"വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ." എന്ന പരസ്യ വാചകം ഒരിക്കലെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യാത്ത മലയാളിയുണ്ടാകില്ല. അത്രത്തോളമാണ് ആ പരസ്യം മലയാളികളെ ആകർഷിച്ചത്. തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്‍റെ പരസ്യമായിരുന്നു അത്.
മണപ്പുറം ഫിനാൻസ് ലിമിറ്റഡ്
ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ വായ്പ എൻബിഎഫ്സികളിൽ ഒന്നാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. ഹൗസിംഗ് ലോൺ, വാഹന വായ്പ, മൈക്രോഫിനാൻസ് തുടങ്ങിയ മറ്റ് ബിസിനസ്സ് വിഭാഗങ്ങളിലും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് പ്രവർത്തിക്കുകയും വലിയ വളർച്ച നേടുകയും ചെയ്ത സ്ഥാപനമാണ്. രാജ്യത്തുടനീളം ഏകദേശം 5,000 ശാഖകളുടെ ശൃംഖലയും കമ്പനിക്കുണ്ട്.

27 ശതമാനത്തിന്‍റെ വർധന
മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്‍റെ ഏകീകൃത ആസ്തികളിൽ കഴിഞ്ഞ തവണ 27 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. 40,385 കോടിയുടെ വരുമാനത്തിൽ സ്വർണവായ്പയിലൂടെ 40,385 കോടിയും സ്വർണേതര വിഭാഗത്തിലൂടെ 19,627 കോടി രൂപയുമാണ് കമ്പനി നേടിയത്.
സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 575 കോടി രൂപയായിരുന്നു അറ്റാദായം. അതായത് 46 ശതമാനത്തിന്‍റെ വാർഷിക വളർച്ച. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധനയുണ്ട്.
പ്രധാന വരുമാനം സ്വർണ വായ്പ
പ്രധാനമായും സ്വർണ വായ്പയിലൂടെയാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് വളർച്ച നേടുന്നത്. ഈ ത്രൈമാസത്തിലെ അറ്റ പലിശ വരുമാനം 33% വർധിച്ചു. വായ്പ എടുക്കുന്നവർക്ക് കൂടുതലായി നൽകിയ ആനുകുല്യങ്ങളും കമ്പനിയുടെ വളർച്ചയെ സഹായിച്ചിട്ടുണ്ട് എന്ന് ഉറപ്പായും പറയാനും സാധിക്കും.
25 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഇടപാടുകാരാണ് കമ്പനിക്കുള്ളത്. ഉപ കമ്പനികളെ ഒഴിച്ചുനിറുത്തിയാല്‍ മണപ്പുറം ഫിനാന്‍സിന്റെ ഡിസംബര്‍പാദ ലാഭം 429 കോടി രൂപയാണ്.

ഇടക്കാല ലാഭവിഹിതം നൽകി
ഡിസംബര്‍ പാദത്തില്‍ മൊത്തത്തിലുള്ള ലാഭക്ഷമതയിലും ആസ്തിമൂല്യത്തിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെ ലാഭ വിഹിതവും കമ്പനി പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനഫലത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചത്. രണ്ടുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.90 രൂപ വീതമാണ് ലാഭവിഹിതം.
ഓഹരി വാങ്ങാൻ ജിയോജിത് നിർദ്ദേശം
വരും ദിവസങ്ങളിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ഓഹരികളിൽ മുന്നേറ്റ മുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ബ്രോകറേജ് സ്ഥാപനമായ ജിയോജിത് വിലയിരുത്തൽ. സ്വർണേതര വിഭാഗത്തിലുള്ള ആസ്തുകളിൽ വർധനവുണ്ടാക്കാനുള്ള ശ്രമം മണപ്പുറം ഫിനാൻസ് ലിമിറ്റഡ് നടത്തും.
ടാർഗെറ്റ് വില - 215 രൂപ
ഇന്നത്തെ ഓഹരി വില
180.20 രൂപയിലാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്‍റെ ഇന്നത്തെ ഓഹരി വില. ആഴ്ചയുടെ അവസാന ദിവസം, രാവിലെ തന്നെ മുന്നേറ്റമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നു. ആ മുന്നേറ്റാം തുടരാൻ സാധിച്ചതും നേട്ടമായി.
ഇ.കെ. ഭരത് ഭൂഷണ്‍ അഡിഷണല്‍ ഡയറക്ടര്‍
കേരളത്തിന്‍റെ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ മണപ്പുറം ഫിനാന്‍സിന്‍റെ അഡിഷണല്‍ ഡയറക്ടറാകും. മാര്‍ച്ച് ഒന്നുമുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വർഷം ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് വലിയ വിവിദങ്ങളിൽ അകപ്പെട്ട സ്ഥാപനമാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. പരിശോധനയ്ക്ക് ശേഷം കമ്പനിയുടെ ഓഹരികളിൽ ഇടിവ് നേരിട്ടിരുന്നു. എന്നാൽ പരിശോധനയിൽ കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നും വിശദീകരണം വന്നതിന് പിന്നാലെ ഓഹരി വിലയിൽ വലിയ കുതിപ്പുണ്ടായി. ആ വളർച്ച ഇപ്പോഴും തുടരാൻ കമ്പനിക്ക് സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
