ഒരു തരിപൊന്നില്ലാതെ എന്ത് കല്യാണം. ഇങ്ങനെ മലയാളി ചിന്തിക്കുന്നതിനാൽ വില കത്തി നിൽക്കുമ്പോഴും സ്വർണം വാങ്ങാൻ ജുവലറിയിൽ ആളുണ്ട്. വില സർവകാല റെക്കോർഡിലേക്ക് വീണ്ടും അടുക്കുമ്പോൾ എങ്ങനെ ലാഭകരമായി സ്വർണം വാങ്ങാം. സ്വർണാഭരണം നോക്കുന്നവർക്ക് വാങ്ങാനുള്ള ഏറ്റവും മികച്ച മാർഗമാണ് പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ. സാധാരണ 22 കാരറ്റിൽ സ്വർണം വാങ്ങുന്നവരാണെങ്കിൽ 91.6 സ്വർണമാണ് അതിലുണ്ടാവുക. ഇതിനു പകരം, 18 കാരറ്റും 14 കാരറ്റുമാണ് വിപണിയിലെ താരം,
കല്യാണ സീസണായതോടെ 18 കാരറ്റ്, 14 കാരറ്റ് സ്വർണങ്ങൾക്ക് ഡിമാന്റ് ഉയരുന്നുണ്ട്. നിക്ഷേപവും റീസെയിൽ വാല്യുവും കണക്കിലെടുത്ത് കൊത്തുപണികൾ കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ആഭരങ്ങളിലേക്ക് ഉപഭോക്താക്കളെത്തിയത്. ജോയ് ആലുക്കാസ്, പിഎൻജി, സെൻകോ ഗോൾഡ്, കല്യാൺ തുടങ്ങിയ ജുവലറികളിൽ പരിശുദ്ധി കുറഞ്ഞ സ്വർണത്തിന് ഡിമാന്റുണ്ട്.
ജനുവരി മുതൽ സ്വർണ വില 60 ശതമാനത്തിലധികം വർധിച്ചു. ഇതോടെയാണ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഡിമാന്റ് വർധിച്ചത്. നവരാത്രി മുതൽ ദീപാവലി വരെയുള്ള ഉത്സവസീസണിൽ ഡയമണ്ട് ആഭരണങ്ങൾ വിപണിയിൽ കൂടുതലായി വിറ്റുപോയി. ഇന്നിപ്പോൾ വിവാഹ സീസമിൽ സ്വർണാഭരണങ്ങൾക്കാണ് വലിയ ഡിമാൻഡ്. സ്വർണ വില തുടർച്ചയായി വർധിക്കുന്നത് കാരണം ഉയർന്ന റീസെയിൽ വാല്യു പ്രതീക്ഷിച്ചാണ് കല്യാണക്കാർ വജ്രം പതിപ്പിച്ച ആഭരണത്തിനേക്കാൾ സ്വർണത്തിലേക്ക് തിരിഞ്ഞത്.ഈ സീസണിൽ ഏകദേശം 48 ലക്ഷം കല്യാണങ്ങൾ നടക്കുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) പ്രതീക്ഷിക്കുന്നത്. അതിനാൽ കുറഞ്ഞ കാരറ്റ് സ്വർണങ്ങളുടെ വിൽപ്പന ഇനിയും കൂടും.

വിലയിലും വ്യത്യാസം
സാധാരണ ആഭരണങ്ങളുണ്ടാക്കുന്ന 22 കാരറ്റ് ഒരു ഗ്രാമിന് ഇന്നത്തെ വില 11910 രൂപയാണ്. അതേസമയം 18 കാരറ്റിന് 9752 രൂപയും 14 കാരറ്റിന് 7580 രൂപയും നൽകിയാൽ മതി. 22 കാരറ്റഅ ഒരു പവന് 95280 രൂപവരും. 18 കാരറ്റിന് 78016 രൂപയും 14 കാരര്‌റിന് 60640 രൂപയുമാണ് വില. 18 കാരറ്റിന്റെ ആഭരണം വാങ്ങുന്നൊരാൾക്ക് 22 കാരറ്റിനേക്കാൾ 18,000 രൂപയോളം വിലയിൽ വ്യത്യാസം വരും. 14 കാരറ്റിന്റെ വിലയിലുള്ള വ്യത്യാസം 32640 രൂപയാണ്.
സ്വർണ വിലയോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും അടക്കമുള്ള ചാർജുകൾ ചേർന്നതാണ് ആഭരണത്തിന്റെ വില. വിൽക്കുമ്പോൾ സ്വർണ വില മാത്രമാണ് തിരികെ ലഭിക്കുക. പണിക്കൂലി, ജിഎസ്ടി എന്നിവ നഷ്ടമാകും. അതിനാൽ അധിക പണിക്കൂലിയുള്ള ആഭരണങ്ങൾ വാങ്ങിയാൽ തിരിച്ചുവിൽക്കുമ്പോൾ ലഭിക്കുന്ന ലാഭം കുറയും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications