സുരക്ഷിതമായ നിക്ഷേപത്തിലൂടെ മികച്ച ലാഭം നൽകുന്നത് കൊണ്ട് തന്നെ സർക്കാർ നിക്ഷേപ പദ്ധതികൾ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ പോസ്റ്റ് ഓഫീസിന് കീഴിൽ വരുന്ന ഒരു നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. സമ്പാദ്യം കെട്ടിപ്പടുക്കാൻ സ്ത്രീകളെ സഹായിക്കുന്ന മികച്ചൊരു പദ്ധതിയാണിത്. സ്ത്രീകൾക്ക് മാത്രമാണ് പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ കഴിയുക എന്നതാണ് ഇതിന്റെ പ്രത്യേകത.
മൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് പരമാവധി റിട്ടേൺസ് നേടാൻ രണ്ട് സൂത്രവാക്യങ്ങൾ
2023ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. വലിയ ലാഭം നൽകുന്നതിനാൽ, ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് ഓഫീസിന്റെ പ്രശസ്തമായ പദ്ധതികളിൽ ഇടം നേടാൻ ഈ പദ്ധതിക്ക് സാധിച്ചു. അതോടൊപ്പം സ്ത്രീകൾക്ക് പ്രിയപ്പെട്ട പദ്ധതിയായി മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് മാറി. ഈ പദ്ധതിക്ക് കീഴിൽ സർക്കാർ 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എങ്കിലും, രണ്ട് വർഷത്തെ കാലയളവിലാണ് പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കുക. കൂടാതെ, ഈ പദ്ധതിക്ക് കീഴിലുള്ള പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്.

സ്ത്രീകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. മികച്ച പലിശ വാഗ്ദാനം ചെയ്യുന്നതോടൊപ്പം പദ്ധതി ടിഡിഎസിൽ കിഴിവും നൽകുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി.ബി.ഡി.ടി) പ്രകാരം, മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ ഒരു സാമ്പത്തിക വർഷത്തിലെ പലിശയിനത്തിലെ വരുമാനം 40,000 മുതൽ 50,000 രൂപ വരെയാണെങ്കിൽ മാത്രമേ ഈ പദ്ധതിയിൽ ടി.ഡി.എസ് ബാധകമാവുകയുള്ളൂ.
ദിവസം 7 രൂപ മാറ്റിവെച്ചാൽ 5000 രൂപ പ്രതിമാസ പെൻഷൻ നേടാം; ആ മികച്ച പദ്ധതിയേതാണെന്നറിയണ്ടേ?
10 വയസോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികളുടെ പേരിലും ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. മാത്രമല്ല, ഏതൊരു ഇന്ത്യൻ റെസിഡന്റ് സ്ത്രീക്കും ഇതിൽ നിക്ഷേപിക്കാവുന്നതാണ്. ഒരു സ്ത്രീക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും എന്നതും ഈ പദ്ധതിയുടെ ഒരു പ്രത്യേകതയാണ്. മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ 2 വർഷത്തേക്ക് പരമാവധി തുകയായ 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ, രണ്ട് വർഷത്തിനുള്ളിൽ 32,044 രൂപ പലിശ ഇനത്തിൽ നിന്ന് മാത്രം നേടാൻ സാധിക്കും. അപ്പോൾ നിക്ഷേപ തുകയും ഉൾപ്പെടെ നിങ്ങളുടെ മൊത്തം റിട്ടേൺ 2,32,044 രൂപയായിരിക്കും. അത് നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് പിൻവലിക്കാൻ സാധിക്കുന്നതാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications