നാല് ദിവസത്തെ കുതിപ്പിന് ഇടവേള നൽകി വിപണി ചൊവ്വാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 195.16 പോയിന്‍റ് ഇടിഞ്ഞ് 73,677.13 ലും നിഫ്റ്റി 49.30 പോയിന്‍റ് താഴ്ന്ന് 22,356.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1080 ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ 2232 ഓഹരികൾ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
നിഫ്റ്റിക്ക് 22,200 ൽ നിർണായക പിന്തുണ ഉണ്ടായിരുന്നു. 20 ദിവസത്തിനിടയിലെ സിമ്പിൾ മൂവിംഗ് ആവറേജ് (എസ്എംഎ) കൂടുതൽ ഉറപ്പിച്ചു. ആപേക്ഷിക ശക്തി സൂചിക 61ൽ തന്നെ തുടരുകയും ചെയ്യുന്നു. അതേ സമയം ചില മേഖലകളിൽ അമിതമായ വാങ്ങൽ(ബൈ) പ്രവണതയുണ്ട്. അതുകൊണ്ടു തന്നെ ജാഗ്രത തുടരുന്നത് നല്ലതാണെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.

ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്ന 3 കമ്പനികളുടെ ഓഹരികളെക്കുറിച്ച് വിശദമായി നോക്കാം.
1. ടിവിഎസ് മോട്ടോർ കമ്പനി
മലയാളികൾക്ക് വലിയ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വാഹന നിർമ്മാണ കമ്പനിയാണ് ടിവിഎസ്. വൈവിധ്യമാര്‍ന്ന ഇരുചക്ര വാഹനനിര അവകാശപ്പെടുന്ന ഇന്ത്യന്‍ കമ്പനി മോപ്പഡുകള്‍ മുതല്‍ അതിവേഗ റേസ് മോഡലുകള്‍ ആസ്പദമാക്കിയുള്ള ആധുനിക ബൈക്കുകള്‍ വരെ വിപണിയിലിറക്കുന്നുണ്ട്. മുച്ചക്ര വാഹനങ്ങളുടെ നിര്‍മാണത്തിലും ടിവിഎസ് മുന്നിലുണ്ട്.
പ്രതിവര്‍ഷം 40 ലക്ഷം ഇരുചക്ര വാഹനങ്ങളും 1.2 ലക്ഷം മുചക്ര വാഹനങ്ങളും പുറത്തിറക്കാനുള്ള ശേഷി കമ്പനിക്കുണ്ട്.
വിപണിയിലെ പ്രകടനം
വിപണിയിൽ സ്ഥിരതയാർന്ന പ്രകടനവുമായാണ് ടിവിഎസ് മുന്നേറുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 237 രൂപയുടെ മുന്നേറ്റം നടത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ശരാശരിക്ക് മുകളിൽ തന്നെയാണ് ഓഹരിയുടെ വ്യാപാരം എന്നതും ശ്രദ്ധേയമായ കാര്യമാണ്. മാത്രമല്ല, ആപേക്ഷിക ശക്തി സൂചിക 68ൽ തുടരുന്നതും ഓഹരിയുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്.
നിലവിലെ വിപണി വില - 2,280.9 രൂപ
ലക്ഷ്യം - 2,450 രൂപ
സ്റ്റോപ്പ് ലോസ് - 2,185 രൂപ
റിട്ടേൺ: 7.4 ശതമാനം
2. ആദിത്യ ബിർള ക്യാപ്പിറ്റൽ
ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള വിവിധ ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന ഹോള്‍ഡിങ് കമ്പനിയാണ് ആദിത്യ ബിര്‍ള ക്യാപിറ്റല്‍. എം.എസ്.എം.ഇ, ഭവന വായ്പകള്‍, ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ ഉപകമ്പനികള്‍ വഴി നല്‍കുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതികത നടപ്പാക്കുന്നതും ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം രേഖപ്പെടുത്തിയതും നേട്ടമാണ്.
2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ അറ്റാദായത്തില്‍ 39 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കമ്പനി കൈവരിക്കുമെന്നാണ് പ്രതീക്ഷ.

വിപണിയിലെ പ്രകടനം
ആറ് മാസത്തിനിടെ 2.95 ശതമാനം വളർച്ചയാണ് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ഓഹരി കൈവരിച്ചത്. ചൊവ്വാഴ്ചയും ഓഹരിയിൽ മുന്നേറ്റം നടത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഉയർന്നുകൊണ്ടിരിക്കുന്ന ട്രെൻഡ്‌ലൈനിനെ പിന്തുണയ്‌ക്കുന്ന ശക്തമായ അടിത്തറ ഓഹരി രൂപപ്പെടുത്തുന്നുണ്ട്. സ്റ്റോക്ക് നിലവിൽ 20 എസ്എംഎയ്ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്, ഇത് പോസിറ്റീവ് ആക്കം സൂചിപ്പിക്കുന്നു.
നിലവിലെ വിപണി വില - 192 രൂപ
ലക്ഷ്യം - 212 രൂപ
സ്റ്റോപ്പ് ലോസ് - 180 രൂപ
റിട്ടേൺ: 10 ശതമാനം
3. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ
സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളിൽ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ). ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളിൽ 25% വിപണി പങ്കാളിത്തവും ശക്തമായ മാർക്കറ്റിങ് ഇൻഫ്രാസ്ട്രക്ചറും ഈ സ്ഥാപനത്തിനുണ്ട്. എച്ച്പിസിഎല്ലിന്‍റെ 51.11% ഓഹരികളും ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്‍റെ കൈവശമാണ്.
വിപണിയിലെ പ്രകടനം
23.6 ശതമാനം ഫിബോനാച്ചി റിട്രേസ്മെന്‍റിൽ 505 രൂപയിൽ ശക്തമായ പിന്തുണ ഉറപ്പിച്ചതിന് ശേഷം കമ്പനിയുടെ ഓഹരി പതിയെ ഉയരുകയാണ്. 530-535 രൂപയ്ക്ക് മുകളിലേക്ക് ഓഹരി വില പോവുകയാണെങ്കിൽ കൂടുതൽ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നിലവിലെ വിപണി വില - 528 രൂപ
ലക്ഷ്യം - 565 രൂപ
സ്റ്റോപ്പ് ലോസ് - 508 രൂപ
റിട്ടേൺ: 7 ശതമാനം
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
