
4. ഓയിൽ ഇന്ത്യ
അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും പര്യവേക്ഷണം, വികസനം, ഉൽപ്പാദനം, ക്രൂഡ് ഓയിൽ ഗതാഗതം, ദ്രവ പെട്രോളിയം വാതകത്തിൻ്റെ ഉത്പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഓയിൽ ഇന്ത്യയുടെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 200 ശതമാനം വളർച്ച കൈവരിച്ചു. ഓയിൽ ഇന്ത്യയുടെ വിപണി മൂല്യം 83.19,000 കോടി രൂപയാണ്. 510 രൂപയാണ് നിലവിലെ ഓഹരി വില.

5. കോൾ ഇന്ത്യ
കൽക്കരി മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കോൾ ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോൾ ഇന്ത്യയുടെ ഓഹരി വില 109% റിട്ടേൺ നൽകി. ഓഹരിയൊന്നിന് 490.50 രൂപയാണ് നിലവിലെ വില.
6. ഗെയിൽ
കഴിഞ്ഞ ഒരു വർഷത്തിനിടെ ഗെയിലിൻ്റെ ഓഹരികൾ ഏകദേശം 110.14% ഉയർന്നു. 228.95 രൂപയാണ് നിലവിലെ ഓഹരി വില. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള ഊർജ്ജ സ്ഥാപനമായ ഗെയിൽ ലിമിറ്റഡിൻ്റെ പ്രധാന പ്രവർത്തനങ്ങൾ പ്രകൃതി വാതകത്തിൻ്റെ ഉത്പാദനം, വിതരണം, വ്യാപാരം എന്നിവയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
